ഹാർദ്ദിക് പാണ്ഡ്യയ്ക്ക് രണ്ടാമത്തെ കുഞ്ഞ് ജനിക്കാൻ പോകുന്നു, നതാഷ വീണ്ടും ഗർഭിണി, ഇത് തന്നെയാണോ പണിയെന്ന് ആരാധകർ

95

ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ആരാധകരുള്ള ക്രിക്കറ്റ് താരമാണ് ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ. സിനിമാലോകവും ക്രിക്കറ്റ് ലോകവും തമ്മിലുള്ള ബന്ധത്തിന്റെ മറ്റൊരു ഉദാഹഹരണമാണ് ഹാർദ്ദിക് പാണ്ഡയയും ഭാര്യ നതാഷ സ്റ്റാൻകോവിച്ചും. ഇരുവരും നീണ്ട നാളത്തെ പ്രണത്തിന് ശേഷമായിരുന്നു വിവാഹിതരായത്. നർത്തകിയും അഭിനേത്രിയുമാണ് നതാഷ.

ഇരുവരും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തന്റെ പേജിലൂടെ നതാഷയ്ക്കൊപ്പമുള്ള ചിത്രങ്ങൾ ഹാർദ്ദിക് പങ്കുവെക്കാറുണ്ട്. ഈയ്യടുത്തായിരുന്നു ഹാർദ്ദിക്കിനും നതാഷയ്ക്കും കുഞ്ഞ് ജനിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ ഈ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. അഗസ്ത്യ എന്നാണ് ഹാർദ്ദിക്കിന്റേയും നതാഷയുടേയും മകന്റെ പേര്.

Advertisements

മകന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇരുവരും നിരന്തരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. നേരത്തെ താൻ അച്ഛനായി മാറിയതിന്റെ സന്തോഷത്തിൽ ഹാർദ്ദിക് പാണ്ഡ്യ പ്രത്യേക ടാറ്റു പതിച്ചിരുന്നു. ഇതും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ മറ്റൊരു വാർത്തയാണ് ചർച്ചയാകുന്നത്.

Also Read
ഏറെ പ്രതിസന്ധികൾ നിറഞ്ഞതായരുന്നു തന്റെ ഗർഭകാലം, നാല് ചുമരിനുള്ളിൽ പെട്ടത് പോലെ തോന്നി, വെളിപ്പെടുത്തലുമായി ഭാമ

ഹാർദ്ദിക്കിനും നതാഷയ്ക്കും രണ്ടാമത്തെ കുഞ്ഞ് ജനിക്കാൻ പോവുകയാണെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ പറയുന്നത്. കഴിഞ്ഞ ദിവസം ഹാർദ്ദിക് സോഷ്യൽ മീഡിയയിലൂടെ തന്റെ വീട്ടിലെ ക്രിസ്തുമസ് ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ക്രിക്കറ്റ് താരം കൃണാൽ പാണ്ഡ്യ അടക്കമുള്ള കുടുംബാംഗങ്ങൾക്ക് ഒപ്പമുള്ള ചിത്രങ്ങൾ ആയിരുന്നു താരം പങ്കുവച്ചത്. ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തലിന്റെ ആധാരം.

ചിത്രത്തിൽ നതാഷയുടെ വയറ് ചൂണ്ടിക്കാണിച്ചാണ് താരം ഗർഭിണിയാണെന്ന നിഗമനത്തിലേക്ക് സോഷ്യൽ മീഡിയ എത്തുന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരു ചിത്രത്തിൽ നതാഷ വയറിൽ കൈ വച്ചു നിൽക്കുന്നതും സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കമന്റുകളിലൂടെ ക്രിസ്തുമസ് ആശംസകൾ നേരുന്നതിനൊപ്പം രണ്ടാമത്തെ കുഞ്ഞിന് വരവേൽക്കാൻ പോകുന്ന ദമ്പതികൾക്ക് ആശംസകൾ നേരുകയും ചെയ്യുന്നുണ്ട് ആരാധകർ. ചിലർ ട്രോളാനും മടിക്കുന്നില്ല. അത്തരക്കാരെ ആരാധകർ തന്നെ നേരിടുന്നുണ്ട്. അതേസമയം റിപ്പോർട്ടുകളോട് താരങ്ങൾ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

സെർബിയ സ്വദേശിയാണ് നതാഷ. സത്യാഗ്രഹ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലെത്തുന്നത്. ബിഗ് ബോസ് 8, നച്ച് ബലിയേ 9 എന്നീ റിയാലിറ്റി ഷോകളിലെ മത്സരാർത്ഥിയുമായിരുന്നു നതാഷ. സിനിമയിലും വെബ് സീരീസുകളിലും സജീവമാണ് നതാഷ. ദ ഹോളിഡേ എന്ന സീരീസിലാണ് അവസാനം അഭിനയിച്ചത്.

Also Read
കുഞ്ഞുവാവ വരാൻ ഈനി ദിവസങ്ങൾ മാത്രം, അനിയത്തിയുടെ ബേബി ഷവർ ആഘോഷമാക്കി മൃദുല, യുവ എവിടെ പോയെന്ന് ആരാധകർ

ബാദ്ഷായും ആസ്ത ഗില്ലും ചേർന്ന് ആലപിച്ച ഡിജെ വാല ബാബു എന്ന മ്യൂസിക് വീഡിയോയാണ് നതാഷയെ താരമാക്കി മാറ്റുന്നത്. 2020 ജനുവരി ഒന്നിനായിരുന്നു നതാഷയും ഹാർദ്ദികും തമ്മിലുള്ള വിവാഹ നിശ്ചയം. പിന്നാലെ കൊവിഡ് നിബന്ധനകൾ പാലിച്ചു കൊണ്ട് തന്നെ ഇരുവരും വിവാഹിതരാവുകയായിരുന്നു. 2020 ജൂലൈ 30 നായിരുന്നു മകൻ അഗസ്ത്യയുടെ ജനനം.

അതേ സമയം തന്റെ കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് ഹാർദ്ദിക് പാണ്ഡ്യ ഇപ്പോൾ കടന്നു പോകുന്നത് എന്നതും വസ്തുതയാണ്. നാളുകളായി താരം പരുക്കിന്റെ പിടിയിലാണ്. ടീമിൽ ഇടം കിട്ടാതെ വരികയും കിട്ടിയപ്പോൾ നല്ല പ്രകടനം കാഴ്ചവെക്കാൻ സാധിക്കാതെ വരികയും ചെയ്തു.

ഇതോടെ താരം സ്വയം കുറച്ചുനാൾ വിട്ടു നിൽക്കാനും ഫിറ്റ്നസ് വീണ്ടെടുക്കാനും തീരുമാനിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വ്യക്തിജീവിതത്തിൽ ഏറ്റവും നല്ല വാർത്തയും ഹാർദ്ദിക്കിനെ തേടിയെത്തിയത് ഈയ്യടുത്തായിരുന്നു.

Advertisement