നടൻ നരേഷ് അറുപതാം വയസിൽ പവിത്രയ്ക്ക് താലി ചാർത്തി; വരന് നാലാം വിവാഹം; വധുവിന് ഇത് മൂന്നാം വിവാഹം; ഡൈവോഴ്‌സ് നൽകില്ലെന്ന് നരേഷിന്റെ മൂന്നാം ഭാര്യ

1254

വീണ്ടും സിനിമാക്കഥയെ വെല്ലുന്ന ജീവിതമാണ് തെലുങ്ക് സിനിമാ ലോകത്തു നിന്നും കേൾക്കുന്നത്. മുതിർന്ന നടനായ നരേഷ് എല്ലാ വിവാ ദങ്ങൾക്കും ഒടുവിൽ നടി പവിത്രയ്ക്ക് താലി ചാർത്തിയിരിക്കുകയാണ്. ഇരുവരുടേയും വിവാഹ ചിത്രങ്ങളാണ് തെലുങ്കിലെ സോഷ്യൽമീഡിയ പേജുകളെ ഭരിക്കുന്നത്.

വിവാഹം കഴിഞ്ഞ സന്തോഷ വാർത്ത ട്വിറ്ററിലൂടെ ഇരുതാരങ്ങളും തന്നെയാണ് ആദ്യം പങ്കുവച്ചത്. വിവാഹത്തിന്റെ മനോഹരമായ ഒരു വീഡിയോ പങ്കുവച്ചിട്ടുണ്ട്. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും വേണം എന്ന് വീഡിയോയിൽ പറയുന്നുണ്ട്.

Advertisements

നടി പവിത്ര ലോകേഷും നടൻ വി.കെ നരേഷും പ്രണയത്തിലാണെന്ന വാർത്ത വലിയ കോളിളക്കമാണ് ഉണ്ടാക്കിയത്. അറുപത്കാരനായ നരേഷിന്റെ നാലാം വിവാഹമാണ് പവിത്രയുമായിട്ടുള്ളത്. അതേസമയം, നാൽപ്പത്തിരണ്ടുകാരിയായ പവിത്രയാകട്ടെ മൂന്നാമത്തെ വിവാഹ ജീവിതത്തിലേക്കാണ് കടന്നിരിക്കുന്നത്.

ALSO READ- അതും ഒരുതരം ദുരുപയോഗമാണ്, പീ ഡനം തന്നെയാണ്; താനും മീ ടൂവിന് ഇ രയായിട്ടുണ്ട് എന്ന് നടി സായ് പല്ലവി

മുൻപ് ഇരുവരും ദീർഘനാളായി ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. ഹോട്ടൽ റൂമിൽ ഒരിമിച്ച് കണ്ട ഇരുവരെയും നരേഷിന്റെ മൂന്നാമത്തെ ഭാര്യ രമ രഘുപതി ചെരുപ്പൂരി തല്ലിയത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

അതേസമയം, നാലാം വിവാഹം ചെയ്തപ്പോഴും നരേഷ് മൂന്നാം ഭാര്യയായ രമ്യ രഘുപതിയെ ഇതുവരെയും ഡിവോഴ്സ് ചെയ്തിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. ഇടയ്ക്ക് വിവാഹ മോചനത്തിന് മുന്നേ തന്നെ പൈസ കൊടുത്ത് രമ്യയെ ഒഴിവാക്കാൻ താരം ശ്രമിച്ചിരുന്നെന്നും പ്രചാരണമുണ്ടായിരുന്നു.

വിവാഹമോചനത്തിനായി 5 കോടി രൂപയാണ് രമ്യക്ക് നരേഷ് വാഗ്ദാനം ചെയ്തതെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ,കോടിക്കണക്കിന് രൂപ ആസ്തിയുള്ള രമ, നരേഷിന്റെ കയ്യിൽ നിന്ന് 5 കോടി രൂപ വാങ്ങിയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് സൂചന.

ALSO READ-സ്ത്രീകൾ സാമ്പത്തികമായി സ്വതന്ത്രരായിരിക്കണം; വിദ്യാഭ്യാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും; അമ്മയോടൊപ്പമുള്ള ചിത്രവുമായി നടി മന്യ

നരേഷ് ആദ്യം വിവാഹം കഴിച്ചത് സീനിയർ ഡാൻസ് മാസ്റ്റർ ശ്രീനുവിന്റെ മകളെയാണ്. നവീൻ എന്ന മകനും ആ ബന്ധത്തിലുണ്ട്. തന്റെ ആദ്യ ഭാര്യയെ ഡിവോഴ്സ് ചെയ്ത ശേഷം കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ദേവുലാപ്പള്ളി കൃഷ്ണ ശാസ്ത്രിയുടെ ചെറുമകൾ രേഖ സുപ്രിയയെയാണ് നരേഷ് രണ്ടാം വിവാഹം കഴിച്ചത്. ഈ ബന്ധവും അധിക നാൾ മുന്നോട്ട് പോയില്ല. ആ ബന്ധത്തിൽ തേജ എന്ന പേരിൽ ഒരു മകനുണ്ട്. തുടർന്നാണ് 50 വയസ്സിനു ശേഷം രമ്യ രഘുപതിയെ വിവാഹം കഴിച്ചത്.നരേഷിനെക്കാൾ 20 വയസ്സ് കുറഞ്ഞ പെൺകുട്ടിയായിരുന്നു രമ്യ. അന്ന് അത് വലിയ വാർത്തയും ആയിരുന്നു. ഇരുവർക്കും ഒരു മകനുണ്ട്.

കന്നട – തെലുങ്ക് സപ്പോർട്ടിങ് ആക്ട്രസ്സ് ആയ പവിത്ര ലോകേഷുമായി 2021 മുതൽ നരേഷ് ലിവിങ് റിലേഷനിൽ ആയിരുന്നു. പ്രണയം പരസ്യപ്പെടുത്തിക്കൊണ്ട് ഇരുവരും ലിപ് ലോക്ക് ചിത്രം പങ്കുവച്ചത് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ പവിത്രയെ നരേഷ് വിവാഹം ചെയ്തിരിക്കുകയാണ്. പവിത്രയുടെ മൂന്നാമത്തെ വിവാഹമാണ് ഇത്. ഒരു സോഫ്റ്റ് വെയർ എൻജിനിയറെ ആണ് പവിത്ര ആദ്യം വിവാഹം ചെയ്തത്. അതിന് ശേഷം കന്നട ഫിലിം സെലിബ്രിറ്റിയായ സുചേന്ദ്ര പ്രസാദുമായി ലിവിങ് റിലേഷനിലായിരുന്നു. ആ ബന്ധത്തിൽ രണ്ട് കുട്ടികളും ഇവർക്കുണ്ട്.

Advertisement