ഇത് നമ്മുടെ ആമിന അല്ലെ; ബോളിവുഡ് നടിന്മാരെ പോലെ നന്ദന വര്‍മ്മ

80

ബാലതരമായി സിനിമയിലെത്തിയ താരമാണ് നന്ദന വർമ്മ. ചെറുപ്പത്തിൽ തന്നെ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ നന്ദന വർമ്മയ്ക്ക് സാധിച്ചു. എങ്കിലും ഗപ്പി എന്ന സിനിമയിലെ ആമിന എന്ന കഥാപാത്രം ചെയ്തതോടെയാണ് ഈ നടി ശ്രദ്ധിക്കപ്പെട്ടത്.

Advertisements

ഒരുപക്ഷേ പ്രേക്ഷകർക്കിടയിൽ ആമിന ആയിട്ട് തന്നെയാണ് നന്ദന വർമ്മ ഇന്നും അറിയപ്പെടുന്നത്. ഇപ്പോൾ ഇതാ താരത്തിന്റെ ചില കിടിലൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരഗം ആവുന്നത്. ഒറ്റനോട്ടത്തിൽ ഇതാരാ ബോളിവുഡ് നടിയോ എന്ന് തോന്നിപ്പോകും. കിടിലൻ ലുക്കിലാണ് ചിത്രത്തിൽ നന്ദന എത്തിയിരിക്കുന്നത് .

സ്പിരിറ്റിലെ ചെറിയ വേഷത്തിലൂടെയാണ് നന്ദന സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അയാളും ഞാനും തമ്മിൽ , ക്രോക്കഡൈൽ ലവ് സ്റ്റോറി , 1983 , റിംഗ് മാസ്റ്റർ , ലൈഫ് ഓഫ് ജോസൂട്ടി , മിലി എന്നീ ചിത്രങ്ങളിൽ ചെറിയ സപ്പോർട്ടിംഗ് റോളുകളിൽ അഭിനയിച്ചു . ഗപ്പിയിലെ ആമിന എന്ന കഥാപാത്രത്തിലൂടെയാണ് നന്ദന പ്രശസ്തയായത് .

പിന്നീട് പോളേട്ടന്റെ വീട്, ആകാശമിട്ടായി , മഴയത്ത് എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളും സൺഡേ ഹോളിഡേ, മൊഹബത്തിൻ കുഞ്ഞബ്ദുള്ള , അഞ്ചാം പാതിരാ എന്നീ ചിത്രങ്ങളിൽ അതിഥി വേഷങ്ങളും ചെയ്തു. രാജവുക്ക് ചെക്ക് എന്ന ചിത്രത്തിലെ സഹകഥാപാത്രത്തിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. അനശ്വര രാജൻ നായകനായ വാങ്കു എന്ന ചിത്രത്തിലെ സമാന്തര നായികയായി നന്ദന അഭിനയിച്ചു.

Advertisement