ഫെമിനിച്ചികൾക്ക് മോന്തക്ക് കിട്ടിയ അടി, കള്ളകേസിന്റെ പേരിൽ ഒരു ദിവസം പോലും ജയിലിൽ കിടക്കാതെ പ്രതികരിച്ച വിജയ് ബാബുവിന് അഭിനന്ദനങ്ങൾ: ജോമോൾ ജോസഫ്

807

അടുത്തിടെ മലയാള സിനിമാ ലോകത്ത് വലിയ ഒച്ചപ്പാട് ഉണ്ടാക്കിയ ഒന്നായിരുന്നു പ്രമുഖ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് എതിലെ ബ ലാ ൽ സം ഗ പരാതിയുമായി ഒരു യുവനടി എത്തിയത്. ഇതേ തുടർന്ന് ഇരയുടെ പേര് വെളിപ്പെടുത്തിയതിന് ശേഷം വിജയ് ബാബു ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് മുങ്ങിയിരുന്നു.

ഇപ്പോഴിതാ ഈ കേസിൽ നടന് വിജയ് ബാബുവിന് ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. ഈ മാസം 27 മുതൽ ജൂലായ് മൂന്ന് വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി ചോദ്യം ചെയ്യലുമായി സഹകരിക്കണം, അഞ്ചു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, സംസ്ഥാനം വിട്ടുപോകരുത്, സമൂഹമാദ്ധ്യമങ്ങളിലൂടെ നടിയെയും കുടുംബത്തെയും അപമാനിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

Advertisements

ഇപ്പോഴിതാ ഈ സംഭവത്തിൽ പ്രതികരിച്ച് പ്രമുഖ മോഡലും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ ജോമോൾ ജോസഫ് തന്റെ ഫേസ്ബുക്കിലൂടെ രംഗത്ത് എത്തിയിരിക്കുകയാണ്. ഫെമിനിച്ചികൾക്കും മോന്തക്ക് കിട്ടിയ അടിയായി വിജയ് ബാബുവിന്റെ ഈ മുൻകൂർ ജാമ്യത്തെ പരിഗണിച്ച്, അവർ കളം വിട്ടുപോണം എന്നാണ് എനിക്ക് ഈ അവസരത്തിൽ പറയാനുള്ളത്. വിജയ് ബാബുവിനെ ഊള ബാബു എന്ന് വിളിച്ചു കൊണ്ട് ക്യാമ്പയിൻ ആരംഭിച്ച റിമ കല്ലിങ്കൽ ഒക്കെ എവിടെയാണോ ആവോ.

Also Read
നല്ലൊരു വിവാഹ ജീവിതം ലഭിക്കുക, നല്ലൊരു വീട്ടിൽ ചെന്ന് കയറാൻ സാധിക്കുക എന്നൊക്ക പറയുന്നത് ഒരു ഭാഗ്യമാണ് വളരെ അപൂർവ്വം ചിലർക്ക് മാത്രമാണ് അത് ലഭിക്കുക: വൈറലായി കാവ്യാ മാധവന്റെ വാക്കുകൾ

കള്ള കേസിന്റെ പേരിൽ ഒരു ദിവസം പോലും പോയി ജയിലിൽ കിടക്കാതെ ശക്തമായി പ്രതികരിച്ച, കള്ള കേസിനെ നിയമപരമായി നേരിട്ട വിജയ് ബാബുവിന് അഭിനന്ദനങ്ങൾ എന്നായിരുന്നു ജോമോൾ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.ജോമോൾ ജോാസഫിന്റെ കുറിപ്പ് പൂർണ രൂപം:

വിജയ് ബാബുവിന് ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം ആണുങ്ങളുമായി റിലേഷനിൽ കഴിയുകയും, മറ്റ് വിഷയങ്ങളിൽ ഉള്ള ചേർച്ചക്കുറവുകളുടെ പേരിൽ പിണങ്ങി അകലുമ്പോൾ, ആണിനെ എങ്ങനെയും തോപ്പിൽക്കണം എന്നാ ഉദ്ദേശത്തോടെ ബ ലാ ൽ സം ഗ ആരോപണവും കേസുമായി മുന്നോട്ട് വരുന്ന സകല സ്ത്രീകൾക്കും ഇതൊരു പാഠമായിരിക്കണം.

