ചാക്കോച്ചനും അടിച്ചു ഒരു സെഞ്ച്വറി! നൂറിൽ നൂറ് മേനി കൊയ്ത സന്തോഷത്തിന്റെ നിറവിൽ താരം; കൂടുതൽ അറിയാം

217

ഉദയാ എന്ന മലയാള സിനിമയുടെ വലിയ നിർമ്മാണ കമ്പനിയുടെ കുടുംബത്തിൽ നിന്നും അഭിനയ രംഗത്തേക്ക് എത്തിയ ഇളംമുറക്കാരൻ ആയിരുന്നു കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ. മലയാളത്തിലെ സൂപ്പർ ഡയറക്ടർ ഫാസിലിന്റെ അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയാണ് ചാക്കോച്ചൻ അരങ്ങേറ്റം നടത്തിയത്.

1997ൽ പുറത്തിറങ്ങി സൂപ്പർഹിറ്റായി മാറിയ അനിയത്തിപ്രാവ് നൽകിയ വലിയ ഇമേജ് കുഞ്ചാക്കോ ബോബന് നൽകിയത് വലിയ ഉത്തരവാദിത്വം തന്നെയായിരുന്നു. പക്ഷേ അനിയത്തിപ്രാവിന്റെ ചോക്ലേറ്റ് ഇമേജിൽ കുഞ്ചാക്കോ ബോബൻ കുടുങ്ങിപ്പോവുക അയിരുന്നു.

Advertisements

പിന്നീട് ഇറങ്ങിയ സിനിമകളിൽ കമലിന്റെ നിറവും, ലോഹിതദാസിന്റെ കസ്തൂരിമാനും മാറ്റി നിർത്തിയാൽ രണ്ടായിരം കാല ഘട്ടത്തിൽ മറ്റൊരു സിനിമ കൊണ്ടും ചാക്കോച്ചന് നേട്ടമുണ്ടാക്കാനായില്ല. പിന്നീട് 2003 ൽ പുറത്തിറങ്ങിയ കമലിന്റെ സ്വപ്നക്കൂട് എന്ന സിനിമ മാത്രമാണ് മലയാളം ആഘോഷിച്ച ഈ പ്രണയ നായകന്റെ രക്ഷയ്ക്ക് എത്തിയത്.

ALSO READ- റെക്കോർഡുകളെല്ലാം പഴങ്കഥ; വെങ്കട് പ്രഭു സിനിമയ്ക്ക് 150 കോടി പ്രതിഫലം ഉറപ്പിച്ച് വിജയ്; തെന്നിന്ത്യയിലെ ഏറ്റവും ഉയർന്നപ്രതിഫലം

സ്വപ്നക്കൂടിലൂടെ വീണ്ടും തിരിച്ചെത്തി എന്ന് കരുതപ്പെട്ട കുഞ്ചാക്കോ ബോബന് പിന്നിട് കാലം കാരുതിവെച്ചത് രണ്ടു വർഷത്തിനിടെ ഏഴ് ബോക്‌സ് ഓഫീസ് ദുരന്തങ്ങൾ ആയിരുന്നു. 2004ൽ പുറത്തിറങ്ങിയ ജലോത്സവവും, ഈ സ്‌നേഹതീരത്തും കുഞ്ചാക്കോ ബോബന്റെ പരാജയ സിനിമകളായി.

2005ൽ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്റെ നാല് സിനിമകളാണ് ബോക്‌സ് ഓഫീസിൽ വമ്പൻ പരാജയങ്ങളായത്. ഇരുവട്ടം മണവാട്ടി, ജൂനിയർ സീനിയർ, ഹൃദയത്തിൽ സൂക്ഷിക്കാൻ , ഫൈവ് ഫിംഗേഴ്‌സ്, തുടങ്ങി കുഞ്ചാക്കോ ബോബൻ ലീഡ് റോൾ ചെയ്ത സിനിമകളാണ് സാമ്പത്തിക പരാജയത്തിലേക്ക് വീണു പോയത്.

