കുഞ്ഞുവാവ വരാൻ ഈനി ദിവസങ്ങൾ മാത്രം, അനിയത്തിയുടെ ബേബി ഷവർ ആഘോഷമാക്കി മൃദുല, യുവ എവിടെ പോയെന്ന് ആരാധകർ

397

സീരിയൽ ആരാധകരായ മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നടി മൃദൃല വിജയിയും നടനും മെന്റലിസ്റ്റുമായ യുവ കൃഷ്ണയും. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെയാണ് യുവ കൃഷ്ണ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത്.

സിനിമയിലും സീരിയലുകളിലുമായി ഒട്ടനവധി കഥാപാത്രങ്ങളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ മൃദുല വിജയ് മിനി സ്‌ക്രീനിന്റെ സ്വന്തം നായികയാണ്. ഇക്കഴിഞ്ഞ ജൂലൈയിലാണ് മൃദുലയും യുവയും വിവാഹിതരായത്. മറ്റേ സെലിബ്രിറ്റി വിവാഹം പോലെ അത്യാഢംബരത്തോടെ ഈയിരുന്നില്ല മൃദുലയും യുവയും വിവാഹിതരായത്.

Advertisements

അതിനാൽ തന്നെ ലളിതും മനോഹരവുമായ ചടങ്ങ് താരങ്ങളുടെ ആരാധകരുടെ ഹൃദയം കവരുകയും ചെയ്തു. സീരിയൽ മേഖലയിൽ ആണ് ഇരുവരും ഏങ്കിലും പ്രണയ വിവാഹമായിരുന്നില്ല. രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹം ആയിരുന്നു. ഇരുവരുടേയും കെമിസ്ട്രി കണ്ട് നിരവധി പേർ പലപ്പോഴും പ്രണയ വിവാഹമായിരുന്നോ എന്ന് താരങ്ങളോട് ചോദിക്കാറുണ്ട്.

യുവയുടേയും മൃദുലയുടേയും അമ്മ വേഷത്തിൽ സീരിയലുകളിൽ നിറയുന്ന രേഖ രതീഷ് വഴിയാണ് ആലോചന വന്നതെന്നും രണ്ട് കുടുംബക്കാർക്കും ഇഷ്ടമായി ഉറപ്പിക്കുകയായിരുന്നു എന്നും ഇരുവരും പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന തുമ്പപ്പൂ എന്ന സീരിലിൽ ആണ് മൃദുല വിജയ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

വീണ എന്ന സാധാരണക്കാരിയായ പെൺക്കുട്ടിയുടെ ജീവിതമാണ് സീരിയലിന്റെ പ്രമേയം. കഥാപാത്രം അത്രയേറെ പ്രിയപ്പെടതായി കഥ കേട്ടപ്പോൾ തന്നെ മാറിയത് കൊണ്ടാണ് തുമ്പപ്പൂ സീരിയൽ ചെയ്യാൻ തീരുമാനിച്ചതെന്ന് നേരത്തെ മൃദുല പറഞ്ഞിരുന്നു. ഇപ്പോൾ മുദുലയുടെ കുടുംബത്തിലേക്ക് പുതിയ അതിഥി വരാൻ പോവുകയാണ്.

മൃദുലയുടെ സഹോദരിയും നടിയുമായ പാർവതി വിജയ് ഗർഭിണിയാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിലെ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയതാണ് പാർവതി വിജയ്. ക്യാമറാമാനായ അരുണിനെയാണ് പാർവതി വിവാഹം ചെയ്തത്. വീട്ടുകാരുടെ സമ്മതം ലഭിക്കാത്തതിനാൽ ഇരുവരും രഹസ്യമായിട്ടാണ് 2020ൽ വിവാഹിതരായത്.

ഏറെ നാളുകൾക്ക് ശേഷമാണ് പാർവതിയേയും ഭർത്താവിനേയും ഇരു വീട്ടുകാരും സ്വീകരിച്ചത്. ചേച്ചിക്ക് പിന്നാലെ ആണ് പാർവതിയും കലാരംഗത്തേക്ക് എത്തിയത്. ബിബിഎ ബിരുദധാരിയാണ് പാർവതി. വിവാഹശേഷമാണ് പാർവതി കുടുംബവിളക്ക് സീരിയലിൽ നിന്നും പിന്മാറിയത്. ഇതേ സീരിയലിൽ തന്നെയാണ് അരുണും പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ ഇരുവരും തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഇപ്പോൾ മൃദുലയും വീട്ടുകാരും ചേർന്ന് പാർവതിയുടെ ബേബി ഷവർ ആഘോഷമാക്കിയതിന്റെ വിശേഷങ്ങളാണ് പുറത്ത് വന്നത്. അനിയത്തിയുടെ ബേബി ഷവർ ചിത്രങ്ങൾ മൃദുല തന്നെയാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. വളരെ അധികം സന്തോഷത്തോടെ കുഞ്ഞ് അതിഥിക്കായി കാത്തിരിക്കുന്നു’ എന്നാണ് അനിയത്തിയുടെ ബേബി ഷവർ ചിത്രങ്ങൾക്കൊപ്പം മൃദുല കുറിച്ചത്.

ക്രിസ്മസ് തീമും കൂടി കലർത്തിയാണ് മൃദുല അനിയത്തിക്കായി ബേബി ഷവർ ഒരുക്കിയത്. മൃദുലയുടെ അച്ഛനും അമ്മയും മാത്രമാണ് പരിപാടിയിൽ പങ്കെടുത്തത്. ഫോട്ടോകൾ പ്രത്യക്ഷപ്പെട്ടതോടെ യുവ കൃഷ്ണ എവിടെയെന്ന് മൃദുലയോട് ചോദിക്കുകയാണ് ആരാധകർ. ബേബി ഷവർ ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ യുവ കൃഷ്ണയെ ടാഗ് ചെയ്തുകൊണ്ട് നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നുവെന്നും മൃദുല കുറിച്ചിരുന്നു.

അനിയത്തിയുടെ ഏറ്റവും സ്‌പെഷ്യലായ ദിവസത്തിന്റെ വീഡിയോ വൈകാതെ തന്റെ യുട്യൂബ് ചാനലിൽ വരുമെന്നും മൃദുല അറിയിച്ചിട്ടുണ്ട്. ഇടയ്ക്കിടെ യാത്രകളുടേയും പുതിയ ജീവിത വിശേഷങ്ങളുടേയും വീഡിയോകളുമായി യുവയും മൃദുലയും സോഷ്യൽമീഡിയകളിൽ എത്താറുണ്ട്. ഫ്‌ളവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് ഷോയിലെ സ്ഥിരം സാന്നിധ്യമായിരുന്നു മൃദുലയും യുവയും എന്നാൽ പുതിയ സീരിയലുകൾ ആരംഭിച്ചതോടെ അതിന്റെ ഷൂട്ടിങ് തിരക്കുകളിലാണ്.

Advertisement