Home Entertainment Celebrities

അല്ലിമോളുടെ എഴുത്തുകൾ പുസ്തകമായി പ്രസിദ്ധീകരിച്ച് സുപ്രിയയും പൃഥ്വിരാജും

142

മലയാളികൾ പ്രിയങ്കരനായ നടനും സംവിധായകനുമാണ് ഇപ്പോൾ പൃഥ്വിരാജ്. താരത്തിന്റെ മകൾ അലംകൃത എന്ന് വിളിക്കുന്ന അല്ലിക്കും ആരാധകർ ഏറെയാണ്. അലംകൃതയുടെ കവിതകളും കഥയും ആഗ്രഹങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ സുപ്രിയ പങ്കുവെയ്ക്കാറുണ്ട്.

അലംകൃതയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്കും താത്പര്യമാണ്. അല്ലി എന്ന് വിളിക്കുന്ന അലംകൃത ഒരു എഴുത്തുകാരി ആവുന്നു എന്നതാണ് ഏറ്റവും പുതിയ വിശേഷം.

Advertisements

അല്ലി മോൾ ഇതുവരെ എഴുതിയ കവിതകൾ എല്ലാം ചേർത്ത് കൊണ്ട് ഒരു കവിത സമാഹാരം ഒരുക്കിയിരിക്കുകയാണ് സുപ്രിയ. ഇംഗ്ലീഷിൽ ഉള്ള കവിതകളുടെ ഈ സമാഹാരത്തിന് ‘ദി ബുക്ക് ഓഫ് എൻചാന്റിങ് പോയംസ്’ എന്നാണ് പേരിട്ടിരിക്കുന്നത്.

പൂക്കൾ, പൂന്തോട്ടം, സാന്റാ, സ്ത്രീകളുടെ ഉന്നമനം, അമ്മയുടെ സ്നേഹം, കൊവിഡ് മഹാമാരി എന്നിങ്ങനെ കുഞ്ഞുമനസ്സിലെ ചിന്തകൾ കവിതകളാക്കി മാറ്റിയ വരികളാണ് ‘ദി ബുക്ക് ഓഫ് എൻചാന്റിങ് പോയംസിൽ’ ഉള്ളത്

പുസ്തകത്തിനെ കുറിച്ച് സുപ്രിയയുടെ വാക്കുകൾ ഇങ്ങനെ,

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ. അച്ഛനില്ലാത്ത എന്റെ ആദ്യത്തെ ക്രിസ്മസാണിത്. അതിനാൽ ഈ ക്രിസ്തുമസ് എനിക്ക് പഴയതുപോലെയല്ല.

എന്നിരുന്നാലും, ഞാൻ കഴിഞ്ഞ രണ്ട് മാസമായി ഒരു പ്രോജക്റ്റിൽ പ്രവർത്തിക്കുകയായിരുന്നു. ഒടുവിൽ ഇന്ന് എനിക്ക് ഇത് എന്റെ മകൾ അല്ലിക്ക് ക്രിസ്മസ് സമ്മാനമായി നൽകാം! ഞാൻ അവളുടെ എല്ലാ കവിതകളും/ഗാനങ്ങളും ഒരു ചെറിയ ബുക്ക്‌ലെറ്റിലേക്ക് സമാഹരിച്ചു.

പുസ്തകം പ്രസിദ്ധീകരിച്ച ഗോവിന്ദ് ഡി.സിക്കും ചിത്രകാരി രാജിയ്ക്കും സുപ്രിയ നന്ദി അറിയിച്ചു. അല്ലിമോൾ ആവേശത്തിലാണ്, താനും അങ്ങനെ തന്നെ. തല്ക്കാലം ഈ പുസ്തകം സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും മാത്രം വായിക്കാനുള്ളതാണ്. വിപണിയിലെത്താൻ ഇനിയും സമയമെടുക്കും

 

 

Advertisement