ഗന്ധർവനായി മേയ്ക്ക്ഓവർ; ബിഗ്‌ബോസിലെ എക്‌സ്പ്രഷൻ കിങിന്റെ പുതുവേഷം മനസിലായില്ലെന്ന് സോഷ്യൽമീഡിയയും

93

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് നടൻ നവീൻ അറയ്ക്കൽ. പരമ്പരകളിൽ തിളങ്ങി നിൽക്കുന്നതാരം ബിഗ്‌ബോസ് മലയാളം നാലാം സീസണിലെ മത്സരാർത്ഥിയായും തിളങ്ങിയിരുന്നു. സീരിയലുകളിലെ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ നവീൻ സ്റ്റാർ മാജിക് ഗെയിം ഷോയിൽ എത്തിയതോടെയാണ് ആരാധകർ ഏറ്റെടുത്തത്. വളരെയധികം ആക്ഷേപങ്ങളും പരിഹാസങ്ങളും കേട്ട ശേഷമാണ് ഇന്ന് കാണുന്ന നിലയിലേക്ക് താരം എത്തിയതെന്ന പലതവണ വെളിപ്പെടുത്തിയിരുന്നു.

പരമാവധി ചവിട്ടി താഴ്ത്താൻ പലരും ശ്രമിച്ചുവെന്നും നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കുടുംബവുമാണ് കരുത്തായിരുന്നതെന്ന് ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു നവീൻ. ചവിട്ടിയ മുള്ള് വഴികളിൽ താൻ ഏറ്റവും കൂടുതൽ കേട്ടത് ഭാഗ്യമില്ലാത്തവനെന്ന വിളിയായിരുന്നുവെന്നും നവീൻ അന്ന് വെളിപ്പെടുത്തിയിരുന്നു.

Advertisements

ഇപ്പോഴിതാ ആരും പ്രതീക്ഷിക്കാത്ത ഒരു വേഷത്തിലും ഭാവത്തിലും എത്തിയിരിക്കുകയാണ് നവീൻ. ആരാണിതെന്ന് ആദ്യം ആർക്കും മനസിലായില്ലെങ്കിലും ഒന്ന് സൂക്ഷിച്ചു നോക്കിയാൽ ആളെ പിടികിട്ടുന്ന തരത്തിലാണ് വേഷവിധാനം. ഞാൻ ഗന്ധർവൻ സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ഗന്ധർവന്റെ മാതൃകയിൽ വേഷമണിഞ്ഞാണ് നവീൻ രംഗത്തെത്തിയിരിക്കുന്നത്.

ALSO READ- സഞ്ജയ് കപൂർ മുതൽ നാഗാർജ്ജുന വരെ; തബുവിന്റെ പ്രണയമെല്ലാം പരാജയം; അമ്പതാം വയസിലും അവിവാഹിതയായിരിക്കുന്നത് അജയ് ദേവ്ഗൺ കാരണമെന്ന് നടി

ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ എക്സ്പ്രഷൻ കിങ് എന്ന് അറിയപ്പെട്ടിരുന്ന സാക്ഷാൽ നവീൻ അറയ്ക്കൽ തന്നെയാണ് തന്റെ പുതിയ ലുക്ക് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

ഫ്ളവേഴ്സ് ചാനലിൽ സംരേക്ഷണം ചെയ്യുന്ന നന്ദനം എന്ന സീരിയലിലെനവീൻ ചെയ്യുന്ന ക്യാരക്ടറിന്റെ വേഷമാണ് ഇത്. ഈ പരമ്പരയിൽ ഗന്ധർവ്വനായാണ് താരം എത്തുന്നത്. അതിന് വേണ്ടിയുള്ള ഗെറ്റപ്പ് ആണ് ഇതെന്ന് പ്രേക്ഷകർ പറയുന്നു. കുടുംബ പ്രേക്ഷകർക്ക് ഇടയിൽ ഏറെ സ്വീകാര്യത ഉള്ള സീരിയലാണ് നന്ദനം.

മലയാളത്തിൽ വലിയ ഹിറ്റായി മാറിയ നന്ദനം സിനിമയിലെ ബാലാമണി എന്ന കഥാപാത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ് സീരിയലിന്റെ പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. ഈ സീരിയലിൽ ഗന്ധർവ്വനായി നവീനും ഉണ്ടാവും എന്നാണ് അറിയുന്നത്.

ALSO READ- എന്താണ് ഇങ്ങനെ വസ്ത്രം ധരിച്ചതെന്ന് ചോദിക്കും, വസ്ത്രം ധരിക്കുമ്പോൾ ഭർത്താവ് മുസ്തഫ രാജിനോട് അഭിപ്രായം ചോദിക്കാറുണ്ടെന്ന് പ്രിയമണി

ബിഗ്ഗ് ബോസ് മലയാളം സീസൺ 4 ൽ തുടക്കത്തിൽ ശക്തനായ മത്സരാർത്ഥിയായിരുന്നെങ്കിലും പതിയെ നിർഭാഗ്യം വേട്ടയാടിയ നവീൻ പിന്നീട് പുറത്താവുകയായിരുന്നു. നവീനിന്റെ പലെ രീതികളും ചില എക്സ്പ്രഷനുകളും പരിഹാസങ്ങൾ നേടിയിരുന്നു. ഷോയ്ക്ക് പുറത്തെത്തിയ താരം തന്റെ അഭിനയത്തിലേക്ക് തന്നെ തിരിഞ്ഞിരിക്കുകയാണ്. സിനിമയിൽ നല്ലൊരു വേഷം ചെയ്യണം എന്നതാണ് താരത്തിന്റെ ഏറ്റവും വലിയ ആഗ്രഹം.

അമ്മ എന്ന സീരിയലിലൂടെയാണ് നവീനെ ആരാധകർ ശ്രദ്ധിച്ചുതുടങ്ങിയത്. വേളാങ്കണ്ണി മാതാവ്, സ്പന്ദനം തുടങ്ങിയ സീരിയലുകളിലൂടെ താരം പിന്നീട് സീരിയലുകളിൽ സജീവമായി. പിന്നീട് സ്റ്റാർ മാജിക് എന്ന കോമഡി ഷോയിലൂടെയും നവീൻ പ്രേക്ഷകർക്ക് പരിചിതനായി.

Advertisement