വിധി നിര്‍ണ്ണയത്തില്‍ അട്ടിമറി, സുജാതയ്ക്ക് കിട്ടേണ്ടിയിരുന്ന ദേശീയ അവാര്‍ഡ് നല്‍കിയത് ശ്രേയാഘോഷാലിന്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിബി മലയില്‍

140

മലയാളികളുടെ പ്രിയ ഗായിക സുജാതയ്ക്ക് ലഭിക്കേണ്ടിയിരുന്ന ദേശീയ അവാര്‍ഡ് ബാഹ്യ ഇടപെടലിലൂടെ വിധിനിര്‍ണയം അട്ടിമറിച്ച് ഗായിക ശ്രേയാഘോഷാലിന് നല്‍കിയെന്ന് തുറന്ന് പറഞ്ഞ് സംവിധായകന് സിബി മലയില്‍.

Courtesy: Public Domain

പരദേശി സിനിമയിലെ തട്ടം പിടിച്ചുവലിക്കല്ലേ എന്ന ഗാനത്തിനായിരുന്നു സുജാതയ്ക്ക് ദേശീയ അവാര്‍ഡ് നല്‍കാന്‍ ജൂറി തീരുമാനിച്ചിരുന്നത്. എന്നാല്‍ ബാഹ്യ ഇടപെടലിലൂടെ ഉത്തരേന്ത്യക്കാരനായ ഫെസ്റ്റിവല്‍ ഡയറക്ടര്‍ വിധിനിര്‍ണയം അട്ടിമറിച്ച് അവാര്‍ജ് ശ്രേയാഘോഷാലിന് നല്‍കിപ്പിക്കുകയായിരുന്നുവെന്നും സിബി മലയില്‍ പറഞ്ഞു.

Advertisements

Also Read:ഇനി എന്നെ കാണുമ്പോള്‍ ഒരാളും ശോഭനയെ പോലെയുണ്ടെന്ന് പറയരുത്, തുറന്നടിച്ച് ശീതള്‍ ശ്യാം

താനും ഛായാഗ്രാഹകന്‍ സണ്ണി ജോസഫുമായിരുന്നു ജൂറിയിലുണ്ടായിരുന്ന മലയാളികള്‍. പരദേശിക്ക് വിവിധിയിനങ്ങളിലായി അവാര്‍ഡുകള്‍ ലഭിക്കണമെന്ന് തങ്ങള്‍ ആഗ്രഹിച്ചിരുന്നുവെന്നും അതിന് വേണ്ടി വാദിച്ചിരുന്നുവെന്നും അങ്ങനെയാണ് സുജാതയ്ക്ക് മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് നല്‍കാന്‍ സമിതി തീരുമാനിച്ചതെന്നും സിബി മലയില്‍ പറയുന്നു.

എന്നാല്‍ അതിനിടെയത്തിയ ഒരു ഡയറക്ടര്‍ ഗായികയ്ക്കുള്ള അവാര്‍ഡ് ആര്‍ക്കാണെന്ന് ചോദിച്ചു. സുജാതയ്ക്കാണെന്ന് അറിഞ്ഞപ്പോള്‍ ശ്രേയാഘോഷാല്‍ പാടിയ ജെബ് വെ മെറ്റിലെ പാട്ട് കേട്ടില്ലേയെന്ന് ചോദിച്ചുവെന്നും അദ്ദേഹം മുന്‍കൈയ്യെടുത്ത് വിധിനിര്‍ണയം തിരുത്തിക്കുകയായിരുന്നുവെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

Also Read:മമ്മി മരിച്ച വിവരമറിഞ്ഞതിന് ശേഷം നന്നായി ഒരുങ്ങി, മൃതദേഹം കാണാന്‍ പോയത് വെള്ളകുര്‍ത്ത ധരിച്ച് പിങ്ക് ലിപ്സ്റ്റിക്കുമിട്ട്, വനിത വിജയകുമാര്‍ പറയുന്നു

ജൂറിക്ക് രഹസ്യ സ്വഭാവുമുണ്ട്. അതുകൊണ്ടുതന്നെ ഒരു കാര്യങ്ങളും പുറത്തുപറയില്ലെന്നും ഇപ്പോള്‍ കാലം കുറേയായതുകൊണ്ടാണ് പുറത്ത് പറഞ്ഞതെന്നും ഉത്തരേന്ത്യക്കാരോട് മത്സരിച്ച് മലയാളികള്‍ ഒരു അവാര്‍ഡ് നേടുന്നത് വലിയ കാര്യമാണെന്നും സംവിധായകന്‍ വ്യക്തമാക്കി.

Advertisement