പ്രേം നസീര്‍ മുതല്‍ നയന്‍‌താര വരെ; പേര് മാറ്റിയ മലയാളി താരങ്ങള്‍

63

ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ചോദിക്കാന്‍ വരട്ടെ. ഒരു പേരില്‍ ഒരുപാട് ഉണ്ട്. സിനിമ ലോകത്ത് സൂപ്പര്‍സ്റ്റാര്‍ ആയ ഗോപാലകൃഷ്ണന്‍ മുതല്‍ ഗേളി വരെ പേര് മാറ്റി പറഞ്ഞാലേ നമ്മള്‍ക്ക് മനസിലാകൂ. സിനിമയില്‍ കേറി പേര് മാറ്റുന്നത് പുതുമയുള്ള കാര്യം അല്ല. അങ്ങനെ പേര് മാറ്റിയത് കാരണം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു എന്ന് വേണമെങ്കില്‍ പറയാം.

Advertisements

ഷാഹുല്‍ ഹമീദിന്റെയും അസുമ ബീവിയുടെയും മകനായ അബ്ദുല്‍ ഖാദറിനെ ആര്‍ക്കും അറിയില്ല പക്ഷെ പ്രേം നസീറിന് എല്ലാര്ക്കും അറിയാം. സാക്ഷാല്‍ തിക്കുറിശ്ശി ആണ് പ്രേം നസീര്‍ എന്ന പേര് അദ്ദേഹത്തിന് നല്‍കിയത്.

അറമട ചെറുവിളാകത്ത് വീട്ടില്‍ മാനുവലിന്റെയും ലില്ലിയമ്മയുടെയും മകന്‍ മാനുവേല്‍ സത്യനേശന്‍ നാടാരാണ് മലയാള സിനിമയില്‍ സത്യന്‍ എന്ന പ്രതിഭയായത്. പൗരുഷത്തിന്റെ പ്രതീകമായ കൃഷ്ണന്‍ നായരേ ആര്‍ക്കും ഓര്‍മ്മ കാണില്ല പക്ഷെ മലയാളികളുടെ നൊമ്ബരമായി മാറിയ ജയനെ എല്ലാര്ക്കും നന്നായി അറിയാം. പഞ്ചമിയില്‍ കൂടെ അഭിനയിച്ച ജോസ്പ്രകാശാണ് കൃഷ്ണന്‍ നായര്‍ എന്ന പേരുമാറ്റി ജയന്‍ എന്നു വിളിച്ചത്.

ഹാസ്യതാരം ബഹദൂറിന്റെ ശരിക്കുള്ള പേര് പി കെ കുഞ്ഞാലു എന്നാണ്. മുഹമ്മദ് കുട്ടി മമ്മൂട്ടിയും, ഗോപാലകൃഷ്ണന്‍ ദിലീപുമായി സിനിമ ലോകം വാഴുന്നു. പനങ്ങാട്ട് പദ്മദളാക്ഷന് പേരു കല്‍പ്പിച്ച്‌ നല്‍കിയത് വൈക്കം മുഹമ്മദ് ബഷീറാണ്, കുതിരവട്ടം പപ്പു എന്ന പേര്.

ഡയാന മറിയം കുര്യനാണ് സിനിമയില്‍ വന്നപ്പോള്‍ നയന്‍താരയായി മാറിയത്. ഗേളി ഗോപികയും, ആശ കേളുണ്ണി രേവതിയായും മാറി.

Advertisement