മൂന്ന് ദിവസം ബസില്‍ യാത്ര ചെയ്തിട്ടും ഇരുവരും ഒന്നും മിണ്ടിയില്ല; എന്നാല്‍ കാറ്റടിച്ച് വീണ സംയുക്തയെ കണ്ട് ഫുള്‍ ടെന്‍ഷനിലായിരുന്നു ബിജു; താരപ്രണയത്തെ കുറിച്ച് കമല്‍

235

മലയാള സിനിമയില്‍ 1999 മുതല്‍ 2002 വരെ മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടിയാണ് സംയുക്ത വര്‍മ്മ. കുറച്ചു കാലം മാത്രമാണെങ്കിലും ശ്രദ്ധേയമായ വേഷങ്ങളാണ് സംയുക്ത ചെയ്തതെല്ലാം. മികച്ച നടിക്കുള്ള രണ്ട് സംസ്ഥാന അവാര്‍ഡും താരം കരസ്ഥമാക്കിയിട്ടുണ്ട്.

സിനിമയില്‍ തിളങ്ങി നിന്ന താരം സിനിമ ലോകത്ത് നിന്ന് തന്നെയാണ് വിവാഹം കഴിച്ചതും. നടനായ ബിജുമേനോനും ആയുള്ള പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തില്‍ നിന്നും കുടുംബ ജീവിതത്തിലേക്ക് കടന്ന സംയുകതയുടെ യോഗ ചിത്രങ്ങളും വീഡിയോകളും എല്ലാം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞതാണ്.

Advertisements

അതേ സമയം തന്റെ ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ താരം നേരത്തെ തുറന്നു പറഞ്ഞതാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധേയമാകുന്നത്. 2002 ല്‍ വിവാഹ ശേഷം മകന്റെ പഠനം, യോഗ, ബിജു മേനോന്റെ സിനിമകളിലുള്ള സെലക്ഷന്‍ എന്നിവയാണ് തന്റെ പരിപാടികള്‍ എന്നാണ് താരം പറയുന്നത്.

ALSO READ- സീരിയല്‍ മാത്രമാണ് ചെയ്യുന്നത്, സിനിമയില്‍ അവസരം ലഭിക്കാത്തതില്‍ വിഷമമുണ്ട്, മകന്‍ ആ കാര്യം ചോദിക്കുമ്പോള്‍ കണ്ണുനിറയും, ബീന ആന്റണി പറയുന്നു

അടുത്തകാലത്താണ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് എടുത്തതെന്നും പലപ്പോഴും വാട്സ്ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഫോണ്‍ പോലും ഓഫാക്കി വെക്കാറുണ്ടെന്ന് സംയുക്ത പറയുന്നു. ഇന്‍സ്റ്റാഗ്രാമില്‍ യോഗ ചെയ്യുന്ന ഫോട്ടോസാണ് പങ്കുവെക്കാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത തനിക്ക് അതിലും കഷ്ടം പിടിച്ച ഭര്‍ത്താവിനെയാണ് ലഭിച്ചതെന്ന് താരം പറയുന്നു.

അതേസമയം ഇപ്പോഴിതാ താരങ്ങളുടെ പ്രണയത്തിന് സാക്ഷിയായതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ കമല്‍. മധുര നൊമ്പരക്കാറ്റ് എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കുമ്പോള്‍ ആയിരുന്നു താരങ്ങളുടെ പ്രണയം തുടങ്ങുന്നത്. സിനിമയില്‍ ഇരുവരും ബസില്‍ ഒരേ സീറ്റിലിരുന്ന യാത്ര ചെയ്യുന്ന നിരവധി സീനുകളുണ്ട്. എന്നാല്‍ ഒരുമിച്ചായിട്ടും സംസാരിക്കാന്‍ ഇരുവരും തയ്യാറായില്ലെന്നാണ് കമല്‍ പറയുന്നത്.

