സീരിയല്‍ മാത്രമാണ് ചെയ്യുന്നത്, സിനിമയില്‍ അവസരം ലഭിക്കാത്തതില്‍ വിഷമമുണ്ട്, മകന്‍ ആ കാര്യം ചോദിക്കുമ്പോള്‍ കണ്ണുനിറയും, ബീന ആന്റണി പറയുന്നു

646

കേരളക്കരയുടെ പ്രിയപ്പെട്ട നടിയാണ് ബീനാ ആന്റണി. സിനിമയില്‍ ആണ് അഭിനയിച്ച് തുടങ്ങിയതെങ്കിലും ടിവി സീരിയലുകളില്‍ കൂടിയാണ് നടി ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. 1986ല്‍ ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയില്‍ ബാലതാരമായി എത്തിയാണ് ബീന ആന്റണി അഭിനയരംഗത്തേക്ക് എത്തുന്നത്.

Advertisements

നിരവധി സിനിമകളില്‍ വേഷമിട്ടെങ്കിലും നടി ഏറെ ശ്രദ്ധിക്കപ്പെടുന്നത് മിനിസ്‌ക്രീനിലൂടെയാണ്. ബിഗ് സ്‌ക്രീനില്‍ തിളങ്ങിയിരുന്ന ബീന ആന്റണി ഇപ്പോള്‍ മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഡിഡി മലയാളം ചാനലിലെ ഇണക്കം പിണക്കം എന്ന സീരിയലിലൂടെയാണ് 1992ല്‍ താരം മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായത്.

Also Read: മമ്മൂട്ടിക്ക് വേണ്ടി തയ്യാറാക്കിയ ആ കഥാപാത്രം തനിക്ക് വേണമെന്ന് വാശിപിടിച്ച് മോഹന്‍ലാല്‍, ഒടുവില്‍ വിട്ടുകൊടുക്കുകയായിരുന്നു, മനസ്സുതുറന്ന് സംവിധായകന്‍

ഇപ്പോള്‍ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് ബീന ആന്റണി. സീരിയല്‍ നടന്‍ മനോജ് നായരെയാണ് ബീന ആന്റണി വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. സിനിമയിലൂടെയാണ് ബീന അഭിനയരംഗത്തേക്ക് എത്തുന്നത്.

തൊണ്ണൂറുകളുടെ തുടക്കത്തില്‍ ദൂരദര്‍ശനിലെ ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ചിരുന്ന താരമായിരുന്നു ബീന ആന്റണി. ഇതിനിടെയാണ് നടന്‍ മനോജുമായി ബീന പ്രണയത്തിലാകുന്നത്. ആരോമല്‍ എന്നു പേരുള്ള ഒരു മകനുമുണ്ട് താരദമ്പതികള്‍ക്ക്. നിലവില്‍ മൗനരാഗമടക്കമുള്ള സീരിയലുകളില്‍ അഭിനയിക്കുകയാണ് ബീന.

Also Read: മോഹന്‍ലാലിന്റെ നായികയായി രാധിക ആപ്‌തെ വീണ്ടും മലയാളത്തിലേക്ക്, ആകാംഷയോടെ ആരാധകര്‍

സോഷ്യല്‍മീഡിയയില്‍ സജീമാണ് ബീന. ഇപ്പോഴിതാ ബീന ആന്റണിയുടെ ഒരു അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. സിനിമയില്‍ തനിക്ക് നല്ല കഥാപാത്രങ്ങളൊന്നും ലഭിച്ചില്ലെന്നും അതില്‍ നല്ല വിഷമമുണ്ടെന്നും ഇന്ത്യന്‍ സിനിമ ഗാലറിക്ക് നല്‍കിയ അഭിമുഖത്തില്‍ ബീന പറയുന്നു.

സീരിയല്‍ മാത്രമാണ് താന്‍ ചെയ്യുന്നതെന്നും ഒരു ആര്‍ട്ടിസ്‌റ്റെന്ന നിലയില്‍ ഇതില്‍ സങ്കടമുണ്ടെന്നും നാളത്തേക്ക് കാണിച്ച് കൊടുക്കാന്‍ ഒന്നുമില്ലെന്നും മകന്‍ ചോദിക്കുമ്പോള്‍ വിഷമം തോന്നാറുണ്ടെന്നും ബീന പറയുന്നു.

Advertisement