എന്താണ് ഇങ്ങനെ വസ്ത്രം ധരിച്ചതെന്ന് ചോദിക്കും, വസ്ത്രം ധരിക്കുമ്പോൾ ഭർത്താവ് മുസ്തഫ രാജിനോട് അഭിപ്രായം ചോദിക്കാറുണ്ടെന്ന് പ്രിയമണി

254

തെന്നിന്ത്യൻ സിനിമ ലോകത്തെ ശക്തമായ സാന്നിധ്യമാണ് പ്രിയാമണി. മലയാളികൾ ഏറെ പ്രിയങ്കരിയാണ് താരം നടിയായും അവതാരകയായും എല്ലാം മലയാളി മനസ്സിൽ താരം ഇടം നേടി. 2002 ൽ പുറത്ത് ഇറങ്ങിയ ‘എവാരെ അട്ടഗാഡും’ എന്ന തെലുങ്ക് ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടി ചെറിയ സമയം കൊണ്ടാണ് പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിച്ചത്.

2007 ൽ പുറത്ത് ഇറങ്ങിയ തമിഴ് ചിത്രമായ പരുത്തിവീരനിലൂടെ ആദ്യമായി ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ്തു. അധികം സിനിമകൾ ചെയ്യാറില്ലെങ്കിലും അഭിനയിച്ച എല്ലാ ചിത്രങ്ങളിലും തന്റേതായ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.

Advertisements

ബോളിവുഡിലും പ്രിയാമണി ചുവട് വച്ചിട്ടുണ്ട്. മണിരത്‌നം സംവിധാനം ചെയ്ത രാവണിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഹിന്ദിയിലെ സൂപ്പർ ഹിറ്റ് വെബ് സീരീസുകളായ ഫാമിലി മാൻ1, 2 സീസണുകളിൽ നടി പ്രധാന വേഷങ്ങത്തിൽ തിളങ്ങിയിരുന്നു. ഇതിന് പിന്നാലെ നിരവധി അവസരങ്ങളാണ് പ്രിയാമണിയെ തേടിയെത്തുന്നത്. ഫാമിലി മാൻ വൻ ഹിറ്റായതോടെ പ്രിയാമണി തന്റെ പ്രതിഫലവും ഉയർത്തിയിട്ടുണ്ട്. നടി തന്നെയാണ് ഇക്കാര്യം അഭിമുഖത്തിൽ പറഞ്ഞത്.

ALSO READ- ദിൽഷ സമ്മതം പറഞ്ഞാൽ സന്തോഷിക്കും; വിവാഹം കഴിക്കും, പക്ഷെ തീരുമാനം അവളുടേതാണ് നിർബന്ധിക്കില്ലെന്ന് ഡോ. റോബിൻ

മുസ്തഫ രാജിനെയാണ് പ്രിയമണി വിവാഹം ചെയ്തിരിക്കുന്നത്. 2017ലായിരുന്നു പ്രിയയും മുസ്തഫയും വിവാഹിതരായത്. രജിസ്റ്റർ വിവാഹമായിരുന്നു ഇവരുടേത്. പിന്നീട് സുഹൃത്തുക്കൾക്കായി വിരുന്നും സംഘടിപ്പിച്ചിരുന്നു.

അതേസമയം തന്റെ കരിയറിനെ പിന്തുണയ്ക്കുന്ന ആളാണ് മുസ്തഫയെന്നാണ് പ്രിയ മണി തന്നെ പറയുന്നത്. വിവാഹശേഷം തന്റെ കരിയർ തന്നെ മാറിയെന്ന് പറയുകയാണ് താരം. ഇന്ത്യ ഗ്ലിഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് പ്രിയമണി വെളിപ്പെടുത്തിയത്.

വിവാഹജീവിതത്തിൽ താൻ സന്തോഷവതിയാണെന്നും താരം പറയുന്നു. സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ സംതൃപ്തയാണ്. വിവാഹത്തിന് ശേഷമാണ് നല്ല അവസരങ്ങൾ ലഭിച്ചത്. ഭർത്താവാണ് തന്റെ ഭാഗ്യമെന്നാണ് പ്രിയമണിയുടെ വാക്കുകൾ.

ജീവിതത്തിലും കരിയറിലും സന്തോഷവതിയാണ്. നല്ല സിനിമകളാണ് തേടി എത്തുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം തുടങ്ങിയ എല്ലാ ഭാഷകളിൽ നിന്നും നല്ല അവസരങ്ങൾ ലഭിക്കുന്നുണ്ട്. ഇതിൽ ഏറെ അഭിമാനത്തോടെ പറയാൻ കഴിയുന്ന കാര്യം, വിവാഹശേഷമാണ് നല്ല ചിത്രങ്ങൾ ലഭിക്കാൻ തുടങ്ങിയത്. മുസ്തഫയാണ് എന്റെ ലക്കി ചാം- പ്രിയമണി എല്ലാ ക്രെഡിറ്റും നൽകുന്നത് ഭർത്താവ് മുസ്തഫ രാജിനാണ്.

സിസിഎൽ സമയത്താണ് മുസ്തഫയെ താരം ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. തുടക്കത്തിൽ നല്ല സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. അദ്ദേഹത്തിന്റെ ക്യാരക്ടറും രീതികളുമൊക്കെയാണ് അടുപ്പിച്ചതെന്നും താനാണ് മുസ്തഫയെ പ്രൊപ്പോസ് ചെയ്തതെന്നും പ്രിയമണി തന്നെ തുറന്നുപറഞ്ഞിരുന്നു. അങ്ങനെ ഞങ്ങളുടെ വിവാഹം കഴിഞ്ഞു. ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുകയാണ്, അഭിമുഖത്തിൽ താരം പറയുന്നതിങ്ങനെ.

എന്തുകാര്യവും മുസ്തഫ മുഖത്ത് നോക്ക് തുറന്നുപറയും. ഇഷ്ടമാണെങ്കിലും അല്ലെങ്കിലും മുസ്തഫ പറയും. വസ്ത്രം ധരിക്കുമ്പോൾ അദ്ദേഹത്തിനോട് അഭിപ്രായം ചോദിക്കാറുണ്ട്. അല്ലെങ്കിൽ ഫോട്ടോയിലോ മറ്റോ കണ്ടാൽ എന്താണ് ഇങ്ങനെ വസ്ത്രം ധരിച്ചതെന്ന് തിരക്കും. എപ്പോഴും ഞാൻ നല്ലത് പോലെ ഡ്രസ്സ് ചെയ്യണമെന്നാണ് ആഗ്രഹം. നല്ലത് വസ്ത്രം ധരിച്ചില്ലെങ്കിലാണ് മുസ്തഫയ്ക്ക് പ്രശ്‌നമെന്നും പ്രിയമണി പറയുന്നു.

Advertisement