സഞ്ജയ് കപൂർ മുതൽ നാഗാർജ്ജുന വരെ, തബുവിന്റെ പ്രണയമെല്ലാം വവ്# പരാജയം; അമ്പതാം വയസിലും അവിവാഹിത, കാരണക്കാരൻ അജയ് ദേവ്ഗൺ എന്ന് നടി

484

ഒരുകാലത്ത് ബോളിവുഡ് സിനിമയിലെ താരറാണിയായി വലസിയ സുന്ദരിയാണ് നടി തബു. ബോളിവുഡിൽ മാത്രമല്ല തമിഴും മലയാളവും ഉൾപ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളിലും നടി തിളങ്ങിയിരുന്നു. മലയാളത്തിൽ താരരാജാവ് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ചരിത്ര സിനിമയായ കാലാപാനിയിൽ തബു ആയിരുന്നു നായിക. ജി എസ് വിജയൻ സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കിയ കവർസ്റ്റോറി എന്ന സിനിമയിലം തബു നായികയായി എത്തിയിരുന്നു.

ബോളിവുഡിലെ മികച്ച അഭിനേത്രികളിലൊരാൾ തന്നെയാണ് ഇന്നും തബു. ദൃശ്യം സിനിമയുടെ ഹിന്ദി റീമേക്കിലും അന്ധധുൻ എന്ന ചിത്രത്തിലെ നെഗറ്റീവ് റോളിലും തബു അടുത്തകാലത്തായി തിളങ്ങിയിരുന്നു. ഇപ്പോഴിതാ അടുത്തിടെ റിലീസായ ഭൂൽ ഭൂലയ്യ 2-ലൂടെ തബു വീണ്ടും സജീവമാവുകയാണ്. വയസ്സ് 50 ആയെങ്കിലും തബുവിന് ഇന്നും നായികാപ്രാധാന്യമുള്ള വേഷങ്ങൾ തന്നെയാണ് ലഭിക്കുന്നത്.

Advertisements

തബുവിന്റെ ഭംഗിയും കഴിവും മാത്രമല്ല, ശക്തമായ വ്യക്തിത്വവും അവർക്ക് മികച്ച വേഷങ്ങൾ ലഭിക്കാൻ മുതൽക്കൂട്ടാവുകയാണ്. തബസം ഫാത്തിമ ഹഷ്മിയെന്നാണ് തബുവിന്റെ യഥാർത്ഥ പേര്. 1971 നവംബർ നാലിന് ഹൈദരാബാദിലാണ് തബു ജനിച്ചത്. 1983-ൽ തബുവിന്റെ കുടുംബം മുംബൈയിൽ എത്തി. സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം 1985-ൽ ഹം നൗജവാൻ എന്ന സിനിമയിൽ ബാലതാരമായിട്ട് സിനിമയിലെത്തിയ തബു പിന്നീട് സിനിമാലോകത്ത് തിളങ്ങി.

ബോളിവുഡിലെ മുതിർന്ന താരമായ ഷബാന ആസ്മിയുടെ മരുമകൾ കൂടിയായ തബുവിന് അവസരങ്ങൾ ലഭിക്കുന്നതും സാധാരണമായിരുന്നു. എന്നാൽ വളരെ സെലക്ടീവായ താരം അഭിയനപ്രാധാന്യമുള്ള വേഷങ്ങളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ബോളിവുഡിന്റെ അതിരുകടന്ന് തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, മറാത്തി എന്നീ ഭാഷകളിലും തബു സാന്നിധ്യമറിയിച്ചു.

ALSO READ- എന്താണ് ഇങ്ങനെ വസ്ത്രം ധരിച്ചതെന്ന് ചോദിക്കും, വസ്ത്രം ധരിക്കുമ്പോൾ ഭർത്താവ് മുസ്തഫ രാജിനോട് അഭിപ്രായം ചോദിക്കാറുണ്ടെന്ന് പ്രിയമണി

അതേ സമയം തന്റെ അമ്പതാം പിറന്നാൾ ആഘോഷിച്ച നടിയുടെ ഭാവിയെ കുറിച്ചാണ് ആരാധകർ ചിന്തിക്കുന്നത്. ഇപ്പോഴും അവിവാഹിതയായി താരം തുടരുന്നതിനെ സംബന്ധിച്ചാണ് ആരാധകരുടെ ചർച്ച. തബു വിവാഹിതയാകാത്തതിന്റെ കാര്യം പല പ്രാവശ്യം പല മാധ്യമങ്ങളിൽ ചർച്ച ആയിട്ടുമുണ്ട്. പല അഭിമുഖങ്ങളിലും തബു തന്നെ കാരണംതുറന്ന് പറഞ്ഞിട്ടുമുണ്ട്. താൻ സിംഗിളായിരിക്കാൻ കാരണമെന്തെന്ന് പറയാൻ തബു ഒരിക്കലും മടിച്ചിട്ടില്ല. അതിന് കാരണക്കാരൻ ബോളിവുഡ് സൂപ്പർതാരം നടൻ അജയ് ദേവ്ഗൺ ആണെന്നാണ് തബു പറയുന്നത്.

