അന്ന് എന്റെ ഷോർട്ട് ഫിലിം എല്ലാവർക്കും അയച്ച് കൊടുത്തിരുന്നു, എന്നാൽ കണ്ടത് ആകെ അജു വർഗീസ് മാത്രമാണ് ; ഇന്നാണ് താനിത് അയച്ച് കൊടുക്കുന്നതെങ്കിൽ തന്നെ ഒരിക്കലും മൈൻഡ് ചെയ്യുമായിരുന്നില്ലെന്ന് ബേസിൽ ജോസഫ്

138

ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിരുന്ന ബേസിൽ ജോസഫ് കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയ മിന്നൽ മുരളി മികച്ച അഭിപ്രായം നേടുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ബസിൽ ജോസഫ്

സംവിധായകന്റെ ഒരു പഴയ അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിരുന്ന കാലത്തെ കാര്യമാണ് താരം പങ്കുവയ്ക്കുന്നത്. ‘പ്രിയംവദ കാതരയാണോ’ എന്ന ഷോർട്ട് ഫിലിം അജു വർഗീസിനും വിനീത് ശ്രീനിവാസനുമടക്കം അയച്ച് കൊടുത്ത കാര്യമാണ് ബേസിൽ പറയുന്നത്.

Advertisements

അത് എല്ലാവർക്കും അയച്ച് കൊടുത്തിരുന്നു, എന്നാൽ കണ്ടത് ആകെ അജു വർഗീസ് മാത്രമാണ്. പുള്ളിയാണ് ഫെയ്സ്ബുക്കിൽ തന്റെ മെസേജ് കാണാനിടയായത്. കണ്ടിട്ട് തന്റെ നമ്പർ ചോദിച്ച് വിളിച്ചു. കുറേ നേരം സംസാരിച്ചു. പുള്ളിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു.

അങ്ങനെ പുള്ളി അത് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തു. അത് കണ്ടിട്ടാണ് വിനീത് ശ്രീനിവാസൻ താൻ അയച്ച മെസേജിന് മറുപടി തരുന്നത്. ഷോർട്ട് ഫിലിം കണ്ടു, നന്നായിട്ടുണ്ട്, ഇനിയെന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കണം എന്നൊക്കെ പറഞ്ഞു.

‘പ്രിയംവദ’ അന്ന് ശരിക്ക് ടെക്‌നിക്കലി വലിയ സംഭവമായ ഷോർട്ട് ഫിലിം ഒന്നുമല്ല. എന്നാൽ അന്ന് മലയാളത്തിൽ അങ്ങനത്തെ കോമഡി ഷോർട്ട് ഫിലിംസ് കുറവായിരുന്നു. ഇന്ന് അത്തരത്തിൽ ഒരുപാട് കോമഡിയുള്ള, ഭയങ്കര ക്വാളിറ്റിയുള്ള, ഒരുപാട് കാശ് മുടക്കിയുള്ള ഷോർട്ട് ഫിലിമുകൾ ഇറങ്ങുന്നുണ്ട്.

ഇന്നാണ് താനിത് അജു വർഗീസിന് അയച്ച് കൊടുക്കുന്നതെങ്കിൽ തന്നെ ഒരിക്കലും പുള്ളി മൈൻഡ് ചെയ്യുക പോലുമില്ല. ജസ്റ്റ് അനദർ റിക്വസ്റ്റ് എന്ന് പറഞ്ഞ് വിടുകയേ ഉള്ളൂ. അന്ന് അത് അങ്ങനെ ചെയ്യാൻ പറ്റിയത് കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. അല്ലാതെ അത് വലിയ സംഭവമായിട്ടൊന്നുമല്ല എന്നാണ് ബേസിൽ പറയുന്നത്.

 

Advertisement