നാഗാര്‍ജുനയെ കെട്ടിപ്പിടിക്കാന്‍ താല്‍പര്യം ഇല്ല; നദിയാ മൊയ്തു നിരസിച്ച ആ കഥാപാത്രത്തെ കുറിച്ച്

257

മലയാളികളുടെ പ്രിയങ്കരിയാണ് നദിയാ മൊയ്തു. മലയാളത്തിലും തമിഴിലും തെലുങ്കിലും ഒക്കെയായി നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്ത നദിയ വലിയ ആരാധകരെ തന്നെ സൃഷ്ടിച്ചെടുത്തു.

Advertisements

നിരവധി ചിത്രങ്ങളിൽ താരം തുടരെ തുടരെ അഭിനയിച്ചു. പൂവേ പൂചൂടാവായ്ക്ക് ശേഷം നിരവധി തമിഴ് ചിത്രങ്ങൾ നദിയാ അഭിനയിച്ചു. സൂപ്പർതാരങ്ങളായ രജനികാന്ത്, കമൽ ഹാസൻ തുടങ്ങിയവർക്കൊപ്പം എല്ലാം നാദിയ ചിത്രങ്ങൾ ചെയ്തു. പിന്നെ തമിഴിൽ നിന്നും തെലുങ്ക് സിനിമയിലേക്ക് ചുവടുവെച്ചു അവിടെയും ഹിറ്റടിച്ചു.

എന്നാൽ ഇതിനിടെ നല്ലൊരു കഥാപാത്രം നടി നിരസിക്കുകയും ചെയ്തു. നാഗാർജുന നായകനായി എത്തിയ ‘സൊഗ്ഗാടേ ചിന്നി നയന’, എന്ന ചിത്രത്തിലെ നായിക ആവാൻ ആദ്യം ക്ഷണിച്ചത് നദിയാ മൊയ്തുവിനെ ആയിരുന്നു. എന്നാൽ ചിത്രത്തിന്റെ മുഴുവൻ കഥയും കേട്ട ശേഷം, ഈ സിനിമയിലെ നാഗാർജുനയുടെ കഥാപാത്രത്തിന്റെ പോലെയുള്ള ഒരു ശീലം കാരണം അവരത് നിരസിക്കുകയായിരുന്നു.

ചിത്രത്തിൽ ഇന്റിമസി സീനുകളുണ്ടെന്ന് നടി അറിഞ്ഞതോടെ ഇത് വേണ്ടെന്ന് വെച്ചു. മാത്രമല്ല തന്റെ അരയിൽ കെട്ടിപ്പിടിക്കാൻ ഇഷ്ടമില്ലാത്തതിനാൽ നദിയ ഇതിനോട് നോ പറഞ്ഞു. പിന്നാലെ ചിത്രത്തിലേക്ക് രമ്യ കൃഷ്ണയും ലാവണ്യ ത്രിപാഠിയുമാണ് നാഗർജുനയുടെ ഭാര്യമാരുടെ റോളിൽ അഭിനയിച്ചു.

കല്യാൺ കൃഷ്ണ സംവിധാനം ചെയ്ത ചിത്രമാണ് ‘സൊഗ്ഗാടേ ചിന്നി നയന’, ഈ ചിത്രത്തിൽ നാഗാർജുന ഇരട്ട വേഷത്തിലാണ് അഭിനയിച്ചത്.

 

 

Advertisement