Home Entertainment Celebrities

എന്റെ ചിത്രത്തിന് വേണ്ടി മഞ്ജു ചോദിച്ച പ്രതിഫലം താങ്ങാവുന്നതിലും അപ്പുറമായിരുന്നു, എന്നാല്‍ ഒട്ടും കഷ്ടപ്പെടുത്താതെ പ്രിയാമണി ആ കഥാപാത്രം ചെയ്തു, തുറന്നുപറഞ്ഞ് നാസര്‍ ലത്തീഫ്

7297

ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ ഏറെയായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയായ നടിയാണ് മഞ്ജു വാര്യര്‍.

Advertisements

മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടി ആക്കിയിരിക്കുന്നുതിന് പിന്നല്‍ നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങള്‍ തന്നെയാണ്. ആദ്യ വരവില്‍ നിരവധി കരുത്തുറ്റ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്ത മഞ്ജു വാര്യര്‍ നടന്‍ ദിലീപും ആയുള്ള വിവാഹത്തോടെ സിനിമ വിട്ടിരുന്നു.

Also Read: രാവിലെ എഴുന്നേറ്റ് കുളിച്ച് സെറ്റുമുണ്ടും തുളസിക്കതിരും അണിഞ്ഞ് ഭര്‍ത്താവിന്റെ കാല് തൊട്ട് തൊഴണമെന്ന് സ്വാസിക, കണ്ടു പഠിക്കൂവെന്ന് ഭാര്യയോട് നിരഞ്ജന്‍

എന്നാല്‍ 14 വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു. സൂപ്പര്‍താരങ്ങളക്ക് പുറമേ യുവതാരങ്ങള്‍ക്ക് ഒപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന മഞ്ജു വാര്യര്‍ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും താരം സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

ഇപ്പോഴിതാ മഞ്ജു വാര്യരെ കുറിച്ച് നിര്‍മ്മാതാവും നടനുമായ നാസര്‍ ലത്തീഫ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ആഷിഖ് വന്ന ദിവസം എന്ന തന്റെ ചിത്രത്തില്‍ ആദ്യം നായികയായി പരിഗണിച്ചിരുന്നത് മഞ്ജുവിനെ ആയിരുന്നുവെന്നും അവര്‍ക്ക് കഥ ഇഷ്ടപ്പെട്ടിരുന്നുവെന്നും എന്നാല്‍ മഞ്ജുവിന്റെ പ്രതിഫലം തനിക്ക് താങ്ങാത്തത് കൊണ്ടാണ് അവരെ അഭിനയിപ്പിക്കാതിരുന്നതെന്നും നാസര്‍ പറയുന്നു.

Also Read: ഇങ്ങനെ ഒരു ഗിഫ്റ്റ് ഒരു ഭര്‍ത്താവും ഭാര്യയ്ക്ക് കൊടുത്തുകാണില്ല, യുവ നല്‍കിയ പ്രണയസമ്മാനം കണ്ട് കണ്ണുതള്ളി മൃദുല

ആ പ്രതിഫലത്തിന് അവര്‍ അര്‍ഹയായിരുന്നു. പക്ഷേ തങ്ങള്‍ക്ക് അത് താങ്ങാന്‍ പറ്റില്ലായിരുന്നു. പിന്നീട് പ്രിയാമണിയെയാണ് അതില്‍ നായികയാക്കിയതെന്നും ഒരു നിര്‍മ്മാതാവായ തന്നെ അവര്‍ ഒട്ടും കഷ്ടപ്പെടുത്തിയിട്ടില്ലെന്നും സത്യസന്ധമായി സിനിമ ചെയ്തുവെന്നും അവരും നാഷണല്‍ അവാര്‍ഡൊക്കെ വാങ്ങിയ താരമായിരുന്നുവെന്നും വലിയ പ്രതിഫലം തന്നോട് ചോദിച്ചിട്ടില്ലെന്നും നാസര്‍ പറഞ്ഞു.

Advertisement