മകളെപ്പൊലെയാണ് ശിവപ്രസാദ് കുഞ്ഞാറ്റയെ സ്നേഹിക്കുന്നത്, ഭർത്താവിനെ കുറിച്ച് തുറന്നു പറഞ്ഞ് ഉർവ്വശി

336

വർഷങ്ങളായി തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ നടിയാണ് മലയാളത്തിന്റെ സ്വന്തം താരമായ ഉർവ്വശി. 1979ൽ പുറത്തിറങ്ങിയ കതിർമണ്ഡപം എന്ന ചിത്രത്തിലൂടെയാണ് ഉർവശി അഭിനയരംഗത്ത് എത്തിയത്. നായികയായും സഹനടിയായും ഇപ്പോഴും തിളങ്ങി നിൽക്കുന്ന ഉർവ്വശിക്ക് ഹാസ്യം കൈകാര്യം ചെയ്യാനും ഒരു പ്രത്യേക കഴിവാണ് ഉള്ളത്.

സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം ആകർഷിക്കാനുളള കഴിവാണ് ഉർവ്വശിയെ മറ്റുളളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. അഭിനയത്തിന് പുറമെ തിരക്കഥ രചനയിലും നിർമ്മാണത്തിലും കൈ വെച്ചിട്ടുള്ള താരം കൂടിയാണ് ഉർവ്വശി. ഉത്സവമേളം, പിടക്കോഴി നൂറ്റാണ്ട് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയതും നിർമ്മിച്ചതും ഉർവശിയായിരുന്നു.

Advertisements

1984ൽ മമ്മൂട്ടി നായകനായി അഭിനയിച്ച എതിർപ്പുകൾ ആണ് ഉർവ്വശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ. 1985 1995 കാലഘട്ടത്തിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു ഉർവ്വശി. ഇക്കാലയളവിൽ 500ൽ അധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.

Also Read
അന്ന് എന്റെ ഷോർട്ട് ഫിലിം എല്ലാവർക്കും അയച്ച് കൊടുത്തിരുന്നു, എന്നാൽ കണ്ടത് ആകെ അജു വർഗീസ് മാത്രമാണ് ; ഇന്നാണ് താനിത് അയച്ച് കൊടുക്കുന്നതെങ്കിൽ തന്നെ ഒരിക്കലും മൈൻഡ് ചെയ്യുമായിരുന്നില്ലെന്ന് ബേസിൽ ജോസഫ്

മലയാളം, തമിഴ് എന്നിവ കൂടാതെ തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും വേഷമിട്ടു. അഭിനേത്രി മാത്രമല്ല ഒരു തിരക്കഥാകൃത്തും കൂടിയാണ് ഉർവ്വശി. ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ സിനിമകളുടെ കഥ ഉർവ്വശി എഴുതിയതാണ്. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന സിനിമയുടെ പ്രൊഡ്യൂസറും ഉർവ്വശി തന്നെയാണ്.

നടൻ മനോജ് കെ ജയനെ ആയിരുന്നു ഉർവ്വശി ആദ്യം വിവാഹം കഴിച്ചത്. ഇരുവരും തമ്മിൽ ഏറെ കാലം പ്രണയത്തിൽ ആയിരുന്നു. ഒടുവിൽ 2000 ത്തിൽ ഇരുവരും വിവാഹിതരായി. ഈ ബന്ധത്തിൽ തേജലക്ഷ്മി എന്നൊരു മകളുണ്ട്. എട്ട് വർഷം നീണ്ട വിവാഹജീവിതം 2008 ൽ ഇരുവരും അവസാനിപ്പിച്ചു.

വിവാഹമോചനത്തിന് ശേഷം കുഞ്ഞാറ്റ എന്ന് വിളിക്കുന്ന മകൾ മനോജിനൊപ്പമായിരുന്നു പോന്നത്. പിന്നീട് 2011 ലാണ് മനോജ് കെ ജയൻ ആശയെ വിവാഹം കഴിക്കുന്നത്. ഇരുവർക്കും ഒരു മകൻ ആണുള്ളത്. ഉർവശിയും വേറെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിൽ നീലാണ്ഡൻ എന്നൊരു മകനുണ്ട്.

വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ബ്രേക്ക് എടുത്ത നടി ഉർവശി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. ഇപ്പോളിതാ രണ്ടാം ഭർത്താവ് ശിവപ്രദാസിനെ ക്കുറിച്ച തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഉർവ്വശി.

Also Read
എനിക്ക് അതിനോട് അങ്ങനെ അഭിനിവേശമൊന്നും തോന്നിയിട്ടില്ല: തുറന്നു പറഞ്ഞ് നടി സീനത്ത്

ഉർവ്വശിയുടെ വാക്കുകൾ ഇങ്ങനെ:

മകളെപ്പൊലെയാണ് ശിവപ്രസാദ് കുഞ്ഞാറ്റയെ സ്നേഹിക്കുന്നത്. ശിവപ്രസാദിന്റെ നിർബന്ധമായിരുന്നു കുഞ്ഞിന്റെ പേരിടലും ചോറുണും നടക്കുന്നത് ചേച്ചി കുഞ്ഞാറ്റയുടെ നേതൃത്വത്തിൽ ആകണം എന്നുള്ളത്. മകൻ വന്നതിനു ശേഷം തനിക്ക് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചുവെന്നാണ് ശിവപ്രസാദ് പറയുന്നത്.

ഒരു കുഞ്ഞ് ജനിക്കുമ്പോൾ ജനിക്കുന്നത് അച്ഛനും അമ്മയും കൂടിയാണെന്ന് പറയുന്നത് ശരിയാണെന്നാണ് ശിവപ്രസാദ് പറയുന്നത്. കുഞ്ഞുങ്ങളെ എടുക്കാൻ പേടിയായിരുന്നു, മൂക്കത്തായിരുന്നു ദേഷ്യം, ഇപ്പോൾ അതെല്ലാം മാറി. താൻ താനായത് ഇഷാൻ വന്നതിനു ശേഷമാണെന്നായിരുന്നു ഉർവ്വശി പറഞ്ഞത്.

Advertisement