നടൻ സൽമാൻ ഖാനെ പാമ്പു കടിച്ചു, സൂപ്പർതാരത്തിന് പാമ്പുകടിയേറ്റത് പൻവേലിലെ ഫാം ഹൗസിൽ വച്ച്

110

ഇന്ത്യൻ സിനിമയിലെ സൂപ്പർതാരം ബോളിവുഡിന്റെ മസിൽഖാൻ നടൻ സൽമാൻ ഖാനെ പാമ്പു കടിച്ചു. ഞായറാഴ്ച രാവിലെയാണ് പൻവേലിലെ ഫാം ഹൗസിൽ വച്ചാണ് താരത്തിന് പാമ്പു കടിയേറ്റത്. ഉടൻ നവീ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ എത്തുകയും പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

വിഷമില്ലാത്ത പാമ്പാണ് കടിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ക്രിസ്മസ് പുതുവത്സരം ആഘോഷിക്കാനാണ് നടൻ ഫാം ഹൗസിലെത്തിയത്. താരം ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. ക്രിസ്മസ് രാത്രിയിൽ താരത്തിന്റെ ഫാം ഹൗസിൽ പാർട്ടി നടന്നിരുന്നു.

Advertisements

ലോക്ഡൗൺ കാലത്തും താരം ഫാം ഹൗസിലാണ് ചിലവഴിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച സൽമാനെ എട്ട് മണിക്കൂറുകൾക്കു ശേഷം വിട്ടയച്ചുവെന്നും അദ്ദേഹം ആരോഗ്യവാനായി ഇരിക്കുന്നുവെന്നും പിടിഐയുടെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷവും കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പമുള്ള സൽമാൻ ഖാന്റെ പിറന്നാളാഘോഷം ഇതേ ഫാം ഹൗസിൽ വച്ചായിരുന്നു.

Also Read
ഹാർദ്ദിക് പാണ്ഡ്യയ്ക്ക് രണ്ടാമത്തെ കുഞ്ഞ് ജനിക്കാൻ പോകുന്നു, നതാഷ വീണ്ടും ഗർഭിണി, ഇത് തന്നെയാണോ പണിയെന്ന് ആരാധകർ

അതേസമയം, നിരവധി സിനിമകളാണ് സൽമാന്റെതായി ഒരുങ്ങുന്നത്. ഷാരൂഖ് ചിത്രം പത്താൻ, ആമിർ ഖാൻ ചിത്രം ലാൽ സിംഗ് ഛദ്ദ എന്നിവയിൽ കാമിയോ റോളിൽ താരം എത്തുന്നുണ്ട്. പത്താന്റെ ഷൂട്ടിംഗ് സൽമാൻ പൂർത്തിയാക്കിയിരുന്നു. കത്രീന കൈഫിന്റെ വിവാഹത്തിന് ശേഷം ടൈഗർ 3യുടെ ഷൂട്ടിംഗ് തുടരാൻ ഒരുങ്ങുകയാണ് സൽമാൻ ഇപ്പോൾ. പൂജ ഹെഗ്ഡെ നായികയാകുന്ന കഭി ഈദ് കഭി ദിവാലി എന്ന ചിത്രവും ജാക്വിലിൻ ഫെർണാണ്ടസിനൊപ്പം കിക് 2 എന്നീ ചിത്രങ്ങളുമാണ് താരം ഇനി അഭിനയിക്കാൻ ഒരുങ്ങുന്നത്.

താൻ അവതാരകനായി എത്തുന്ന ബിഗ് ബോസ് സീസൺ 15 വേദിയിൽ കഴിഞ്ഞ ദിവസം അദ്ദേഹം പിറന്നാൾ ആഘോഷിച്ചിരുന്നു. രാജമൗലിയുടെ ആർആർആറിലെ താരങ്ങളായ അലിയ ഭട്ട്, രാം ചരൺ, ജൂനിയർ എൻടിആർ എന്നിവരും വേദിയിൽ അതിഥികളായി എത്തിയിരുന്നു.

അതേസമയം അന്തിം: ദ് ഫൈനൽ ട്രൂത്ത് എന്ന ചിത്രത്തിലാണ് സൽമാൻ അവസാനമായി പ്രത്യക്ഷപ്പെട്ടത്. സൽമാൻറെ സഹോദരീ ഭർത്താവ് ആയുഷ് ശർമ്മയും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ടൈഗർ 3 ആണ് സൽമാന്റെ അടുത്ത ചിത്രം.

Also Read
സൂപ്പർ സംവിധായകൻ മണിരത്നം വർഷങ്ങളായി വീണ്ടും വീണ്ടും കാണുന്ന മോഹൻലാൽ ചിത്രം ഇതാണ്, കാരണവും വെളിപ്പെടുത്തി സംവിധായകൻ

Advertisement