ഒരു മാന്യനിൽ നിന്ന് 50 കോടി തട്ടിയെടുത്ത വിവാഹമോചിതയായ മോശപ്പെട്ട സെക്കൻഡ് ഹാൻഡ് ഐറ്റം ; മോശം കമന്റിന് മറുപടിയുമായി സാമന്ത

141

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരസുന്ദരിയാണ് സാമന്ത റുത്ത് പ്രഭു. തെലുങ്കിലും തമിഴിലും എല്ലാം നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്. ഒട്ടുമിക്ക യവ സൂപ്പർതാരങ്ങൾക്കും നായിക ആയിട്ടുള്ള സാമന്ത അടുത്തെടെയാണ് വിവാഹ മോചിത ആയത്.

തെലുങ്ക് നടൻ നാഗ ചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള സൈബർ വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇരയായ താരമാണ് സാമന്ത.

Advertisements

ALSO READ

മലയാളത്തിൽ ചെയ്യുന്നത് പോലെയല്ല ഇവിടെ വേണ്ടതെന്ന് തമിഴിൽ നിന്നും തെലുങ്കിൽ നിന്നും ആദ്യമേ പറയും: രോഹിണി


സോഷ്യൽ മീഡിയയിലും മറ്റും സമാന്ത തന്റെ പേര് എസ് എന്ന് മാത്രമാക്കി ചുരുക്കിയതിന് ശേഷമാണ് ഡിവോഴ്‌സിനെ കുറിച്ചുള്ള സംശയങ്ങൾക്ക് ഇടയാക്കിയത്. അക്കിനേനി എന്ന ഭർത്താവിന്റ കുടുംബ പേര് നടി എടുത്ത് മാറ്റി. ഇതിന് പിന്നലെ സമാന്തയും നാഗ ചൈതന്യയും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങി എന്ന വാർത്തകളും വന്നു തുടങ്ങി.

ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ ഇതേ കുറിച്ച് ചോദിച്ചപ്പോൾ കൃത്യമായ മറുപടി നൽകാൻ സമാന്ത തയ്യാറായില്ല. തനിയ്ക്ക് തോന്നുമ്പോൾ മാത്രമേ ഗോസിപ്പുകളോട് പ്രതികരിയ്ക്കൂ എന്നായിരുന്നു നടിയുടെ മറുപടി. കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് സാമന്ത തന്റെ വിവാഹ മോചന വാർത്ത സ്ഥിതീകരിച്ചത്. ഏറെ ആലോചിച്ചതിനു ശേഷം ഞാനും സാമും (സാമന്ത) ഭാര്യഭർത്താക്കന്മാരെന്ന രീതിയിൽ വേർപ്പിരിയാനും അവരുടേതായ പാത പിന്തുടരാനും തീരുമാനിച്ചു.

ഇപ്പോഴിതാ സമാന്തയ്ക്ക് എതിരെ ട്വിറ്ററിൽ വന്ന ഒരു കമെന്റും അതിനു താരം നൽകിയ മറുപടിയും ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു മാന്യനിൽ നിന്ന് 50 കോടി നികുതി രഹിത പണം തട്ടിയെടുത്ത വിവാഹമോചിതയായ മോശപ്പെട്ട സെക്കൻഡ് ഹാൻഡ് ഐറ്റമാണ് സാമന്ത എന്നാണ് ട്വിറ്ററിൽ ഒരാൾ താരത്തിനെതിരെ കുറിച്ചിരിക്കുന്നത്.

ഇദ്ദേഹത്തിന്റെ വിവാദപരമായ ഈ കമെന്റ് വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ ഇദ്ദേഹത്തിന് മറുപടിയുമായി സാമന്തയും എത്തുകയായിരുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന കമെന്റ് ആണ് ട്വിറ്റിനു മറുപടിയായി സാമന്ത നൽകിയത്. ചെറിയ ഒരു വരിയിൽ കൂടി ഒരുപാട് കാര്യങ്ങൾ ആണ് സാമന്ത പറഞ്ഞിരിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്. സമാന്തയ്ക്ക് പിന്തുണയുമായി നിരവധി ആരാധകർ ആണ് രംഗത്തെത്തിയത്.

ALSO READ

ഗ്ലാമറസ് ലുക്കിൽ ചുവന്നു തുടുത്ത് അനാർക്കലി മരിക്കാർ, വാപൊളിച്ച് ആരാധകർ, അന്യായ ഹോട്ടെന്ന് ചിലർ

നാഗചൈതന്യയുമായി വേർ പിരിഞ്ഞതിന് ശേഷം സിനിമയിൽ കൂടുതൽ സജീവമാകാൻ തീരുമാനിച്ചിരിക്കുകയാണ് സാമന്ത. വേർപിരിയാൻ വാർത്തകൾ പുറത്ത് വന്നതിനു പിന്നാലെ തന്നെ തന്റെ രണ്ടു ചിത്രങ്ങൾ ആണ് സാമന്ത പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ഇപ്പോഴിതാ ഐറ്റം ഡാൻസുമായും സാമന്ത എത്തുന്നുണ്ട്.

പുഷ്പ്പയിൽ ആണ് സാമന്ത ഐറ്റം ഡാൻസുമായി എത്തുന്നത്. പുറത്തിറങ്ങുന്നതിന് മുന്നേ തന്നെ പുഷ്പയിലെ ആ ഗാനവും സാമന്തയുടെ ചുവടുകളും വൈറലായിരുന്നു.

സംവിധായകൻ സുകുമാർ ആണ് ഈ ആവശ്യവുമായി സാമന്തയെ സമീപിച്ചത് എന്നും സാമന്ത ഉടൻ തന്നെ അഭിനയിക്കാമെന്ന് ഏൽക്കുകയായിരുന്നു എന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതോടെ സാമന്ത അഭിനയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുകയാണ് എന്നാണ് പൊതുവെ ഉള്ള റിപ്പോർട്ടുകൾ.

Advertisement