‘അവനവന് വരുമ്പോളാണ് ആ വേദന മനസിലാവുന്നത്; ഈ ഒറ്റപ്പെടലും അതുപോലെയാണ്’; തനിച്ച് പിറന്നാള്‍ ആഘോഷിച്ച് താര കല്യാണ്‍

991

മലയാളികളുടെ പ്രിയപ്പെട്ട നര്‍ത്തകിയും നൃത്ത അധ്യാപികയുമണ് താര കല്യാണ്‍. നകള്‍ സൗഭാഗ്യയും ഭര്‍ത്താവും കുഞ്ഞുമൊക്കെ ആരാധകര്‍ക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് തോന്നാറുള്ളത്. അതിന് കാരണം താര കല്യാണും കുടുംബവും സോഷ്യല്‍മീഡിയയിലൂടെ നിരന്തരം ആരാധകരോട് വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതുകൊണ്ടാണ്. സിനിമയിലും സീരിയലുകളിലുമൊക്കെ സജാവമായ നൃത്ത അധ്യാപികയാണ് താരകല്യാണ്‍.

കൂടാതെ മകള്‍ സൗഭാഗ്യയ്ക്ക് ഒപ്പം ടിക് ടോക്, റീല്‍സ് വീഡിയോകളിലും ഒക്കെ താര കല്യാണ്‍ പങ്കാളിയായിരുന്നു. ഇപ്പോഴാകട്ടെ സൗഭാഗ്യ-അര്‍ജുന്‍ ദമ്പതികളുടെ മകള്‍ സുദര്‍ശനയും ഇവര്‍ക്കൊപ്പം ഉണ്ട്. എല്ലാവരുടേയും വിശേഷങ്ങള്‍ വീഡിയോയിലൂടെയും ആരാധകരിലേക്ക് എത്തിയിരുന്നു.

Advertisements

അതേസമയം, കഴിഞ്ഞ ദിവസമായിരുന്നു താരയുടെ ജന്മദിനം. താരം തന്റെ പിറന്നാള്‍ ആഘോഷിച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. താരം തനിച്ചാണ് പിറന്നാള്‍ ആഘോഷിക്കുന്നത്. പിറന്നാള്‍ ദിവസം രാവിലെ എഴുന്നേറ്റ് അമ്പലത്തില്‍ പോകുന്നതും, പിറന്നാള്‍ ദിവസം ഉച്ചഭക്ഷണം ഉണ്ടാക്കി കഴിക്കുന്നതും കേക്ക് മുറിക്കുന്നതും എല്ലാം താര തനിച്ചാണ്. ശേഷം അമ്മയെ പോയി കണ്ട് അനുഗ്രഹം വാങ്ങുന്നുമുണ്ട്. തന്റെ ജീവിതത്തില്‍ ഏറ്റവും അധികം സന്തോഷിച്ച പിറന്നാളുകളില്‍ ഒന്നാണ് ഇത് എന്നാണ് ഈ തനിച്ചുള്ള പിറന്നാളിനെ താര വിശേഷിപ്പിക്കുന്നത്.

ALSO READ- മൂന്ന് ദിവസം ബസില്‍ യാത്ര ചെയ്തിട്ടും ഇരുവരും ഒന്നും മിണ്ടിയില്ല; എന്നാല്‍ കാറ്റടിച്ച് വീണ സംയുക്തയെ കണ്ട് ഫുള്‍ ടെന്‍ഷനിലായിരുന്നു ബിജു; താരപ്രണയത്തെ കുറിച്ച് കമല്‍

എന്റെ പിറന്നാളിന് എന്റെ വിദ്യാര്‍ത്ഥികള്‍ ആശംസകള്‍ അറിയിക്കുകയും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ഒക്കെയാണ് ചെയ്യാറുള്ളതെന്ന് താര പറയുന്നു. കൂടാതെ, രാജ ചേട്ടനൊപ്പം ഞാന്‍ ഏറ്റവും അവസാനം ആഘോഷിച്ചത് എന്റെ അന്‍പതാം പിറന്നാളാണ്. അദ്ദേഹത്തിന് പിറന്നാള് പോലെയുള്ള എല്ലാം വലിയ ആഘോഷം തന്നെയായിരുന്നു. അതൊക്കെ ഭയങ്കര ഇഷ്ടമാണ്. ഇപ്പോള്‍ ഞാന്‍ രാജ ചേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്. നന്ദി, രാജ ചേട്ടാ’- എന്നാണ് താര പറയുന്നത്.

അതേസമയം, ഈ വീഡിയോ പൊട്ടത്തരമായി തോന്നുന്നവരുണ്ടാകാം എന്നും പക്ഷെ, എന്റെ ജീവിതത്തില്‍ ഇത്രയധികം ഇഷ്ടപ്പെട്ട മറ്റൊരു ദിവസം ഉണ്ടായിട്ടില്ലെന്നുമാണ് താര പറയുന്നത്. ഒരുപാട് പേര്‍ക്ക് നടുവില്‍ നില്‍ക്കുമ്പോള്‍ അത് ഒരു ലോകമാണ്. തനിച്ചിരിയ്ക്കുമ്പോള്‍ അത് വേറൊരു ലോകവുമെന്നും അവര്‍ പറയുന്നുണ്ട്.

ALSO READ- സീരിയല്‍ മാത്രമാണ് ചെയ്യുന്നത്, സിനിമയില്‍ അവസരം ലഭിക്കാത്തതില്‍ വിഷമമുണ്ട്, മകന്‍ ആ കാര്യം ചോദിക്കുമ്പോള്‍ കണ്ണുനിറയും, ബീന ആന്റണി പറയുന്നു

എന്റെ അമ്മ പലപ്പോഴും പറയാറുണ്ട്, പല്ല് വേദനയും തലവേദനയും അവനവന് വരുമ്പോള്‍ മാത്രമാണ് അതിന്റെ വേദന മനസ്സിലാവുന്നത് എന്ന്. അത് പോലെയാണ് ഈ ഒറ്റപ്പെടലും. അനുഭവിക്കുമ്പോള്‍ മാത്രമേ അത് മനസ്സിലാവൂ. എന്റെ ആത്മ നിര്‍വൃതിയ്ക്ക് വേണ്ടിയാണ് ഞാന്‍ ഈ വീഡിയോ ചെയ്തതെന്നും താര വിശദീകരിക്കുന്നു.

Advertisement