ചാക്കോച്ചന്റെ പിന്നാലെ നടന്ന് നിരന്തരം ശല്യം ചെയ്ത പെൺകുട്ടി ; ദിലീപ് ചിത്രത്തിലും ശ്രദ്ധിയ്ക്കപ്പെട്ട നടി : ശ്രുതി രാജിന്റെ പുതിയ വിശേഷങ്ങൾ ഇങ്ങനെ

269

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ശ്രുതി രാജ്. കുഞ്ചാക്കോ ബോബൻ ചിത്രത്തിലും ദിലീപ് ചിത്രത്തിലും ശ്രദ്ധേയ കഥാപാത്രങ്ങളായി തിളങ്ങിയ ശ്രുതി രാജ് ഇപ്പോഴിതാ തമിഴകത്ത് മിനിസ്‌ക്രീനിലെ സജീവ സാന്നിധ്യമാണ്. കുഞ്ചാക്കോ ബോബൻ നായകനായ പ്രിയം എന്ന സിനിമയിൽ നാൻസി എന്ന നെഗറ്റീവ് കഥാപാത്രത്തെ വെള്ളിത്തിരയിൽ അന്വർത്ഥമാക്കിയത് ശ്രുതി രാജായിരുന്നു.

ALSO READ

Advertisements

ആദ്യ ചിത്രത്തിൽ നിന്നും കാണാൻ കൊള്ളില്ലെന്ന് പറഞ്ഞ് ഒഴിവാക്കി; സിനിമയിൽ നിന്ന് അവസാന നിമിഷം ഒഴിവാക്കിയ രണ്ട് അനുഭവങ്ങളുണ്ട് ഒന്ന് നായകൻ കാരണം : ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് മടങ്ങിയെത്തിയ ഗൗതമി നായരുടെ വിശേഷങ്ങൾ

സാബ് ജോൺ തിരക്കഥയെഴുതിയ സിനിമ നവാഗതനായ വാസുദേവ് സനൽ ആണ് പ്രിയം എന്ന സിനിമ സംവിധാനം ചെയ്തത്. ബേണി – ഇഗ്‌നീഷ്യസ് കൂട്ടുകെട്ടിൽ പുറത്തുവന്ന ചിത്രത്തിലെ ഗാനങ്ങളും വൻ ഹിറ്റായിരുന്നു. സിനിമയിൽ എൻഎഫ് വർഗ്ഗീസ് അവതരിപ്പിച്ച അവറാച്ചൻ എന്ന കഥാപാത്രത്തിന്റെ മകളായിരുന്നു നാൻസി. ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത അഗ്രജൻ എന്ന ചിത്രത്തിലൂടെയാണ് ശ്രുതി മലയാള സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഈ സിനിമയ്ക്ക് വലിയ വിജയം കൈവരിക്കാൻ കഴിഞ്ഞിരുന്നില്ല.

 

മാൻഭൂമിക് മാനവൻ എന്ന സിനിമയിലൂടെ നടി തമിഴ് സിനിമയിലേക്കും തുടക്കം കുറിച്ചു. വിജയ് നായകനായി എത്തിയ സിനിമയിൽ വിജയ് അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ സുഹൃത്തായ പ്രിയ എന്ന കഥാപാത്രമായിട്ടായിരുന്നു നടി അഭിനയിച്ചത്. താരം ഇപ്പോഴും തമിഴ് മിനിസ്‌ക്രീൻ സീരിയലുകളിൽ നിറ സാന്നിദ്ധ്യമാണ്. തമിഴിൽ അബ്ബാസ് നായകനായെത്തിയ ഇനിയെല്ലാം സുഖമേ എന്ന സിനിമയിലും താരം അഭിനയിച്ചിരുന്നു.

ശിവ രാജ് കുമാർ നായകനായ ആൻഡമാൻ എന്ന സിനിമയിലൂടെ ശ്രുതി കന്നഡ സിനിമാ ലോകത്തേക്കും അരങ്ങേറി. പിന്നീട് കെജി ജോർജ് സംവിധാനം ചെയ്ത ഇലവങ്കോട് ദേശം എന്ന സിനിമയിലൂടെയാണ് താരം പിന്നീട് മലയാളത്തിലെത്തിയത്. നന്ദിനി എന്ന കഥാപാത്രത്തെയാണ് ശ്രുതി ഈ സിനിമയിൽ അവതരിപ്പിച്ചത്. ഉദയപുരം സുൽത്താൻ എന്ന സിനിമയിലെ ശ്രുതി രാജ് അവതരിപ്പിച്ച ശ്രീലക്ഷ്മി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.

ALSO READ

രണ്ട് പേരുടെ വാക്കിൽ മുറിയുന്നതല്ല ഷാഫി കൊല്ലം എന്ന കലാകാരനോടുള്ള ഇഷ്ടം ; അതിങ്ങനെ ചേർത്ത് നിർത്തി തന്നെ വലംകൈക്ക് ഇടംകയ്യായി ഇങ്ങനെ തന്നെ ഉണ്ടാകും : ഷാഫിയെ കുറിച്ച് സലീം കോടത്തൂർ

ശ്രുതി രാജ് അവസാനമായി മലയാളത്തിൽ അഭിനയിച്ചത് വിനയൻ സംവിധാനം ചെയ്ത വാർ ആൻഡ് ലൗ എന്ന സിനിമയിലാണ്. ഇപ്പോൾ മിനിസ്‌ക്രീൻ സീരിയലുകളിലെ സജീവ താരമാണ് ശ്രുതി. ഇൻസ്റ്റാഗ്രാമിലും താരം വളരെ സജീവമാണ്. നിരവധി ആരാധകരും ശ്രുതിയ്ക്ക് ഉണ്ട്.

 

Advertisement