നായികയെ സ്നേഹത്തോടെയാണോ എടുത്തു പൊക്കിയത്; കുശുമ്പില്ലെങ്കിലും ഒരുപാട് ചോദ്യങ്ങൾ ചോദിച്ചിരുന്നു അമൃതയെന്ന് ബാല; സിനിമയിൽ അഭിനയിക്കുന്നവരെ താൽപര്യമില്ലെന്ന് ചേട്ടൻ പറഞ്ഞിട്ടുണ്ടെന്ന് അമൃത

2195

ഗായിക അമൃത സുരേഷും നടൻ ബാലയും വേർപിരിഞ്ഞതിനു ശേഷവും ഇരുവരേയും വിടാതെ പുറകെ കൂടിയിരിക്കുകയാണ് പാപ്പരാസികൾ. ബാല ഡോ. എലിസബത്തിനെ വിവാഹം ചെയ്ത് പുതിയ ജീവിതത്തിലേക്ക് കടന്നപ്പോൾ അമൃത സുരേഷ് സംഗീതജ്ഞൻ ഗോപി സുന്ദറുമായുള്ള പ്രണയം വെളിപ്പെടുത്തി കഴിഞ്ഞു.

ഗോപി സുന്ദറും അമൃതയും പ്രണയത്തിലായത് സോഷ്യൽമീഡിയ കാര്യമായി തന്നെ ആഘോഷിച്ചതാണ്. ഇരുവരുടെയും പഴയകാലം ചികഞ്ഞ് കഥകൾ മെനയുന്നതിന്റെ തിരക്കിലാണ് ചിലർ. ഇപ്പോൾ ഇതാ അമൃത സുരേഷിന്റേയും ബാലയുടേയും പഴയകാലത്തെ അഭിമുഖത്തിന്റെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്.

Advertisements

വർഷങ്ങൾക്ക് മുൻപ് അമൃതയും ബാലയും ഭാര്യാഭർത്താക്കന്മാരായിരുന്ന കാലത്ത് പങ്കെടുത്ത ഒരു മിനിസ്‌ക്രീൻ ടോക്ക് ഷോയുടെ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. ബാലയും അമൃത സുരേഷും ഒന്നിച്ചെത്തിയ സ്റ്റാർ റാഗിങ് പരിപാടിയുടെ വീഡിയോയാണ് ഇപ്പോൾ വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നത്.

ALSO READ- പാർട്ടിക്ക് വേണ്ടി കൊടി പിടിച്ചവൾ ആണ് ഞാനും; ജാതി മാറി വിവാഹം ചെയ്തതിന് പാർട്ടി കുടുംബത്തിൽ ‘ഒരുമ്പെട്ടോൾ’ ആയി മാറിയ കഥ സിപിഎം അറിയണം; തുറന്നെഴുതി സൗമ്യ ചന്ദ്രശേഖരൻ

സിനിമയിൽ നിന്നും ഒരാളെയല്ലാതെ ഗായികയായ അമൃതയെ ബാല ജീവിതസഖിയാക്കിയതിനെ കുറിച്ചുള്ള ചോദ്യത്തിന് അഭിനയിക്കുന്നൊരാളെ ജീവിതപങ്കാളിയാക്കുന്നതിനോട് ചേട്ടന് താൽപര്യമില്ലെന്നായിരുന്നു അമൃത പറഞ്ഞത്. ഇതേക്കുറിച്ച് താൻ ചോദിച്ചിട്ടുണ്ടെന്നും അമൃത പറയുന്നു. ചേട്ടന് ഇഷ്ടമായാലും സിനിമയിലുള്ളൊരാളെ കല്യാണം കഴിക്കാൻ അച്ഛനും അമ്മയും സമ്മതിക്കില്ലെന്നും അമൃത ബാലയോട് പറയുന്നുണ്ട്.

ബാലയുടെ ചിത്രങ്ങളിൽ അമൃത പാടിയതിനെ കുറിച്ചും അദ്ദേഹം വാചാലനാകുന്നുണ്ട്. തന്റെ സിനിമയിലും ഇവൾ പാടിയിട്ടുണ്ടെന്നും ഒരു പാട്ട് പാടാനായി വന്ന് രണ്ട് പാട്ടുപാടാനുള്ള അവസരമാണ് അവൾക്ക് കിട്ടിയതെന്നും ബാല വിശദീകരിച്ചു.

അന്ന് അമൃത ഗർഭിണിയായിരുന്നു എന്നും ആദ്യം ട്രാക്ക് പാടിയതിൽ നിന്നും പാട്ടിൽ ആദ്യം കുറച്ച് മാറ്റങ്ങളുണ്ടായിരുന്നു. വേദന തുടങ്ങി ആശുപത്രിയിൽ നിന്നും ഇഞ്ചക്ഷനെടുത്ത് തിരിച്ചുവന്നാണ് ബാക്കി അമൃത പാടിയത്. ജീവിതത്തിലാദ്യമായാണ് ഇങ്ങനെയൊരു അനുഭവമെന്നായിരുന്നു സംഗീത സംവിധായകൻ അൽഫോൺസ് അന്ന് പറഞ്ഞതെന്നും ബാല വെളിപ്പെടുത്തി.

ALSO READ- ഫെമിനിച്ചികൾക്ക് മോന്തക്ക് കിട്ടിയ അടി, കള്ളകേസിന്റെ പേരിൽ ഒരു ദിവസം പോലും ജയിലിൽ കിടക്കാതെ പ്രതികരിച്ച വിജയ് ബാബുവിന് അഭിനന്ദനങ്ങൾ: ജോമോൾ ജോസഫ്

അതേസമയം, സിനിമയിലെ നായകനായ ബാല നായികയെ കെട്ടിപ്പിടിച്ച് അഭിനയിക്കുന്നത് കാണുമ്പോൾ കുശുമ്പ് തോന്നാറുണ്ടോയെന്നും അവതാരകനായ നാദിർഷ അമൃതയോട് ചോദിക്കുന്നുണ്ട്. ഉമ്മ വെക്കുകയും കെട്ടിപ്പിടിക്കുകയുമൊക്കെ ചെയ്യുന്ന രംഗങ്ങൾ ഞാൻ നേരത്തെ കണ്ടിട്ടുണ്ട്. അതിനാൽ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ലെന്നായിരുന്നു മറുപടി. ഞങ്ങളെല്ലാവരും ഒന്നിച്ചാണ് ആ സിനിമ കണ്ടതെന്നും ഇതുപോലെയുള്ള കുറേ രംഗങ്ങളൊക്കെ വേണമെന്നായിരുന്നു അമൃതയുടെ അച്ഛൻ ഇതേ കുറിച്ച് പറഞ്ഞത്.

ആ സിനിമയിൽ നടിയായ നമിതയെ ബാല പൊക്കിയെടുക്കുന്നൊരു രംഗമുണ്ടായിരുന്നു. ഇങ്ങനെ പൊക്കി തിരിഞ്ഞാൽ മതിയെന്ന് പറഞ്ഞിരുന്നു. 70 കിലോയോളമുണ്ടായിരുന്നു നമിത. ആ രംഗം കഴിഞ്ഞപ്പോൾ എങ്ങനെയാണ് നിങ്ങൾ പൊക്കിയത്, സ്നേഹത്തോടെയാണോ എടുത്തത് എന്നൊക്കെ അമൃത ചോദിച്ചിരുന്നു. ബാല നായകനായി അഭിനയിക്കുന്നത് കാണാനാണ് ഇഷ്ടമെന്നും അമൃത പറഞ്ഞിരുന്നു.

Advertisement