Home Entertainment Celebrities

എന്റെ എല്ലാ പുരസ്‌കാരങ്ങളും ഞാൻ എംടിയുടെ കാൽച്ചുവട്ടിൽ സമർപ്പിക്കുന്നു; വ്യക്തിപരമായ ബന്ധം വിശദീകരിക്കാനാകില്ല: എംടിയെ ആദരിച്ച് മമ്മൂട്ടി

200

മലയാളത്തിന്റെ അഭിമാനമായ സാഹിത്യകാരനാണ് എംടി വാസുദേവൻ നായർ. അദ്ദേഹത്തിന്റെ നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയിലൂടെയും പുസ്തകങ്ങളിൽ വായിച്ചും മലയാളികൾ ആഘോഷിച്ചതാണ്. ഇപ്പോഴിതാ മലയാള ഭാഷകൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിച്ച എഴുത്തുകാരനായ എംടിക്ക് ആദരം ഒരുക്കിയിരിക്കുകയാണ് കലാലോകം.

നടൻ മമ്മൂട്ടി ഉൾപ്പടെയുള്ള വിശിഷ്ടാതിഥികൾ പങ്കെടുത്ത ‘സാദരം എംടി ഉത്സവം’ എന്ന ചടങ്ങിലാണ് അദ്ദേഹത്തെ ആദരിച്ചത്. ചടങ്ങിൽവെച്ച് നടൻ മമ്മൂട്ടി പറഞ്ഞ വാക്കുകളും ഏറെ ഹൃദയസ്പർശിയായി മാറി.

Advertisements

എംടിയുമായി തനിക്കുള്ള വ്യക്തിപരമായ ബന്ധം വിശദീകരിക്കാനാകുന്നില്ലെന്നും ചേട്ടനോ അനിയനോ പിതാവോ സുഹൃത്തോ ആരാധകനോ ഏതുവിധത്തിലും തനിക്ക് അദ്ദേഹത്തെ സമീപിക്കാമെന്നും പറയുകയാണ് നടൻ മമ്മൂട്ടി. ഏതൊരാൾക്കും, പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ ഉപയോഗിക്കുന്നതാണ് ഭാഷയെന്നും ഭാഷയുള്ളിടത്തോളം കാലം എംടി. നിലനിൽക്കുമെന്നും മമ്മൂട്ടി പറഞ്ഞു.

ALSO READ- ഞാൻ കണ്ട അച്ഛൻ അമ്മയെ കഴുത്തിൽ കുത്തിപ്പിടിക്കുന്നതാണ്; മനീഷിന്റെ വീട്ടിലേക്ക് വന്നപ്പോൾ ആണ് അച്ഛൻ എങ്ങനെ ആണ് എന്ന് അറിയുന്നത്; സെൻശ്രീ

തിരൂർ തുഞ്ചൻപറമ്പിൽ ‘സാദരം എംടി ഉത്സവ’ത്തിൽ മുഖ്യാതിഥിയായി എത്തിയ മമ്മൂട്ടി പറഞ്ഞവാക്കുകളിങ്ങനെ: സിനിമയിൽ ഞാൻ അദ്ദേഹത്തിന്റെ ചുരുക്കം കഥാപാത്രങ്ങളെയെ ചെയ്തിട്ടുള്ളൂ. പക്ഷേ, ഇദ്ദേഹം എഴുതിയ നിരവധി കഥാപാത്രങ്ങളെ ഞാൻ മനസ്സിൽ കണ്ടിട്ടുണ്ട്. ആ കഥാപാത്രങ്ങളായി ഞാൻ ജീവിക്കുന്നത് സ്വപ്നം കണ്ടിട്ടുണ്ട്. ആ കഥകളിലെ ഒരുപാട് മനുഷ്യരെ ഞാൻ ഒറ്റയാളായിനിന്ന് അഭിനയിച്ചു തീർത്തിട്ടുണ്ട്. എന്നിലെ നടനെ അത് ഒരുപാട് പരിപോഷിപ്പിച്ചു.

