കീർത്തി സുരേഷ് ബിജെപിയിലേക്ക്? പ്രതികരണവുമായി മേനക സുരേഷ്

46

കൊച്ചി: യുവ സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി തിളങ്ങുന്ന കീർത്തി സുരേഷ് തെന്നിന്ത്യയിൽ തിരക്കുള്ള താരമാണ് കീർത്തി സുരേഷ്.

നടി മേനകയുടെയും നിർമാതാവ് സുരേഷിന്റെയും മകളായ കീർത്തി അതിവേഗം ഉയരങ്ങൾ കീഴടക്കുകയാണ്.

Advertisements

എന്നാൽ കുറച്ചു ദിവസമായി കീർത്തിയെ ചുറ്റിപ്പറ്റി നടക്കുന്ന റൂമറുകളാണ് വാർത്തയാകുന്നത്.

സോഷ്യൽ മീഡിയയിൽ കീർത്തി സുരേഷ് ബിജെപിയിൽ ചേർന്നുവെന്നും ചേരുന്നുവെന്നുമടക്കമുള്ള പ്രചാരണം ചൂടുപിടിക്കുകയാണ്.

അച്ഛൻ സുരേഷ് കുമാറും മേനകയും ബിജെപിയുമായി സഹകരിച്ചതിന് പിന്നാലെ കീർത്തിയും ബിജെപിയിലേക്കെന്നതായിരുന്നു പ്രചാരണം.

എന്നാൽ ഇതിനെതിരെ മേനകയുടെ പ്രതികരണമാണ് പുറത്തുവരുന്നത്.

ബിജെപിക്കായുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം പ്രധാനമന്തിക്കൊപ്പം താനും സുരേഷും ഒരു ചിത്രമെടുത്തിരുന്നു.

ഈ ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ വൈറലായി ഇതാണ് പ്രചാരണങ്ങളുടെ പ്രധാന കാരണം.

ഞാനും ചിത്രത്തിലുള്ളതിനാൽ മകളും രാഷ്ട്രീയത്തിലേക്കെന്നും കീർത്തി സുരേഷ് ബിജെപിയിലേക്കന്നും വാർത്ത പ്രചരിക്കുകയായിരുന്നു.

കുടുംബപരമായി ബിജെപിയോട് താൽപര്യമുണ്ട്. എന്നാൽ കീർത്തി ഇതുവരെ അത്തരത്തിലൊരു താൽപര്യം പ്രകടിപ്പിച്ചിട്ടില്ല.

ഇപ്പോഴത്തെ വാർത്തയിൽ വാസ്തവമില്ലെന്നും അവർ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.

Advertisement