Home Entertainment Celebrities

നടിയാണ്, ഇന്‍ഫ്ളുവന്‍സറാണ് എന്ന ബോധം എവിടെ പോകുമ്പോഴും ഉണ്ട്, എടുക്കുന്ന തന്റെ ചിത്രം പോസ്റ്റ് ചെയ്യുക ഒരു വര്‍ഷം കഴിഞ്ഞൊക്കെ ആയിരിക്കുമെന്നും അമല പോള്‍

1244

തെന്നിന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ നായികമാരില്‍ ഒരാളാണ് മലയാളി താരസുന്ദരി അമല പോള്‍. ഹെബ്ബുലി എന്ന കന്നഡ ചിത്രത്തിലൂടെയാണ് അമലാ പോള്‍ സിനിമയിലേക്ക് കടന്നുവന്നത്. മലയാളത്തിന്റെ ഹിറ്റ്‌മേക്കര്‍ ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2009 ല്‍ പുറത്തിറങ്ങിയ ‘നീലത്താമര’ എന്ന ചിത്രത്തിലൂടെ സഹനടിയായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.

പിന്നീട് തമിഴിലും മലയാളത്തിലുമായി അനേകം സിനിമകള്‍ താരം ചെയ്തിട്ടുണ്ടെങ്കിലും മൈന തമിഴ് ചിത്രത്തിലൂടെയാണ് അമല പോള്‍ ശ്രദ്ധ നേടിയത്. അതേസമയം, മലയാളികള്‍ മാത്രമല്ല തെന്നിന്ത്യയിലും താരത്തിന് ആരാധകര്‍ ഏറെയാണ്.

Advertisements

ഒരു ഇന്ത്യന്‍ പ്രണയകഥ, റണ്‍ ബേബി റണ്‍, ഷാജഹാനും പരീക്കുട്ടിയും തുടങ്ങിയ മലയാള ചിത്രങ്ങളിലും അമലാ പോള്‍ അഭിനയിച്ചിട്ടുണ്ട്. തമിഴകത്തും ഏറെ ആരാധകരുളള നടികൂടിയാണ് അമലാ പോള്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയിലെ ബു ള്ളി യിങിനെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് അമല പോള്‍. പുതിയ ചിത്രമായ ‘ടീച്ചര്‍’ സിനിമയുടെ റിലീസിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിലുകള്‍.

ALSO READ- അവര്‍ തകര്‍ന്നു, എന്നാല്‍ സിനിമ വ്യവസായം തകര്‍ന്നു നിന്ന കാലത്ത് ഷക്കീലയെ ഉപയോഗിച്ചു രക്ഷപ്പെട്ടതൊന്നും മറക്കാന്‍ പാടില്ല; അപമാനിച്ചവരോട് ശാരദക്കുട്ടി

ഒരു നടിയാണ്, ഇന്‍ഫ്ളുവന്‍സറാണ് എന്ന ബോധം എവിടെ പോകുമ്പോഴും ഉണ്ടെന്ന് അമല പറയുന്നു. അതിന് അനുസരിച്ച് ഒരു ബാലന്‍സിങ്ങിലാണ് പെരുമാറാറുള്ളത്. എന്റെ എനര്‍ജിയെ കുറിച്ച് ഞാന്‍ വളരെ ബോധവതിയാണ്. എന്റെ എനര്‍ജി എവിടെയൊക്കെ എത്രത്തോളം ഇന്‍വെസ്റ്റ് ചെയ്താല്‍ എനിക്ക് ഉപകാരമാകും, അതെങ്ങനെയാണ് എന്നെ ബാധിക്കുക, ആ ബാലന്‍സിങ് എങ്ങനെയാണ് എന്നൊക്കെ നമ്മള്‍ കുറച്ച് കഴിയുമ്പോള്‍ പഠിക്കുമെന്നും താരം വ്യക്തമാക്കി.

amala-paul-1

അങ്ങനെ ഒരു ഫേസിലൂടെയാണ് ഞാനിപ്പോള്‍ കടന്നുപോകുന്നത്. എവിടെ പോകുമ്പോഴും ഞാന്‍ ഒരു ആക്ടറാണ്, ഒരു ഇന്‍ഫ്ളുവന്‍സറാണ് എന്ന ബോധം എനിക്കുണ്ടെന്നും അവര്‍ തുറന്നു പറയുന്നു.

അതുകൊണ്ട് തന്നെ അതിന് അനുസരിച്ചുള്ള ബാലന്‍സിലാണ് ഞാന്‍ ട്രാവല്‍ ചെയ്യുന്നത്. നെഗറ്റീവ്സും ക്രിട്ടിസിസവും ഒക്കെയുണ്ടാകും. പക്ഷെ അതിനെ മാത്രം ഫോളോ ചെയ്ത് പോയിട്ടെന്താണ് കാര്യമെന്നും താരം ചോദിക്കുന്നു.

ALSO READ- ‘അവനവന് വരുമ്പോളാണ് ആ വേദന മനസിലാവുന്നത്; ഈ ഒറ്റപ്പെടലും അതുപോലെയാണ്’; തനിച്ച് പിറന്നാള്‍ ആഘോഷിച്ച് താര കല്യാണ്‍

ഇനി ഇപ്പോള്‍ ഫോളോ ചെയ്യേണ്ട കാര്യമാണെങ്കില്‍ അതിനനുസരിച്ചുള്ള എനര്‍ജി ചെലവഴിച്ച് കറക്ട് ടൈമില്‍ അതില്‍ നിന്നും വേര്‍പെടുക, എന്ന പ്രോസസ് ആണ് തന്റെതെന്നും അമല പോള്‍ പറഞ്ഞു.

amala-paul-16

അതേസമയം, വളരെ കുറച്ച് മാത്രം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ആളാണ് താനെന്നും എപ്പോഴും അപ്ഡേറ്റ്സ് കൊടുക്കുന്നതിനോട് കംഫര്‍ട്ടബിളല്ലെന്നും അമല അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു. താന്‍ എവിടെയെങ്കിലും പോയി ഫോട്ടോകള്‍ എടുക്കുന്നുണ്ടെങ്കില്‍ തന്നെ ചിലപ്പോള്‍ പിറ്റേ വര്‍ഷമായിരിക്കും ആ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നതെന്നും താരം വെളിപ്പെടുത്തി.

amala-paul-12

ഞാന്‍ തന്നെയാണ് എന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ കൈകാര്യം ചെയ്യുന്നത്. ഫാന്‍സുമായി കണക്ട് ചെയ്യാനും എന്തെങ്കിലും ഇന്‍സ്പെയറിങ്ങായ കാര്യം ഷെയര്‍ ചെയ്യാനുമൊക്കെ ഉപയോഗിക്കാറുണ്ടെന്നും അവര്‍ വിശദീകരിച്ചു.

amala-paul-5

അതിരന്‍ ചിത്രത്തിന് ശേഷം വിവേക് ഒരുക്കുന്ന ടീച്ചര്‍ എന്ന സിനിമയാണ് അമലയുടേതായി റിലീസിന് ഒരുങ്ങുന്നത്. ഡിസംബര്‍ രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Advertisement