ലിയോയെ വെട്ടിക്കുമോ സലാര്‍; പ്രഭാസ് ചിത്രം നാളെ പ്രേക്ഷകരിലേക്ക്

32

പ്രഭാസ് ചിത്രം സലാർ നാളെ റിലീസ് ചെയ്യും. മലയാള താരം പൃഥ്വിരാജും ഇതിൽ പ്രധാന കഥാപാത്രമായി എത്തുന്നു. 5 ഭാഷകളിലായി ഒരുക്കിയ സിനിമ , ഇന്ത്യൻ സിനിമ ലോകം ഈ വർഷം കാത്തിരിക്കുന്നതിൽ ഏറ്റവും പ്രതീക്ഷ ഉള്ള ചിത്രമാണ്. വൻ താര നിര തന്നെയാണ് ചിത്രത്തിലുള്ളത്.

Advertisements

ഹോളിവുഡ് ഫിലിംസിനെ വെല്ലും വിധം മേക്കിങ് ഉള്ള ഈ ചിത്രം ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ തീർക്കും എന്നുള്ളതാണ് എല്ലാരും ഉറ്റു നോക്കുന്നത്. ഹോംബാലെ ഫിലിംസിന്റെ വലിയ പ്രോജക്റ്റ് കൂടിയാണ് സലാർ. വിജയ് കിരഗാണ്ടർ, കെ വി രാമ റാവു ചേർന്നാണ് സലാർ നിർമ്മിക്കുന്നത്.

ശ്രുതി ഹാസൻ, ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന കഥാപാത്രമായി ചിത്രത്തിൽ എത്തുന്നുണ്ട്. രവി ബസ്രുർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് സലാർ കേരളത്തിൽ എത്തിക്കുന്നത്. ഛായാഗ്രഹണം – ഭുവൻ ഗൗഡ, പ്രൊഡക്ഷൻ ഡിസൈനർ – ടി എൽ വെങ്കടചലപതി, ആക്ഷൻസ് അൻമ്പറിവ്, കോസ്റ്റും തോട്ട വിജയ് ഭാസ്‌കർ, എഡിറ്റർ – ഉജ്വൽ കുൽകർണി, വി എഫ് എക്‌സ് രാഖവ് തമ്മ റെഡ്ഡി. പി ആർ ഒ. – മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ബ്രിങ്‌ഫോർത്ത് അഡ്വർടൈസിംഗ്.ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

also read
ഇതൊന്നും എന്നെ ബാധിക്കില്ല, എന്റെ കരിയറും സന്തോഷങ്ങളുമായി മുന്നോട്ട് പോകുന്നു ; ഒടുവില്‍ പ്രതികരിച്ച് അമൃത സുരേഷ്
നിലവിൽ 148 കോടി നേടിയ വിജയ് ചിത്രം ലിയോ ആണ് ഇന്ത്യൻ സിനിമയിൽ തന്നെ ഓപ്പണിം?ഗ് ഡേയിൽ ഒന്നാമത്. ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ പ്രകാരം 150 കോടിയാണ് സലാർ ആദ്യദിനം നേടുക എന്നാണ്. അങ്ങനെയെങ്കിൽ പ്രഭാസ് ചിത്രം ഇന്ത്യൻ സിനിമയിൽ പുത്തൻ റെക്കോർഡ് രചിക്കുമെന്ന് ഉറപ്പാണ്.

Advertisement