ഇത്തരം സ്ത്രീകൾ ഇല്ലാതാക്കുന്നത് യഥാർത്ഥ ഇരകളായ നിരവധി സ്ത്രീകളുടെ ക്രെഡിബിലിറ്റിയും റിയൽ ആയ കേസുകളുടെ മെറിറ്റും തന്നെയാണ്. ഓപ്പൺ റിലേഷൻഷിപ്പുകളുടെ ഡിഗ്നിറ്റി പോലും കളയുക, സ്വതന്ത്ര ലൈം ഗീ ക ത യുടെ പ്രസക്തിയെ ചോദ്യം ചെയ്യുക എന്നതൊക്കെയാണ് ഇത്തരം കള്ള നാണയങ്ങളായ ഫെമിനിച്ചികൾ ചെയ്തു കൊണ്ടിരിക്കുന്നത്.

അവരൊന്നും ഈ സമൂഹം മുന്നോട്ട് വളരണം എന്നോ, ഓരോ ഇൻസിഡന്റുകളുടെയും ശരി തെറ്റുകളോ ഒന്നുമല്ല പരിഗണിക്കുന്നത്, എനിക്ക് പ്രശസ്തിയും പണവും വേണം എന്നത് മാത്രമാണ് ഇത്തരം ആളുകളുടെ ലക്ഷ്യം.
റിലേഷൻ ഉണ്ടാക്കാൻ മാത്രമല്ല, മാന്യമായി പിരിയാനും കൂടെ ഇനിയും നമ്മൾ പഠിക്കേണ്ടതുണ്ട്.

ഇത്തരം കള്ള നാണയങ്ങളായ സ്ത്രീകളുടെ കൂടെ ചേർന്ന് നിൽക്കുക എന്നതാണ് ഫെമിനിസ്റ്റുകളെന്ന് നെറ്റിയിൽ ലേബൽ ഒട്ടിച്ചു നടക്കുന്ന പല പ്രമുഖരുടെയും നിലപാട്. അത്തരം ഫെമിനിച്ചികൾക്കും മോന്തക്ക് കിട്ടിയ അടിയായി വിജയ് ബാബുവിന്റെ ഈ മുൻകൂർ ജാമ്യത്തെ പരിഗണിച്ച്, അവർ കളം വിട്ടുപോണം എന്നാണ് എനിക്ക് ഈ അവസരത്തിൽ പറയാനുള്ളത്.

Also Read
ദളപതി വിജയ് ചിത്രത്തിലൂടെ ധോണി സിനിമാ അഭിനയത്തിലേക്ക്, ഈ വിജയ് ചിത്രത്തിന്റെ നിർമ്മാണവും ധോണി തന്നെ, കൈയ്യടിച്ച് ആരാധകർ

വിജയ് ബാബുവിനെ ഊള ബാബു എന്ന് വിളിച്ചുകൊണ്ട് ക്യാമ്പയിൻ ആരംഭിച്ച റിമ കല്ലിങ്കൽ ഒക്കെ എവിടെയാണോ ആവോ കള്ള കേസിന്റെ പേരിൽ ഒരു ദിവസം പോലും പോയി ജയിലിൽ കിടക്കാതെ ശക്തമായി പ്രതികരിച്ച, കള്ള കേസിനെ നിയമപരമായി നേരിട്ട വിജയ് ബാബുവിന് അഭിനന്ദനങ്ങൾ.

Note 1 : ഇത്തരം പെണ്ണുങ്ങളുമായി റിലേഷൻ (അവിഹിതം) ഉണ്ടാക്കാൻ ഇറങ്ങി പുറപ്പെടും മുമ്പ് ഒരു 200 രൂപയുടെ മുദ്രപത്രത്തിൽ എല്ലാ ടെംസും ഉൾപ്പെടുത്തി എഗ്രിമെന്റ് തയ്യാറാക്കി നോട്ടറിക്ക് മുന്നിൽ പോയി ഒപ്പിട്ട ശേഷം ഇതിനു മുതിർന്നാൽ മതിയാകും..

Note 2 : പെണ്ണിന്റെ ലൈം ഗീ ക അ വ യ വ ങ്ങ ളും ശ രീ ര വും ഒരു ടൂളോ വെപ്പണോ അല്ല എന്ന് ഫെമിനിച്ചികൾ ഇനിയെങ്കിലും മനസ്സിലാക്കണം.

Advertisement