മലയാളികളുടെ പ്രിയനടിയും ഫാഷൻഡിസൈനറുമാണ് പൂർണിമ ഇന്ദ്രജിത്. മക്കളുടേയും ഭർത്താവ് ഇന്ദ്രന്റേയും വിശേഷങ്ങളെല്ലാം പൂർണിമ സോഷ്യൽമീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. ടീനേജുകാരിയായ മകളുടെ അമ്മയായ പൂർണിമ മകളേക്കാൾ ഫാഷനബിൾ ആണെന്നാണ് ആരാധകരുടെ അഭിപ്രായവും. നടനും താരവുമായ ഇന്ദ്രജിത്തിന്റെ നിഴലിൽ അറിയപ്പെടാതെ സ്വന്തമായി നിലനിൽപ്പുള്ള താരത്തോട് അതുകൊണ്ടുതന്നെ പ്രത്യേക സ്നേഹമാണ് ആരാധകർക്ക്.
വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽമീഡിയയിലൂടെയും ടെലിവിഷൻ സ്‌ക്രീനിലൂടെയും ചിരപരിചിതയാണ് പൂർണിമ. നീണ്ട ഇടവേള അവസാനിപ്പിച്ച് അഭിനയലോകത്തേക്ക് തിരിച്ചെത്തിയ പൂർണിമ വൈറസിലും ഇപ്പോഴിതാ തുറമുഖത്തിലും മുഖം കാണിച്ചിരിക്കുകയാണ്.
രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിൽ നിവിൻ പോളിയുടെ അമ്മവേഷത്തിലാണ് പൂർണിമ എത്തുന്നത്. ഇരട്ടിപ്രായമുള്ള വേഷമാണ് നടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇതിനിടെ ചിത്രത്തിന്റെ പ്രമോഷൻ വർക്കുകളിലും താരം സജീവമാണ്. വീണ്ടും വെള്ളിത്തരിയലിെത്തിയപ്പോൾ താരം നൽകിയ അഭിമുഖങ്ങൾ വലിയയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടുകയാണ്.
അഭിനയത്തിൽ നിന്നും ബ്രേക്കെടുത്ത സമയത്ത് തന്നെ പ്രേക്ഷകർക്ക് മിസ് ചെയ്തിട്ടില്ലെന്നും ചാനൽ പരിപാടികളും പ്രാണയുമായി സജീവമായിരുന്നുവെന്നും പൂർണിമ പറയുന്നു. തിരിച്ചുവരവിൽ എങ്ങനെയുള്ള കഥാപാത്രങ്ങളൊക്കെ ചെയ്യണമെന്നതിനെക്കുറിച്ചും ആലോചിച്ചിരുന്നു. മനസിൽ തട്ടിയ കഥാപാത്രം തന്നെയാണ് തുറമുഖത്തിലേതെന്നും താരം വെളിപ്പെടുത്തിയിരിക്കുകയാണ്.
പ്രണയിച്ച് വിവാഹം ചെയ്യുമ്പോൾ ഇന്ദ്രന് 22 വയസും തനിക്ക് 23 വയസുമായിരുന്നെന്ന് പൂർണിമ പറയുന്നു. വാടകവീട്ടിൽ താമസിച്ചിരുന്ന സമയത്ത് ബോയ്സ് ഹോസ്റ്റലിൽ കയറിച്ചെല്ലുന്നത് പോലെ തോന്നാറുണ്ട്. ഇന്ദ്രന്റെ കൂട്ടുകാരൊക്കെ വന്ന് കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന വീടായിരിക്കും എപ്പോഴും. ഇപ്പോൾ നച്ചുവിന്റെയും പാത്തുവിന്റെയും കൂട്ടുകാർ വന്നാലും അത് കാണാനാവുമെന്നാണ് പൂർണിമ പറയുന്നത്.
അതേസമയം, മക്കൾ ടീനേജ് പ്രായത്തിലെത്തിയതോടെ മോശം കമന്റുമായും ചിലർ എത്താറുണ്ട് ഇവരോട് ഗെറ്റ് വെൽ സൂൺ എന്നേ എനിക്ക് പറയാനുള്ളൂയെന്നും പൂർണിമ പറഞ്ഞിരുന്നു. മറ്റൊരു കണ്ണിലൂടെ കാര്യങ്ങൾ കാണുന്നവരാണ് മോശം കമന്റുകൾ ഇടുന്നത്. ഇപ്പോഴത്തെ തലമുറയിലെ കുട്ടികളെ മോശം കമന്റുകളൊന്നും ബാധിക്കുന്നേയില്ല. സോഷ്യൽമീഡിയയിലെ ഒരു മോശം കമന്റും അവരെ ബാധിക്കില്ലെന്നും പൂർണിമ ഉറപ്പിച്ചുപറയുന്നു.
അതേസമയം ഇന്ദ്രജിത്തിന്റെ അനിയൻ പൃഥ്വിരാജിനെ കുറിച്ചും പൂർണിമയ്ക്ക് നല്ലതേ പറയാനുള്ളൂ. കല്യാണം കഴിഞ്ഞ് ചെല്ലുമ്പോൾ രാജുവിന് പാത്തുവിന്റെ അതേ പ്രായമാണ്. 18 വയസ്. ചേച്ചിയെന്ന രീതിയിൽ ആ വളർച്ച നോക്കിക്കാണുന്നുണ്ട്. ഏറ്റവും സ്നേഹിക്കുന്നവരുടെ ഉയർച്ച നമ്മുടേതും കൂടിയാണ്. ഒട്ടും എളുപ്പമായിരുന്നില്ല പൃഥ്വിയുടെ യാത്രയെന്നും പൂർണിമ വെളിപ്പെടുത്തുന്നു.
കഠിനാധ്വാനം കൊണ്ടാണ് രാജു ഇവിടെ വരെ എത്തിയത്. ചെറുപ്പായത്തിൽ തന്നെ താൻ എന്താണെന്നുള്ള ബോധ്യം രാജുവിന് വന്നിരുന്നുവെന്നും പൂർണിമ വ്യക്തമാക്കി.