ദിൽഷ സമ്മതം പറഞ്ഞാൽ സന്തോഷിക്കും; വിവാഹം കഴിക്കും, പക്ഷെ തീരുമാനം അവളുടേതാണ് നിർബന്ധിക്കില്ലെന്ന് ഡോ. റോബിൻ

138

ബിഗ് ബോസ് സീസൺ ഫോറിലെ മത്സരാർത്ഥിയായി മാറി ഡോ. മച്ചാൻ റോബിൻ രാധാകൃഷ്ണൻ കേരളത്തിലങ്ങളോമിങ്ങോളം ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. റോബിന് വേണ്ടി രൂപികരിക്കപ്പെട്ട ഫാൻസ് അസോസിയഷനുകൾ തന്നെ അതിനുദാഹരണം. സഹമത്സരാർത്ഥിയായിരുന്ന റിയാസിനെ കൈയ്യേറ്റം ചെയ്തതോടെ ഷോയിൽ നിന്നും പുറത്താക്കപ്പെട്ട റോബിനെ തിരിച്ചെടുക്കുന്നതിന് വേണ്ടി ആരാധകർ പുറത്ത് മുറവിളി കൂട്ടിയിരുന്നു.

എഴുപത് ദിവസങ്ങൾക്ക് ശേഷം ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തെത്തിയ റോബിൻ വോട്ട് ചെയ്ത പ്രേക്ഷകർക്ക് നന്ദി അറിയിക്കാൻ മൊബൈൽ ഓൺ ചെയ്തപ്പോൾ അക്ഷരാർഥത്തിൽ ഞെട്ടിയെന്നാണ് പ്രതികരിച്ചത്.

Advertisements

ജനങ്ങൾ കാണിക്കുന്ന സ്നേഹം കണ്ട് കണ്ണ് നിറയുന്നുവെന്നും ഇത്രയേറെ ജനപിന്തുണ പ്രതീക്ഷിച്ചിരുന്നില്ലെന്നുമാണ് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ താരം പറഞ്ഞിരുന്നു. റോബിനെ
ആരാധകർക്ക് ഇഷ്ടപ്പെടാനുള്ള കാരണങ്ങളിലൊന്ന് തീർച്ചയായും ദിൽഷ കൂടിയാണ്. ദിൽഷയും റോബിനും ബിഗ്‌ബോസ് ഷോയ്ക്ക് ഇടയിൽ പങ്കുവെച്ചിരുന്ന സൗഹൃദം പ്രണയമാണെന്ന് ആരാധകർ കരുതുന്നുണ്ട്. ദിൽഷയോട് പ്രണയമാണെന്ന് റോബിനും തുറന്നു പറഞ്ഞിരുന്നു. എന്നാൽ ദിൽഷ വ്യക്തമായ മറുപടി ഇപ്പോഴും ഇക്കാര്യത്തിൽ നൽകിയിട്ടില്ല.

ALSO READ- നായികയെ സ്നേഹത്തോടെയാണോ എടുത്തു പൊക്കിയത്; കുശുമ്പില്ലെങ്കിലും ഒരുപാട് ചോദ്യങ്ങൾ ചോദിച്ചിരുന്നു അമൃതയെന്ന് ബാല; സിനിമയിൽ അഭിനയിക്കുന്നവരെ താൽപര്യമില്ലെന്ന് ചേട്ടൻ പറഞ്ഞിട്ടുണ്ടെന്ന് അമൃത

ഷോയിൽ നിന്നും ദിൽഷ പുറത്തിറങ്ങിയാൽ പ്രണയം വെളിപ്പെടുത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാൽ തന്നെ പിന്തുണയ്ക്കുന്ന വീട്ടുകാരോട് പ്രണയം തോന്നിയാൽ പറയുമെന്നും അവരുടെ തീരുമാനത്തിന് അനുസരിച്ചായിരിക്കം തന്റെ നിലപാട് എന്നും ഇടയ്ക്ക് ദിൽഷ വെളിപ്പെടുത്തിയിരുന്നു.

ഷോയിൽ വെച്ചുതന്നെ ദിൽഷയോട് തനിക്ക് പ്രണയമുണ്ടെന്ന് റോബിൻ പലപ്പോഴായി പറയുകയും ചെയ്തിരുന്നു. എന്നാൽ ദിൽഷ ആ പ്രണയം സ്വീകരിച്ചിട്ടില്ല. പുറത്ത് പിആർ ടീമിനെ നിയമിച്ചാണ് റോബിൻ ഷോയിൽ പങ്കെടുക്കാൻ എത്തിയതെന്നായിരുന്നു ഇതിനിടെ റിയാസ് ആരോപിച്ചിരുന്നത്. ഇതിന്റെ പേരിൽ ഇരുവരും വഴക്ക് പതിവായിരുന്നു. ഒടുവിലാണ് റോബിന്റെ പുറത്താകൽ സംഭവിച്ചത്.

