സൂപ്പർ സംവിധായകൻ മണിരത്നം വർഷങ്ങളായി വീണ്ടും വീണ്ടും കാണുന്ന മോഹൻലാൽ ചിത്രം ഇതാണ്, കാരണവും വെളിപ്പെടുത്തി സംവിധായകൻ

3466

ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ ഡയറക്ടർമാരിൽ ഒരാളായ പ്രിയദർശൻ മലയാളത്തിന്റെ താരരാജാവ് കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായനാക്കി സംവിധാനം ചെയ്ത സിനിമകൾക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത ആയിരുന്നു ലഭിച്ചിട്ടുള്ളത്. മോഹൻലാലിനെ നായകനാക്കി മാത്രം തുടർച്ചയായി പ്രിയദർശൻ സിനിമകൾ ചെയ്ത കാലമുണ്ടായിരുന്നു.

1980 90കളിലാണ് പ്രിയദർശൻ മലയാളത്തിൽ കൂടുതൽ തിളങ്ങിയത്. സംവിധായകൻ തുടർച്ചയായി സിനിമകൾ ചെയ്ത സമയമാണ് ഈ കാലഘട്ടം. മലയാളത്തിൽ ഹിറ്റായ നിരവധി സിനിമകൾ പ്രിയദർശൻ ബോളിവുഡിൽ എടുത്തിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമകൾ എടുത്ത സംവിധായകനാണ് പ്രിയദർശൻ.

Advertisements

നിരവധി വിജയ ചിത്രങ്ങൾ മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങി. ഹാസ്യത്തിന് പ്രാധാന്യം നൽകിയുളള സിനിമകളാണ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ കൂടുതലായി പുറത്തിറങ്ങിയത്. 1988ലാണ് ഈ കൂട്ടുകെട്ടിൽ ചിത്രം എന്ന സിനിമ പുറത്തിറങ്ങിയത്.

Also Read
കലാഭവൻ ഹനീഫിനെ പ്രേമിക്കാൻ ആഗ്രഹിച്ചിരുന്നു, അന്ന് ഏറ്റവും സുന്ദരനായി തോന്നിയ വ്യക്തി കലാഭവൻ ഹനീഫ് ആയിരുന്നു: തെസ്‌നി ഖാൻ

ചരിത്രവിജയമാണ് ആ സിനിമ അന്ന നേടിയത്. തിയ്യറ്ററുകളിൽ 366 ദിവസം തുടർച്ചയായി പ്രദർശിപ്പിച്ച് മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയ ചിത്രങ്ങളുടെ പട്ടികയിൽ ചിത്രം എന്ന സിനിമ ഇടംപിടിച്ചിരുന്നു. ഇപ്പോഴും ടിവിയിൽ ഏറ്റവുമധികം പ്രേക്ഷകരുള്ള സിനിമകൂടിയാണ് ചിത്രം. ചിത്രം തിയറ്ററുകളിലെത്തിയിട്ട് 33 വർഷം പിന്നിട്ടിരിക്കുകയാണ്.

ഇന്ത്യൻ സിനിമയിലെ പ്രശസ്ത സംവിധായകൻ ആയ മണിരത്‌നം ഒരിക്കൽ ചിത്രം സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താൻ വർഷങ്ങളോളം ചിത്രം സിനിമ വീണ്ടും വീണ്ടും വീഡിയോ കാസറ്റിട്ട് കാണാറുണ്ടായിരുന്നു എന്നാണ് മണിരത്നം പറഞ്ഞത്. അതിനൊരു കാരണവുമുണ്ട്. അതും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.

തീർത്തും അവിശ്വസനീയമായ ഒരു കഥയെ എങ്ങനെ ഇത്രയും വിശ്വസനീയമായ രീതിയിൽ അവതരിപ്പിച്ച് വിജയം നേടി എന്നതിന്റെ ടെക്നിക്ക് മനസിലാക്കാൻ വേണ്ടിയായിരുന്നു താൻ ചിത്രം ആവർത്തിച്ച് കണ്ടിരുന്നതെന്നാണ് മണിരത്നം പറഞ്ഞത്.

മോഹൻലാലിന് ഒപ്പം രഞ്ജിനി, നെടുമുടി വേണു, പൂർണം വിശ്വനാഥൻ, ലിസി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ സിനിമയാണ് ചിത്രം. മോഹൻലാൽ വിഷ്ണു എന്ന കഥാപാത്രമായി എത്തിയ സിനിമ തിയ്യേറ്ററുകളിൽ വലിയ വിജയമാണ് നേടിയത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ്‌ഫോസീസ് കളക്ഷനിലും നേട്ടമുണ്ടാക്കിയിരുന്നു ചിത്രം.

Also Read
അന്ന് എന്റെ ഷോർട്ട് ഫിലിം എല്ലാവർക്കും അയച്ച് കൊടുത്തിരുന്നു, എന്നാൽ കണ്ടത് ആകെ അജു വർഗീസ് മാത്രമാണ് ; ഇന്നാണ് താനിത് അയച്ച് കൊടുക്കുന്നതെങ്കിൽ തന്നെ ഒരിക്കലും മൈൻഡ് ചെയ്യുമായിരുന്നില്ലെന്ന് ബേസിൽ ജോസഫ്

അതേസമയം സ്‌ക്രിപ്റ്റില്ലാതെ താൻ ചെയ്ത സിനിമയാണ് ചിത്രം സംവിധായകൻ പ്രിയദർശൻ തുറന്നു പറഞ്ഞിരുന്നു. കൈരളി ചാനലലിലെ ജെബി ജംഗ്ഷനിൽ ആയിരുന്നു പ്രിയദർശന്റെ തുറന്നു പറച്ചിൽ. താൻ കൂടുതലും സെറ്റുകളിൽ വെച്ച് എഴുതിയാണ് സിനിമകൾ ചെയ്തത്. അങ്ങനെയാണ് എനിക്ക് മിക്ക വിജയ സിനിമകളും ലഭിച്ചത്.

ചിത്രം എന്ന സിനിമ ഒരു സ്‌ക്രിപ്റ്റില്ലാതെ ചിത്രീകരണ സമയത്ത് എഴുതി ചെയ്ത സിനിമയാണ്. ആ ഒരു സുഖം പിന്നീട് സ്‌ക്രിപ്റ്റ് പൂർണമായി എഴുതിയിട്ട് സിനിമകൾ ചെയ്തപ്പോൾ കിട്ടിയില്ല. എനിക്ക് ഇപ്പോഴും വിശ്വസിക്കാനാവാത്ത കാര്യം 1986ൽ ഞാൻ എട്ട് സിനിമകൾ റിലീസ് ചെയ്തു. എനിക്ക് ഇപ്പോ ആലോചിക്കാനാവുന്നില്ല അത് എങ്ങനെ സാധ്യമായെന്ന്.

അന്നൊക്കെ ഒരു പോക്കായിരുന്നു ഒരു വിശ്വാസം, ഒരു രസം, ഒരു പിക്‌നിക്ക് പോലെ സിനിമ ചെയ്യുക എന്നതായിരുന്നു അന്നത്തെ രീതിയെന്നായിരുന്നു പ്രിയദർശൻ പറഞ്ഞത്.

Advertisement