നടി ലിജോമോൾ ജോസ് ഇനി അരുണിന് സ്വന്തം ; വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

62

നടി ലിജോമോൾ ജോസ് വിവാഹിതയായി. വരൻ അരുൺ ആന്റണിയാണ്. ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം.

Advertisements

ALSO READ

ആര്യന് അവന് ആഗ്രഹമുള്ളതെല്ലാം ചെയ്യാൻ അനുവദിക്കും; അവനു പെൺകുട്ടികളുടെ പിന്നാലെ നടക്കാം എത്ര വേണമെങ്കിലും പുകവലിക്കാം, ലഹരിമരുന്ന് ഉപയോഗിക്കാം : വൈറലായി ഷാരൂഖ് ഖാന്റെ വാക്കുകൾ

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം നടന്നത്. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.


ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ് ലിജോമോൾ അഭിനയരംഗത്തേക്ക് എത്തിയത്. കട്ടപ്പനയിലെ ഹൃതിക് റോഷൻ സിനിമയിലെ നായിക കഥാപാത്രത്തിലൂടെയാണ് കൂടുതൽ ശ്രദ്ധിയ്ക്കപ്പെട്ടത്.

മഹേഷിന്റെ പ്രതികാരത്തിലെ സോണിയ എന്ന കഥാപാത്രവും നായക കഥാപാത്രത്തിന്റെ ‘സോണിയ നമ്മുടെ മുത്തല്ലേ…’ ഡയലോഗും പ്രേക്ഷകർക്കിടയിൽ ഹിറ്റായിയിരുന്നു.

ALSO READ

രണ്ടാമത് ചേർത്തുപിടിച്ചൊരു ജീവിതമാണ് ഞങ്ങളുടേത് ; പരസ്പരം മനസ്സിലാക്കാതെ ഞങ്ങൾക്ക് പിരിയേണ്ടി വന്നപ്പോൾ : തുറന്ന് പറഞ്ഞ് എം.ബി പത്മകുമാറും ഭാര്യയും

പിന്നീട് ഹണി ബീ 2.5, സ്ട്രീറ്റ് ലൈറ്റ്സ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ് സിനിമയിലും ലിജോമോൾ അഭിനയിച്ചിട്ടുണ്ട്. സിവപ്പു മഞ്ചൾ പച്ചൈ ആയിരുന്നു തമിഴിലെ ലിജോമോളുടെ ആദ്യ ചിത്രം.

Advertisement