അതേസമയം, റോബിൻ പ്രണയം വെളിപ്പെടുത്തിയതുപോലെ ബ്ലെസ്ലിയും ദിൽഷയോട് പ്രണയം പറഞ്ഞിരുന്നു. പക്ഷെ ബ്ലെസ്ലിക്ക് തന്നെക്കാൾ പ്രായം കുറവാണ് എന്നതിനാൽ ദിൽഷ പ്രണയം നിരസിച്ചു. റോബിൻ പോയപ്പോൾ വീട്ടിൽ ഏറ്റവും കൂടുതൽ വിഷമിച്ചതും മിസ് ചെയ്തതും ദിൽഷയായിരുന്നു.

പിന്നീട് റോബിൻ പുറത്താകാൻ കാരണക്കാരായ ജാസ്മിനോടും റിയാസിനോടും പകരം വീട്ടുകയും ചെയ്തിരുന്നു ദിൽഷ. ഇരുവരേയും കടന്നാക്രമിച്ചായിരുന്നു ദിൽഷയുടെ പ്രകടനം. റോബിനെ ദിൽഷ ഇപ്പോഴും മിസ് ചെയ്യുന്നുണ്ടെന്നു സംസാരത്തിൽ നിന്നും വ്യക്തമാണ്. പലപ്പോഴായി ദിൽഷ പറയുകയും ചെയ്തിരുന്നു.

അടുത്തിടെ നടന്ന സ്‌പോൺസേർഡ് ടാസ്‌ക്കിനിടെയും ദിൽഷ സംസാരിച്ചത് റോബിനെ കുറിച്ചായിരുന്നു. അതേസമയം ദിൽഷയ്ക്ക് റോബിനെ അങ്ങനെ കാണാൻ കഴിയില്ലെന്ന് തന്നോട് ഷോയ്ക്ക് ഇടയിൽ വെച്ച് വെളിപ്പെടുത്തിയിരുന്നു എന്ന് പുറ്തതെത്തിയ ജാസ്മിൻ എം മൂസ പറഞ്ഞിരുന്നു.

എങ്കലും റോബിനും ദിൽയും ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ദിൽറോബ് ഫാൻസ്. ഇതിനിടെ, കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ ദിൽഷയെ കല്യാണം കഴിക്കുമോ എന്ന ഉയർന്ന ചോദ്യത്തിന് റോബിൻ നൽകിയ മറുപടി ഇപ്പോൾ വൈറലാകുകയാണ്.

ALSO READ- പാർട്ടിക്ക് വേണ്ടി കൊടി പിടിച്ചവൾ ആണ് ഞാനും; ജാതി മാറി വിവാഹം ചെയ്തതിന് പാർട്ടി കുടുംബത്തിൽ ‘ഒരുമ്പെട്ടോൾ’ ആയി മാറിയ കഥ സിപിഎം അറിയണം; തുറന്നെഴുതി സൗമ്യ ചന്ദ്രശേഖരൻ

‘ദിൽഷ സമ്മതം പറഞ്ഞാൽ താനും സന്തോഷിക്കുമെന്നും പക്ഷെ തീരുമാനം അവളുടേതാണ് നിർബന്ധിക്കില്ല’- എന്നുമാണ് റോബിൻ പറഞ്ഞത്. ‘ദിൽഷ ഇപ്പോൾ ഷോയിലാണ് ഉള്ളത്. ഞങ്ങൾ ഇപ്പോൾ ബെസ്റ്റ് ഫ്രണ്ട്‌സ് എന്ന രീതിയിലാണ്. രണ്ടുപേരും പ്രായപൂർത്തിയായവരാണ്.’

‘ഷോയിൽ വെച്ച് അല്ല ഇത്തരം കാര്യങ്ങൾ പറയേണ്ടതും തീരുമാനിക്കേണ്ടതും. ഇനി ഒരു ആഴ്ച കൂടി മാത്രമെയുള്ളൂ. അതുകഴിഞ്ഞ് അവൾ പുറത്ത് വരും. ശേഷം ഞങ്ങൾ രണ്ടുപേരും സംസാരിക്കും. ലൈഫിന്റെ കാര്യമല്ലേ. അവൾക്ക് സമ്മതമാണെങ്കിൽ വിവാഹം കഴിക്കും.’- റോബിൻ രാധാകൃഷ്ണൻ വ്യക്തമാക്കി.

Advertisement