മലയാളത്തിൽ ചെയ്യുന്നത് പോലെയല്ല ഇവിടെ വേണ്ടതെന്ന് തമിഴിൽ നിന്നും തെലുങ്കിൽ നിന്നും ആദ്യമേ പറയും: രോഹിണി

108

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് രോഹിണി. ബാലതാരമായി സിനിമയിൽ എത്തിയ നടി പിന്നീട് മുൻനിര നായികമാരുടെ കൂട്ടത്തിലേയ്ക്ക് ഉയർന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു നടി.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഏകദേശം 130 ൽ പരം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. പ്രമുഖ നടൻ രഘുവരൻ ആയിരുന്നു ഭർത്താവ്. പിന്നീട് 2004 ൽ ഇരുവരും വേർപിരിയുകയായിരുന്നു. ഇപ്പോഴും സിനിമയിൽ സജീവമാണ് താരം. രോഹിണി അഭിനയിക്കുന്ന ഏറ്റവും പുതിയ മലയാള സിനിമയാണ് കോളാമ്പി.

Advertisements

ഡിസംബർ 24 ന് എം ടാക്കി ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. രോഹിണി ക്കൊപ്പം രഞ്ജി പണിക്കർ, ദിലീഷ് പോത്തൻ, മഞ്ജു പിള്ള, ബൈജു സന്തോഷ്, സിദ്ധാർത്ഥ് മേനോൻ, ജി സുരേഷ് കുമാർ, അരിസ്റ്റോ സുരേഷ്,സിജോയി വർഗ്ഗീസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Also Read
ഗ്ലാമറസ് ലുക്കിൽ ചുവന്നു തുടുത്ത് അനാർക്കലി മരിക്കാർ, വാപൊളിച്ച് ആരാധകർ, അന്യായ ഹോട്ടെന്ന് ചിലർ

ഇപ്പോഴിതാ കോളാമ്പിയുടെ വിശേഷം പങ്കുവെച്ച് രംഗത്ത് എത്തയിരിക്കുകയാണ് നടി. മലയാളത്തിൽ മാത്രമാണ് തനിയ്ക്ക് കൂടുതൽ റിയലിസ്റ്റിക് കഥാപാത്രങ്ങൾ കിട്ടിയത് എന്നാണ് രോഹിണി പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കേരളത്തിലേക്ക് വരുമ്പോൾ അതൊരു സ്പെഷ്യൽ ഫീൽ ആണെന്ന് നടി പറയുന്നു. കുറച്ച് പ്രായമായ ദമ്പതികളുടെ കഥ പറയുന്ന ചിത്രമാണ് കോളാമ്പി. വളരെ നിഷ്‌കളങ്കമായ കഥാപാത്രമാണ് ചിത്രത്തിൽ ചെയ്യുന്നത്. കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്തതും ഞാൻ തന്നെയാണെന്ന് രോഹിണി പറഞ്ഞു.

മലയാളത്തിൽ മാത്രമാണ് തനിയ്ക്ക് കൂടുതൽ റിയലിസ്റ്റിക് കഥാപാത്രങ്ങൾ കിട്ടിയത്. തമിഴിലും തെലുങ്കിലും ഒക്കെ പോകുമ്പോൾ, അമ്മാ നിങ്ങൾ മലയാളത്തിൽ ചെയ്തത് ഇവിടെ വേണ്ട എന്ന് പറയും. മലയാളത്തിൽ എപ്പോഴും റിയലിസ്റ്റിക് ആയിട്ടാണ് വേണ്ടത്.

ഇവിടെ കൂടുതൽ നാടകീയമായി അഭിനയിക്കേണ്ടതില്ല. പത്മരാജൻ സാറിന്റെയൊക്കെ സിനിമയിൽ അഭിനയിക്കണം എന്നല്ല, ജസ്റ്റ് പെരുമാറിയാൽ മതി എന്നാണ് പറയുന്നത്. സിനിമയെ കൂടുതലായി റിയലിസ്റ്റിക്കായി കാണാൻ പഠിച്ചത് മലയാളത്തിൽ നിന്നാണെന്നും രോഹിണി പറഞ്ഞു. ഒരു കഥാപാത്രം വരുമ്പോൾ അതിന്റെ ടോൺ നോക്കും.

ഒരു സന്ദർഭത്തോട് എങ്ങിനെയാണ് ആ കഥാപാത്രം പ്രതികരിയ്ക്കുന്നത്, അല്ലെങ്കിൽ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത് എന്നൊക്കെ പഠിയ്ക്കും. നമ്മുടെ ഉള്ളിലെ ചില കണക്കു കൂട്ടലുകൾ ശരിയാണോ എന്ന് ആദ്യ ദിവസത്തെ ഷൂട്ടിങ് കഴിയുമ്‌ബോൾ മനസ്സിലാവും. ഒരേ ടോണിൽ പോകുന്ന കഥാപാത്രങ്ങൾ ചെയ്യുന്നതിൽ രസമില്ല. ഒരു ഘട്ടത്തിൽ അതിന് മാറ്റങ്ങൾ വരണം.

Also Read
അല്ലിമോളുടെ എഴുത്തുകൾ പുസ്തകമായി പ്രസിദ്ധീകരിച്ച് സുപ്രിയയും പൃഥ്വിരാജും

ചില കഥാപാത്രങ്ങൾക്ക് മാനസികമായ തയ്യാറെടുപ്പുകളാണ് ആവശ്യം. ചിലതിന് ശാരീരിക മുന്നൊരു ക്കങ്ങൾ വേണ്ടി വരും. അപ്പോൾ അതിന് വേണ്ട പരിശീനങ്ങൾ നടത്തും. കോളാമ്പിയിലെ കഥാപാത്രത്തിന് മാനസികമായ തയ്യാറെടുപ്പുകളാണ് നടത്തിയതെന്നും രോഹിണി പറയുന്നു.

Advertisement