ഞാൻ വായിച്ചു തുടങ്ങുമ്പോൾ എനിക്ക് കഥാപാത്രങ്ങളോടും കഥയോടുമുള്ള ആഗ്രഹങ്ങൾ അഭിനയമായി പുറത്തുവന്നിട്ടുണ്ട്. ആരും കാണാതെ കണ്ണാടിയിലും വെള്ളത്തിലും മുഖം കഥാപാത്രങ്ങളാക്കി മാറ്റി ഞാൻ ഒരുപാട് പരിശീലിച്ചു. എം.ടി.യെ എന്നെങ്കിലും ഒന്ന് പരിചയപ്പെടാൻ കഴിയണേ എന്ന് കുട്ടിക്കാലത്തേ ആഗ്രഹിച്ചു.

ഒരു ചലച്ചിത്രോത്സവത്തിന്റെ സമാപനത്തിലാണ് ഞങ്ങൾ പരിചയപ്പെട്ടത്. ഏതോ ഒരു മാന്ത്രികശക്തി ഞങ്ങളെ പരസ്പരം ബന്ധിച്ചു. അതിനുശേഷമാണ് എനിക്ക് സിനിമയിൽ അവസരം ഉണ്ടാകുന്നത്. 41 വർഷക്കാലം നിന്നത്.’

ALSO READ- ചാക്കോച്ചനും അടിച്ചു ഒരു സെഞ്ച്വറി! നൂറിൽ നൂറ് മേനി കൊയ്ത സന്തോഷത്തിന്റെ നിറവിൽ താരം; കൂടുതൽ അറിയാം

എംടി വാസുദേവൻ നായർക്ക് കിട്ടാത്ത പുരസ്‌കാരങ്ങളില്ല, പ്രശംസകളില്ല. പക്ഷേ, ഒരു സാഹിത്യകാരനെന്നതിനപ്പുറം വളരെ വലുതാണ് അദ്ദേഹത്തെക്കുറിച്ച് നമ്മുടെ മനസ്സിലുള്ള സ്ഥാനം. നമ്മുടെ ദൈനംദിന സംഭാഷണങ്ങളിൽ എവിടെയെങ്കിലുമൊക്കെ എംടിയുടെ ഭാഷയും പ്രയോഗങ്ങളും കടന്നുവരാറുണ്ട്. പുതിയ തലമുറ അദ്ദേഹത്തെ എത്രത്തോളം വായിക്കുന്നുവെന്ന് അറിഞ്ഞുകൂടാ. പക്ഷേ, അവരിലേക്കും എത്തിച്ചേരാൻ അദ്ദേഹത്തിനു സാധിക്കുമെന്ന് മമ്മൂട്ടി പറയുന്നു.

അത്രമാത്രം നവീകരിക്കപ്പെട്ട രചനയാണ് അദ്ദേഹത്തിന്റേത്. എം.ടി.യെ നമ്മൾ ആദരിക്കുന്നതിനേക്കാൾ കൂടുതൽ മറ്റുഭാഷക്കാർ ആദരിക്കുന്നുണ്ടാകും. അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിച്ച ആളാണ് ഞാൻ എന്നു പറയുമ്പോൾ എനിക്കുകിട്ടുന്ന ആദരം ഞാൻ ആസ്വദിക്കുന്നു.

നാലഞ്ചുമാസം മുമ്പ് അദ്ദേഹത്തിന്റെ ഒരു കഥാപാത്രത്തെ അഭിനയിച്ചു തീർത്തിട്ടേ ഉള്ളൂ. ഇനിയും ഒരുപാട് കഥാപാത്രങ്ങളെ ഞാൻ ആഗ്രഹിക്കുന്നു. എന്റെ എല്ലാ പുരസ്‌കാരങ്ങളും ഞാൻ എം.ടി.യുടെ കാൽച്ചുവട്ടിൽ ഗുരുദക്ഷിണയായി സമർപ്പിക്കുന്നു. എം.ടി.യില്ലാത്ത മലയാളമില്ല- മമ്മൂട്ടി പറഞ്ഞതിങ്ങനെ.

Advertisement