എൻറെ പ്രിയപ്പെട്ട സുഹൃത്ത്, സഹപ്രവർത്തക, എന്നും നൊമ്പരമുണർത്തുന്ന ഓർമ്മയാണ് ; മോനിഷയെ ഓർത്ത് മനോജ് കെ ജയന്റെ കുറിപ്പ്

147

മലയാളികൾക്ക് ഇന്നും മറക്കാനാവാത്ത മുഖമാണ് നടി മോനിഷയുടേത്. ഓർക്കുമ്പോൾ ഇന്നും ഒരു നോവാണ് മനസ്സിൽ ഐ കലാകാരിയുടെ വിയോഗം. 1992 ഡിസംബർ രണ്ടിനാണ് ആലപ്പുഴയിലെ ചേർത്തലയിൽ വച്ച് വാഹനാപകടത്തിന്റെ രൂപത്തിൽ മോനിഷയെ മരണം തട്ടിയെടുക്കുന്നത്.

ഇപ്പോഴിതാ തന്റെ സഹപ്രവർത്തകയെ ഓർത്തുകൊണ്ട് നടൻ മനോജ് കെ ജയൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മോനിഷയ്ക്ക് ഒപ്പമുള്ള പഴയകാലചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് മനോജ് കെ ജയന്റെ കുറിപ്പ്.

Advertisements

ALSO READ

നീ നാട്ടിൽ പ്രേമിയ്ക്കാത്ത ഏതേലും പെൺകുട്ടികൾ ഉണ്ടെങ്കിൽ വിവാഹം ചെയ്‌തോളാൻ ഡാഡി പറഞ്ഞു ; അങ്ങിനെ കറങ്ങി തിരിഞ്ഞ് റാണിയിലേയ്‌ക്കെത്തി : വൈറലായി രാജാസാഹിബിന്റെ ശൈശവ വിവാഹം

‘മോനിഷ- എന്നും നൊമ്പരമുണർത്തുന്ന ഓർമ്മ. എന്റെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു, സഹപ്രവർത്തകയായിരുന്നു. 1990ൽ പെരുന്തച്ചന് ശേഷം ‘സാമഗാനം’ എന്ന സീരിയലിൽ ഞങ്ങൾ വീണ്ടും ഒന്നിച്ചു. അതിലെ ചിത്രങ്ങൾ ആണിത്. ‘കുടുംബ സമേതം’ എന്ന ചിത്രത്തിൽ അവസാനമായി കണ്ടു യാത്ര പറഞ്ഞു,” മനോജ് കെ ജയൻ കുറിക്കുന്നു.

ഹരിഹരൻ സംവിധാനം ചെയ്ത നഖക്ഷതമായിരുന്നു മോനിഷയുടെ ആദ്യ മലയാള ചിത്രം. നഖക്ഷതങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും മോനിഷയെ തേടിയെത്തി.

1986ൽ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടുമ്പോൾ 15 വയസ്സ് മാത്രമായിരുന്നു പ്രായം. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഈ ബഹുമതി നേടിയത് മോനിഷയാണ്.

ALSO READ

പരിപാടിയിൽ അതിഥിയായി വിളിച്ചുവരുത്തി അപമാനിച്ച സംഭവം ; ചില ആളുകളുടെ യഥാർത്ഥ സ്വഭാവം ഇത്തരം പരിപാടികളിലൂടെ മനസിലാക്കാൻ സാധിച്ചു : വിശദീകരണവുമായി സന്തോഷ് പണ്ഡിറ്റ്

പിന്നീട് ഋതുഭേതം, ആര്യൻ, അധിപൻ, പെരുന്തച്ചൻ, കാഴ്ചയ്ക്കപ്പുറം, വേനൽക്കിനാവുകൾ, കമലദളം, ചമ്പക്കുളം തച്ചൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ നായികയായി. ജി.എസ് വിജയൻ സംവിധാനം ചെയ്ത ചെപ്പടി വിദ്യ, മണിവണ്ണന്റെ മൂൺട്രാവതു കൺ തുടങ്ങിയ ചിത്രങ്ങളിലാണ് മോനിഷ അവസാനമായി അഭിനയിച്ചത്.

1992 ഡിസംബർ 5-ന് ‘ചെപ്പടിവിദ്യ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മോനിഷയും അമ്മയും സഞ്ചരിക്കുകയായിരുന്ന കാർ ആലപ്പുഴക്കടുത്തുള്ള ചേർത്തലയിൽ വെച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തലച്ചോറിലെ പരിക്കു മൂലം മോനിഷ സംഭവസ്ഥലത്തുവച്ചു തന്നെ മരണപ്പെടുകയായിരുന്നു. അമ്മ നിസ്സാര പരുക്കുകളോടെ അന്ന് രക്ഷപ്പെടുകയാണുണ്ടായത്.

Advertisement