ഇതൊന്നും എന്നെ ബാധിക്കില്ല, എന്റെ കരിയറും സന്തോഷങ്ങളുമായി മുന്നോട്ട് പോകുന്നു ; ഒടുവില്‍ പ്രതികരിച്ച് അമൃത സുരേഷ്

232

ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറയാറുണ്ട് നടന്‍ ബാല. പലപ്പോഴും തന്റെ വ്യക്തിജീവിതത്തിലെ സംഭവങ്ങള്‍ സോഷ്യല്‍ മീഡിയ വഴി നടന്‍ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞദിവസം തന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് ബാല ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. കാണാന്‍ പാടില്ലാത്ത കാഴ്ച കണ്ടെന്നും, മകളെ ഓര്‍ത്താണ് താന്‍ ഒന്നും പറയാത്തത് എന്ന് ബാല പറഞ്ഞിരുന്നു.

Advertisements

പിന്നാലെ നിരവധി പേരാണ് ഇതില്‍ പ്രതികരിച്ച് എത്തിയത്. നേരത്തെ ആദ്യ ഭാര്യയെ കുറിച്ച് ബാല പല അഭിമുഖത്തിലും സംസാരിച്ചു, എന്നാല്‍ ഇതിനോടൊന്നും അമൃത പ്രതികരിച്ചിരുന്നില്ല.

ബാല നിരന്തരം നല്‍കിക്കൊണ്ടിരിയ്ക്കുന്ന അഭിമുഖങ്ങളിലും തന്നെ കുറിച്ച് മോശമായ പരമാര്‍ശം നടത്തുമ്പോള്‍ അമൃത പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലാകുകയാണ്. ഇതൊന്നും എന്നെ ബാധിക്കുന്നതല്ല, എന്റെ കരിയറും സന്തോഷങ്ങളുമായി മുന്നോട്ട് പോകുകയാണ് എന്ന് കാണിച്ചുകൊണ്ട് ഒരു സെറ്റ് ഫോട്ടോകലും വീഡിയോകുമാണ് അമൃത പങ്കുവച്ചത്.

അമൃതംഗമയ എന്ന തന്റെ മ്യൂസിക് ബാന്റ് കൊല്ലത്ത് നടത്തിയ പരിപാടിയുടെ ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് അമൃത.

also read
ഇതൊന്നും എന്നെ ബാധിക്കില്ല, എന്റെ കരിയറും സന്തോഷങ്ങളുമായി മുന്നോട്ട് പോകുന്നു ; ഒടുവില്‍ പ്രതികരിച്ച് അമൃത സുരേഷ്
 

 

Advertisement