നിവിന്‍ പോളിയുടെ നായികാ വേഷം ഉപേക്ഷിച്ച് റിമിടോമി

10

ഫോട്ടോഗ്രാഫറായിരുന്നു എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായിരുന്നു 1983. നിവിന്‍ പോളി നായകനായ ചിത്രത്തിൽ, അനൂപ് മേനോന്‍, നിക്കി ഗല്‍റാണി, സൃന്ദ, ജോയ് മാത്യു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

Advertisements

ചിത്രത്തില്‍ സൃന്ദ അവതിരിപ്പിച്ച സുശീല എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ ആദ്യം നിശ്ചയിച്ചിരുന്നത് റിമി ടോമിയെയായിരുന്നു.
എബ്രിഡ് ഷൈന്‍ കഥ പറയുന്നതിനിടെ നിവിന്‍ പോളിയുമായുള്ള ഫസ്റ്റ് നൈറ്റ് സീനാണെന്ന് പറഞ്ഞപ്പോഴാണ് റിമി ടോമി ചിത്രം വേണ്ടന്ന് വച്ചത്.

അതിന് ശേഷമാണ് എബ്രിഡിനൊപ്പം ഫോട്ടോഗ്രഫിയില്‍ സഹപ്രവര്‍ത്തകയായിരുന്ന സൃന്ദയെ നായികയാക്കുന്നത്. ചിത്രത്തില്‍ സൃന്ദ അവതരിപ്പിച്ച സുശീല എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടി.

സച്ചിന്റെ ഫോട്ടോ കണ്ടിട്ട് ഇതാരുടെ ഫോട്ടോയാണെന്ന് സൃന്ദയുടെ ചോദ്യം സൂപ്പര്‍ ഹിറ്റാവുകയും ചെയ്തു.

Advertisement