ഹണി റോസിനും ലിച്ചിക്കും പരിപാടികള്‍ ഉദ്ഘാടനം ചെയ്യാമെങ്കിലും ഷക്കീലക്കും ചെയ്യാം, ഷക്കീലക്ക് എന്താണ് കുഴപ്പം, നവ്യയുടെ വാക്കുകള്‍ വൈറലായതിന് പിന്നാലെ വിമര്‍ശനം

126

കലോല്‍സവ വേദിയില്‍ നിന്നും സിനിമയിലേക്ക് എത്തി പിന്നീട് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് നടി നവ്യാ നായര്‍. മലയാളത്തിന്റെ ജനപ്രിയ നടന്‍ ദിലീപ് നായകനായ ഇഷ്ടം എന്ന സിബിമലയില്‍ സംവിധാനം ചെയ്ത സിനിമയില്‍ അഭിനയിച്ചു കൊണ്ട് ആയിരുന്നു സിനിമയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം.

Advertisements

പിന്നീട് നിരവധി ചിത്രങ്ങളിലൂടെ നവ്യ ആരാധകരുടെ പ്രിയപ്പെട്ട നടിയായി. വിവാഹശേഷം സിനിമ വിട്ട നവ്യ പിന്നീട് റിയാലിറ്റ് ശോജഡ്ജായും നര്‍ത്തകിയായും ആരാധകര്‍ക്ക് മുന്നിലേക്ക് എത്തി. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമകളിലും സജീവമാവുകയാണ് താരം.

Also Readസുരേഷ് ഗോപിയുടെ ഇടപെടല്‍, വര്‍ഷങ്ങളായി ശല്യം ചെയ്യുന്ന ആളെ അറസ്റ്റുചെയ്തുവെന്ന് പ്രവീണ, പുറത്തിറങ്ങിയാല്‍ കുടുംബം നശിപ്പിക്കുമെന്നാണ് പറഞ്ഞതെന്നും പേടിയോടെ വെളിപ്പെടുത്തി താരം

അവസാനമായി താരത്തിന്റേതായി ഒരുങ്ങിയ ചിത്രം ജാനകി ജാനേ ആയിരുന്നു. ഇന്ന് സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് നവ്യ. ഇപ്പോഴിതാ ഒരു പരിപാടിക്കിടെ നവ്യ പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. നടി ഷക്കീല ക്ഷേത്രത്തിലെ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ വന്നതിനെ കുറിച്ചായിരുന്നു താരം സംസാരിച്ചത്.

ഈ അമ്പലത്തിലെ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ വന്നത് നടി ഷക്കീലയായിരുന്നു. അവര്‍ക്ക് സാമ്പത്തികമായി നല്ല ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും തന്നെ പോലെ ഒരു നടിയെ അമ്പലത്തിലെ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിക്കാന്‍ പറ്റുമോ എന്നായിരുന്നു അവരെ അമ്പലത്തിലെ പരിപാടിക്ക് ക്ഷണിച്ചപ്പോള്‍ അവര്‍ ചോദിച്ചതെന്നും നവ്യ പറയുന്നു.

Also Read:സുരേഷ് ഗോപിയുടെ ഇടപെടല്‍, വര്‍ഷങ്ങളായി ശല്യം ചെയ്യുന്ന ആളെ അറസ്റ്റുചെയ്തുവെന്ന് പ്രവീണ, പുറത്തിറങ്ങിയാല്‍ കുടുംബം നശിപ്പിക്കുമെന്നാണ് പറഞ്ഞതെന്നും പേടിയോടെ വെളിപ്പെടുത്തി താരം

ഭഗവാന്റെ മുന്നില്‍ നല്ലതോ ചീത്തയോ എന്നൊന്നുമില്ലെന്നും തങ്ങള്‍ക്ക് അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിക്കാമെങ്കില്‍ നിങ്ങള്‍ക്കും പോകാമെന്നും മറ്റുള്ള നടിമാര്‍ക്ക് അമ്പലത്തിലെ പരിപാടി ഇനോഗുറേഷന്‍ ചെയ്യാമെങ്കില്‍ നിങ്ങള്‍ക്കും ചെയ്യാമെന്നുമായിരുന്നു ക്ഷണിക്കാന്‍ പോയ ആള്‍ അവരോട് പറഞ്ഞതെന്നും നവ്യ പറഞ്ഞു.

അദ്ദേഹം ആരായാലും വളരെ നല്ല വാക്കുകളാണ് അദ്ദേഹം നടിയോട് പറഞ്ഞത്. വളരെ മനുഷ്യത്വമുള്ള ആളാണെന്നും നവ്യ പറഞ്ഞു. നവ്യയുടെ വാക്കുകള്‍ ആരാധകരെല്ലാം ഏറ്റെടുത്തു. എന്നാല്‍ വിമര്‍ശിച്ചെത്തിയവരുമുണ്ട്. ഹണി റോസിന് പരിപാടി ഉദ്ഘാടനം ചെയ്യാമെങ്കില്‍ ഷക്കീലക്കും ചെയ്യാമെന്നും ലിച്ചിയും ഹണിയും ഷക്കീലയും നവ്യയുമെല്ലാം നടിമാരാണെന്നും ഷക്കീലക്ക് മാത്രം എന്താണ് കുഴപ്പമെന്നുമൊക്കെയാണ് കമന്റുകള്‍.

Advertisement