ഏറെ പ്രതിസന്ധികൾ നിറഞ്ഞതായരുന്നു തന്റെ ഗർഭകാലം, നാല് ചുമരിനുള്ളിൽ പെട്ടത് പോലെ തോന്നി, വെളിപ്പെടുത്തലുമായി ഭാമ

274

മലയാളത്തിന്റെ ക്ലാസ്സിക് രചയിതാവും സംവിധായകനുമായ ലോഹിതദാസ് സംവിധാനം ചെയ്ത നിവോദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരസുന്ദരിയാണ് നടി ഭാമ. മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ സജീവമായിരുന്ന നടി വളരെ ചെറിയ സമയം കൊണ്ട് തന്നെ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തയിരുന്നു.

ഭാമ നായികയായി അഭിനയിച്ച ഭൂരിഭാഗം ചിത്രങ്ങളും വൻ വിജയമായിരുന്നു. 2020 ൽ ആയിരുന്നു ഭാമ വിവാഹിതയായത്. അരുൺ ആണ് ഭർത്താവ്. ഇവർക്കൊരു കുഞ്ഞുണ്ട്. വിവാഹത്തോടെ സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് ഭാമ. അഭിനയത്തിൽ സജീവമല്ലെങ്കിലും സേഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമാണ് നടി.

Advertisements

തന്റേയും കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെച്ച് കൊണ്ട് നടി എത്താറുണ്ട്. മകൾ ജനിച്ച വിവരം ആദ്യം ഇവർ പുറത്ത് വിട്ടിരുന്നില്ല. കുഞ്ഞിന്റെ ഒന്നാം പിറന്നാളിനാണ് ചിത്രം പങ്കുവെച്ചത്. ആരാധകർ ഇതിന് മുൻപ് തന്നെ മകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ മകളുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് ഭാമ.

പ്രതിസന്ധികൾ നിറഞ്ഞ ഗർഭകാലമായിരുന്നു തന്റെത് എന്നാണ് നടി പറയുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാമയുടെ വാക്കുകൾ ഇങ്ങനെ:

Also Read
കുഞ്ഞുവാവ വരാൻ ഈനി ദിവസങ്ങൾ മാത്രം, അനിയത്തിയുടെ ബേബി ഷവർ ആഘോഷമാക്കി മൃദുല, യുവ എവിടെ പോയെന്ന് ആരാധകർ

ഏറെ പ്രതിസന്ധികൾ നിറഞ്ഞ ഒരു ഗർഭ കാലഘട്ടം തന്നെ ആയിരുന്നു തന്റേത്. വീട്ടിൽ വെറുതെയിരിക്കാൻ ഒട്ടും ഇഷ്ടമില്ലാത്ത ഒരാൾ ആണ് താൻ. ഒരുപാട് യാത്രകൾ ഇഷ്ടപെടുന്ന വ്യക്തിയും. വിവാഹം കഴിഞ്ഞസമയത്താണ് ലോക്ക് ഡൗൺ ആകുന്നത്.

ആ സമയത്താണ് ഗർഭിണി ആയത്. ലോകം മുഴുവനും നിശ്ചലമായ സമയം ആയിരുന്നു. വീട്ടിലെ നാല് ചുമരിനുള്ളിൽ താൻ പെട്ടത് പോലെ തോന്നു. മകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിൽ ഒരുപാട് ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുമെന്നും ഡോക്ടർ പറഞ്ഞു തന്നു.

പ്രത്യേകിച്ചും ലോക്ഡൗണും മറ്റും ആയത് കൊണ്ടുതെന്നേ അവസ്ഥയെ കുറിച്ചുള്ള ഒരു ധാരണയും ഡോക്ടർ പറഞ്ഞു തന്നിരുന്നു. ഗർഭകാലം ആസ്വദിക്കണം എന്നാണ് പൊതുവെ പറഞ്ഞു കേട്ടിട്ടുള്ളത്. എന്നാൽ തനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ആണ് നേരിടേണ്ടി വന്നത്. ആ കാലത്ത് ഒരുപാട് അവസ്ഥകളിലൂടെ കടന്നു പോകേണ്ടി വരും ഒരു സ്ത്രീ.

മാനസികമായ തളർച്ചകൾ മുതൽ, ഒന്ന് തിരിഞ്ഞുപോലും കിടക്കാൻ പറ്റാത്ത അവസ്ഥകൾ വരെ ഉണ്ടായേക്കാം. ഗർഭകാലത്തിനു ശേഷം ആരോഗ്യ സംരക്ഷണത്തിനു ഊന്നൽ നൽകുന്ന പോലെ തന്നെ അമ്മയുടെ മാനസിക പരിചരണത്തിനും ശ്രദ്ധ നൽകണം. ഒരുപാട് സ്ത്രീകൾ ഈ അവസരത്തിൽ കുറ്റപ്പെടുത്തലുകൾ കേൾക്കാനിടയുണ്ട്.

ആ സമയത്തൊക്കെയും വേണ്ടത് മാനസിക പരിചരണം ആണ്. അരുണിന്റേയും അമ്മയുടെയും പിന്തുണയോടെ തനിക്ക് ഉള്ളിൽ ഉണ്ടായിരുന്ന സംഘർഷങ്ങൾ മാറിയെന്നും ഇപ്പോൾ മനസ്സ് പൂർവ സ്ഥിതിയിൽ ആയെി. മാത്രമല്ല നീന്തൽ പരിശീലനം, മെഡിറ്റേഷൻ, വ്യായാമം ഇതൊക്കെ താൻ വീണ്ടും ആരംഭിച്ചു. കണ്ണാടിക്ക് മുൻപിൽ നിൽക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുവെന്നും ഭാമ വ്യക്തമാക്കുന്നു.

Also Read
മകളെപ്പൊലെയാണ് ശിവപ്രസാദ് കുഞ്ഞാറ്റയെ സ്നേഹിക്കുന്നത്, ഭർത്താവിനെ കുറിച്ച് തുറന്നു പറഞ്ഞ് ഉർവ്വശി

Advertisement