ALSO READ-മമ്മൂട്ടിക്ക് വേണ്ടി തയ്യാറാക്കിയ ആ കഥാപാത്രം തനിക്ക് വേണമെന്ന് വാശിപിടിച്ച് മോഹന്‍ലാല്‍, ഒടുവില്‍ വിട്ടുകൊടുക്കുകയായിരുന്നു, മനസ്സുതുറന്ന് സംവിധായകന്‍

അവര്‍ രണ്ടാളും ഭയങ്കര എയര്‍ പിടിച്ചിരിക്കുകയായിരുന്നു. രണ്ടുമൂന്ന് ദിവസം ബസില്‍ ഒരുമിച്ച് യാത്ര ചെയ്യുന്ന സീനുകളുണ്ടായിരുന്നിട്ടും അവര്‍ മിണ്ടിയില്ലെന്നാണ് കമല്‍ പറയുന്നത്. ഇതോടെ സംയുക്തയുമായി എന്തെങ്കിലും പിണക്കമുണ്ടോ എന്നായിരുന്നു തന്റെ സംശയം. ഇക്കാര്യം ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ബിജു പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ചിത്രത്തില്‍ കാറ്റടിക്കുന്ന ഒരു സീനുണ്ട്. ഇതിനായി പ്രൊപ്പല്ലര്‍ കൊണ്ട് വന്ന് കാറ്റടിപ്പിക്കുകയാണ്. പൊടിയൊക്കെ വാരി ഇടുന്നുമുണ്ട്. കാറ്റിനിടയില്‍ സംയുക്ത ഓടുന്ന ഷോട്ടാണ് അപ്പോള്‍ എടുത്തുകൊണ്ടിരുന്നത്.

ഈ സീനില്‍ ബിജു മേനോന്‍ പുറകിലായി നില്‍ക്കുന്നുമുണ്ട്. പിന്നെ ആകെ പൊടി വന്ന് മൂടിക്കഴിഞ്ഞപ്പോള്‍. ഒന്നും കാണാന്‍ വയ്യാത്ത് അവസ്ഥയായി. കുറേ കഴിഞ്ഞാണ് പൊടി അടങ്ങിയത്. താന്‍ കട്ട് പറഞ്ഞിട്ടും കാറ്റ് നില്‍ക്കുന്നില്ല. ആ സമയത്താണ് സംയുക്ത വീണ് കിടക്കുന്നത് കാണുന്നത്.

ഓടി ചെന്നപ്പോള്‍ സംയുക്തയ്ക്ക് പൊടി കയറിയതുകാരണം ശ്വാസം എടുക്കാനാകുന്നില്ല. പിന്നീട് ഇന്‍ഹേലര്‍ കൊണ്ടു വന്ന് അടിച്ച് കഴിഞ്ഞപ്പോഴാണ് സംയുക്തയ്ക്ക് ശ്വാസം കിട്ടുന്നത്. നേരെ സമീപത്തുള്ള ആശുപത്രിയില്‍ കൊണ്ടു പോയി അഡ്മിറ്റ് ചെയ്തു.

തുടര്‍ന്ന് വൈകീട്ട് സംയുക്തയെ കാണാനായി ആശുപത്രിയിലേക്ക് താന്‍ പോയിരുന്നു. അകത്ത് ചെല്ലുമ്പോള്‍ റൂമിനകത്ത് സംയുക്തയും അമ്മയുമുണ്ട്. ഇപ്പുറത്ത് ബിജു മേനോനും സംയുക്തയുടെ അച്ഛനും കൂടി ഇരിക്കുകയാണ്. ബിജു മേനോന്‍ ഭയങ്കര ടെന്‍ഷനിലായി. ഒന്നുമില്ല സര്‍ താനിപ്പോ വന്നേ ഉള്ളൂ. എന്നൊക്കെ പറഞ്ഞ് ഏറെ പരിഭ്രമത്തിലായിരുന്നു ബിജു മേനോനെന്ന് കമല്‍ ഓര്‍ത്തെടുക്കുന്നു.

Advertisement