എന്റെ കൂടെയൊന്നും അഭിനയിക്കാന്‍ വിളിച്ചാല്‍ വരില്ല അല്ലേയെന്ന് മമ്മൂക്ക പറഞ്ഞു, ഞാന്‍ ഓര്‍ത്തില്ലെങ്കിലും അ്‌ദ്ദേഹം എന്നെ ഓര്‍ത്തെടുത്തു, തുറന്നുപറഞ്ഞ് നവാസ് വള്ളിക്കുന്ന്

75

മലയാള സിനിമയിലെ താരാരാജാവാണ് മമ്മൂക്ക. ഇതിനോടകം ഒത്തിരി സിനിമകള്‍ അഭിനയിച്ച് ഹിറ്റാക്കിയ മമ്മൂട്ടിയുടെ അടുത്തിടെ ഇറങ്ങിയ എല്ലാ ചിത്രങ്ങളും വന്‍വിജയമാണ് നേടിയത്. ഈ ലിസ്റ്റില്‍ കണ്ണൂര്‍ സ്‌ക്വാഡും ഉള്‍പ്പെടുന്നുണ്ട്.

Advertisements

ഇപ്പോഴിതാ കണ്ണൂര്‍ സ്‌ക്വാഡിന്റെ ഷൂട്ടിങ് നടക്കുന്നതിനിടയില്‍ മമ്മൂക്കയെ കാണാന്‍ ചെന്ന അനുഭവം ആരാധകരുമായി പങ്കുവെക്കുകയാണ് നടന്‍ നവാസ് വള്ളിക്കുന്ന്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നവാസ് ഇക്കാര്യം തുറന്നുപറഞ്ഞത്.
ഒരു വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

Also Read:സുധിച്ചേട്ടന്‍ അവസാനമായി ധരിച്ച വസ്ത്രം അലക്കാതെ സൂക്ഷിച്ച് വെച്ചിട്ടുണ്ട്, നെഞ്ചുതകര്‍ന്ന് രേണു പറയുന്നു

മമ്മൂക്കയ്‌ക്കൊപ്പം സംസാരിച്ചിരിക്കുന്നതിന്റെ വീഡിയോയാണ് നവാസ് പങ്കുവെച്ചിരിക്കുന്നത്. കണ്ണൂര്‍ സ്‌ക്വാഡിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് മമ്മൂക്ക മഹാരാജാസില്‍ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ ഒന്നു കാണാനും പരിചയപ്പെടാനും വേണ്ടിയാണ് അങ്ങോട്ട് പോയതെന്ന് നവാസ് പറയുന്നു.

അങ്ങനെ മമ്മൂക്കയെ കണ്ടപ്പോള്‍ അസീസ്‌ക്ക തന്നെ കുറിച്ച് മമ്മൂക്കയോട് സംസാരിച്ചു. എന്നാല്‍ അസീസ്‌ക്കയെ സംസാരിക്കുന്നത് നിര്‍ത്തിപ്പിച്ച മമ്മൂക്ക ഒന്ന് ആലോചിച്ച ശേഷം നവാസ് വള്ളിക്കുന്നല്ലേ എന്ന് ചോദിച്ചുവെന്നും താന്‍ അന്തംവിട്ട് നിന്നുപോയെന്നും നവാസ് പറയുന്നു.

Also Read;വിധി നിര്‍ണ്ണയത്തില്‍ അട്ടിമറി, സുജാതയ്ക്ക് കിട്ടേണ്ടിയിരുന്ന ദേശീയ അവാര്‍ഡ് നല്‍കിയത് ശ്രേയാഘോഷാലിന്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിബി മലയില്‍

നീ ഇന്ദ്രജിത്തിനൊപ്പം അഭിനയിച്ച സിനിമയില്ലേ, അതേതായിരുന്നുവെന്ന് തന്നോട് ചോദിച്ചു. എന്നാല്‍ ഇന്ദ്രജിത്തിനൊപ്പമല്ലെന്നും പൃഥ്വരാജിനൊപ്പമാണ് അഭിനയിച്ചതെന്നും കുരുതി എന്നാണ് ചിത്രത്തിന്റെ പേരെന്നും പറഞ്ഞിട്ടും മമ്മൂക്ക അതല്ലെന്ന് പറഞ്ഞുകൊണ്ടേയിരുന്നുവെന്നും ഒടുവില്‍ അദ്ദേഹം തന്നെ ഹലാല്‍ ലൗ സ്‌റ്റോറി എന്ന് പറഞ്ഞുവെന്നും നവാസ് പറയുന്നു.

ആ സിനിമയില്‍ താന്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ വളരെ കുറഞ്ഞ സീനില്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ഇന്ദ്രേട്ടനുമായുള്ള കോമ്പിനേഷന്‍ സീനൊന്നും ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ട് ചിത്രത്തെ കുറിച്ച് താന്‍ ഓര്‍ത്തിരുന്നില്ലെന്നും താരം പറയുന്നു.

താന്‍ ഓര്‍ത്തില്ലെങ്കിലും മമ്മൂക്ക തന്നെ ഓര്‍ത്തെടുത്തുവെന്നും നമ്മുടെ കൂടെയൊന്നും സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചാല്‍ നീ വരില്ല അല്ലേ എന്ന് പറഞ്ഞുവെന്നും നേരറിയാന്‍ സിബിഐയില്‍ നിന്നും അവസാന നിമിഷം തനിക്ക് പിന്മാറേണ്ടി വന്ന കാര്യവും മമ്മൂക്ക ഓര്‍ത്തിരുന്നുവെന്നും മറ്റൊരു സിനിമയുടെ ഷൂട്ടുള്ളതുകൊണ്ടായിരുന്നുവെന്നും നവാസ് പറയുന്നു.

Advertisement