സിനിമയിലെത്തിയ കാലം തൊട്ടെ നബുവിന്റെ പ്രണയം പ്രേക്ഷകരുടെ ചർച്ചാവിഷയമായിരുന്നു. ബോളിവുഡിലെ കപൂർ കുടുംബത്തിൽ നിന്നുള്ള സഞ്ജയ് കപൂറുമായി ചേർത്തായിരുന്നു തബുവിന്റെ പേര് ആദ്യമായി പ്രണയകഥകളിൽ നിറഞ്ഞത്. ആദ്യ ചിത്രമായ പ്രേമിൽ അഭിനയിക്കുന്നതിനിടെയായിരുന്നു ഇരുവരും തമ്മിലുള്ള പ്രണയം ആരംഭിച്ചത്. സഞ്ജയ് കപൂറിന് പക്ഷെ സിനിമാലോകത്ത് നിന്ന് വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. തബു വളരെ സീരിയസായി എടുത്തിരുന്ന ഒരു പ്രണയബന്ധം കൂടിയായിരുന്നു. പക്ഷെ, സിനിയുടെ ചിത്രീകരണം പൂർത്തിയായപ്പോഴേക്കും ഇരുവരും തമ്മിൽ അകന്നുവെന്നാണ് അന്നത്തെ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ.

ALSO READ- ദിൽഷ സമ്മതം പറഞ്ഞാൽ സന്തോഷിക്കും; വിവാഹം കഴിക്കും, പക്ഷെ തീരുമാനം അവളുടേതാണ് നിർബന്ധിക്കില്ലെന്ന് ഡോ. റോബിൻ

പിന്നീട് തബു സംവിധായകനും നിർമ്മാതാവുമായ സജിദ് നദിയാദ്വാലയുമായിട്ട് പ്രണയത്തിലാണെന്ന് വാർത്തകൾ പുറത്തുവന്നു. സജിദിന്റെ ഭാര്യയായിരുന്ന ദിവ്യ ഭാരതിയുടെ വളരെ അടുത്ത സുഹൃത്തായിരുന്നു തബു. പിന്നീട് ദിവ്യഭാരതിയുടെ മരണശേഷമാണ് സജിദുമായി തബു അടുക്കുന്നത്. ജീത് എന്ന ചിത്രത്തിൽ ാെരുമിച്ചതോടെ ഇരുവരുടേയും പ്രണയകഥ ബോളിവുഡിൽ പാട്ടായി.

പക്ഷെ, ദിവ്യയുടെ മരണത്തിൽ തകർന്നിരുന്ന സജിദ് തബുവിനെ ഭാര്യയായി ജീവിതത്തിലേക്ക് ക്ഷണിക്കാൻ മടിച്ചു. ഈ പ്രണയവും തകർന്നതോടെ തബുവിന്റെ അടുത്ത പ്രണയം തെലുങ്ക് സൂപ്പർ താരം നാഗാർജ്ജുനയുമായിട്ടായിരുന്നു. പ്രണയം തുടങ്ങിയ അക്കാലത്ത് നാഗാർജ്ജുന വിവാഹിതനായിരുന്നു. നാഗാർജ്ജുനയ്ക്കായി തബു 10 വർഷത്തോളം കാത്തിരുന്നിട്ടും അദ്ദേഹം വിവാഹജീവിതത്തിൽ നിന്നും പുറത്തുവരില്ലെന്ന് മനസിലായതോടെ തബു ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു.

നാഗാർജ്ജുനയുടെ ഭാര്യ അമലയുടെ സുഹൃത്തായിരുന്നു തബു. തന്റെ സുഹൃത്തിനെയും ഭർത്താവിനെയും നല്ല വിശ്വാസമുണ്ടെന്നും അതിനപ്പുറത്തേക്ക് ഒന്നുമില്ലെന്നും അമല തന്നെ അക്കാലത്ത് തുറന്നുപറഞ്ഞിരുന്നു. തബു ഇപ്പോഴും തന്റെ നല്ലൊരു സുഹൃത്താണെന്നാണ് നാഗാർജ്ജുന പറയുന്നത്.

‘അതെ, തബു എന്റെ നല്ലൊരു സുഹൃത്താണ്. അവളെക്കുറിച്ച് ഒന്നും മറച്ചു വെക്കാനില്ല. അവളുടെ പേര് പറയുമ്പോൾ എന്റെ മുഖം വിടരും. നിങ്ങൾക്ക് അതിൽ കൂടുതൽ തോന്നുന്നു എങ്കിൽ അത് നിങ്ങളുടെ കാഴ്ചപ്പാടാണ്. എന്നെ സംബന്ധിച്ചിടത്തോളം അവൾ വളരെ സുന്ദരിയായ, എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. അതെന്നും അങ്ങനെയായിരിക്കും.’നാഗാർജ്ജുന പറഞ്ഞതിങ്ങനെ.

Advertisement