‘ജീവാംശമായി’ അടിച്ചുമാറ്റിയത്: സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍

30

ടൊവീനോ നായകനായെത്തിയ തീവണ്ടി തിയേറ്ററുകളില്‍ വിജയകരമായി കുതിച്ചുപായുകയാണ്. ചിത്രത്തിലെ ജീവാംശമായി ഗാനം മുമ്പ് തന്നെ വൈറലായിരുന്നു.

Advertisements

മലയാളികളുടെ ചുണ്ടിലെ ഈണമായി മാറിക്കഴിഞ്ഞിരിക്കുന്ന ഗാനത്തിന്റെ ഈണം താന്‍ പകര്‍ത്തിയതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീതസംവിധായകന്‍ കൈലാസ് മേനോന്‍.

ടൊവീനോ നായകനായെത്തിയ തീവണ്ടി തിയേറ്ററുകളില്‍ വിജയകരമായി കുതിച്ചുപായുകയാണ്. ചിത്രത്തിലെ ജീവാംശമായി ഗാനം മുമ്പ് തന്നെ വൈറലായിരുന്നു. മലയാളികളുടെ ചുണ്ടിലെ ഈണമായി മാറിക്കഴിഞ്ഞിരിക്കുന്ന ഗാനത്തിന്റെ ഈണം താന്‍ പകര്‍ത്തിയതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീതസംവിധായകന്‍ കൈലാസ് മേനോന്‍.

മറ്റാരുടെയും അല്ല, ഒരിക്കല്‍ താന്‍ നിര്‍മ്മിച്ച ഈണം തന്നെയാണ് പാട്ടിനുള്ളില്‍ ഉപയോഗിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് ലുലുവിന്റെ പരസ്യചിത്രത്തിന് വേണ്ടി ഒരുക്കിയ സംഗീതം തന്നെയാണ് ജീവാംശമായി എന്ന ഗാനമായി പുനര്‍ജനിച്ചത്. സൂക്ഷിച്ചു നോക്കേണ്ട ഉണ്ണീ ..ഇത് ഞാന്‍ തന്നെയാണ് എന്ന കുറിപ്പോടെയാണ് കൈലാസ് ഇക്കാര്യം തന്റെ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

ചിത്രത്തില്‍ പുതുമുഖ നടി സംയുക്ത മേനോനാണ് നായിക. തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവീനോ അവതരിപ്പിക്കുന്നത്.

Advertisement