പിന്നീട് ഒരു ഇടവേളയെടുത്ത ശേഷം 2009ൽ വികെ പ്രകാശ് സംവിധാനം ചെയ്ത ഗുലുമാൽ എന്ന സിനിമയിലൂടെയാണ് താരം തിരിച്ചെത്തുന്നത്. ജയസൂര്യ കൂടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഗുലുമാൽ ഒരു സോളോ ഹിറ്റ് കൊണ്ട് വന്ന ചിത്രമല്ലെങ്കിൽ കൂടിയും നായക നിരയിലേക്ക് തിരിച്ചെത്താൻ കുഞ്ചാക്കോ ബോബന് കരുത്തായ സിനിമയായിരുന്നു.

ALSO READ-ലഹരി മകന്റെ വായിൽ ആരും കുത്തികേറ്റില്ല എന്നാണ് ധ്യൻ പറഞ്ഞത്; എന്നാൽ കയറ്റും; എന്റെ വായിൽ കുത്തികയറ്റിയിട്ടുണ്ട്; മറുപടിയുമായി ടിനി ടോംALSO READ-

പിന്നീടിങ്ങോട്ട് ചാക്കോച്ചന്റെ ഗ്രാഫ് ഉയരുകയായിരുന്നു. വ്യത്യസ്തമായ വേഷങ്ങളും വൻ വിജയങ്ങളും ശരാശരി വിജയങ്ങളും ഒക്കെയായി ചാക്കോച്ചൻ ഇപ്പോൾ സിനിമയിൽ നിറഞ്ഞു നിൽക്കുയാണ്. ഇടയക്ക് ഉദയായുടെ ബാനറിൽ ചാക്കോച്ചൻ ഒരു സിനിമയും നിർമ്മിച്ചിരുന്നു. കൊച്ചൗവ പൈലോ അയ്യപ്പ കൊയ്‌ലോ എന്ന കൊച്ചു ചിത്രം മികച്ച വിജയം നേടിയിരുന്നു. സിദ്ധാർഥ് ശിവ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്.

പിന്നീടെത്തിയ ഓർഡിനറി ഉൾപ്പടെയുള്ള ചിത്രങ്ങൾ താരത്തിന് രക്ഷയായി. കഥാപാത്രത്തിനായി ലുക്കും ഭാഷയുമെല്ലാം മാറ്റാൻ തയ്യാറായതോടെ ഒരു പുതിയ കുഞ്ചാക്കോയെയാണ് ഈയടുത്ത കാലത്തായി കാണുന്നത്. ന്നാ താൻ കേസ് കൊട് ചിത്രമൊക്കെ താരത്തിന്റെ കരിയറിലെ തന്നെ വലിയ നേട്ടമായി മാറിയിരിക്കുകയാണ്.

ഇപ്പോഴിതാ, തന്റെ നൂറാമത്തെ ചിത്രത്തിലെത്തി നിൽക്കുകയാണ് കുഞ്ചാക്കോ ബോബൻ. ക്രിക്കറ്റിൽ ഒരു സെഞ്ച്വറി അടിച്ച താരത്തിന്റെ അതേ ആവേശത്തിലാണ് ചാക്കോച്ചനും. ചെറിയ നേട്ടമല്ല സിനിമാ ലോകത്ത് നൂറ് ചിത്രം തികയ്ക്കുക എന്നത്. പല ഉയർച്ച താഴ്ചകളും കരിയറിൽ കണ്ട താരം 2018 എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് നൂറ് ചിത്രങ്ങൾ എന്ന മൈൽ സ്റ്റോൺ എത്തി നിൽക്കുന്നത്.

2018ലെ ഒരേ പ്രധാന്യമുള്ള നായകന്മാരിൽ ഒരാളായാണ് കുഞ്ചോക്കോ ബോബൻ എത്തിയത്. പ്രളയക്കെടുതിയിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാൻ കിണഞ്ഞുശ്രമിക്കുന്ന ഷാജിയെന്ന സർക്കാർ ജീവനക്കാരനായാണ് കുഞ്ചാക്കോ ഈ ചിത്രത്തിൽ വേഷമിട്ടത്.

ചിത്രം ജനങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതോടെ കുഞ്ചാക്കോയും തന്റെ സെഞ്ച്വറി മനോഹരമായി ആഘോഷിക്കുകയാണ്.

Advertisement