അന്ന് മോഹന്‍ലാല്‍ ചെയ്ത പോലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇന്ന് ഏത് നടനാനുള്ളത്, ആര്‍ക്കും പറ്റില്ല, തുറന്നുപറഞ്ഞ് സിബി മലയില്‍

107

വമ്പന്‍ വിജയങ്ങളായി മാറിയ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച പ്രിയ സംവിധായകന്‍ ആണ് സിബി മലയില്‍. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ വിസ്മയിപ്പിച്ച കിരീടം, ചെങ്കോല്‍, ഹിസ് ഹൈനസ് അബ്ദുള്ള, ദശരഥം, ഭരതം, കമലദളം, സദയം, തുടങ്ങിയ ക്ലാസ്സ് സിനിമകളെല്ലാം സംവിധാനം ചെയ്തത് സിബി മലയില്‍ ആയിരുന്നു.

Advertisements

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരരാജാക്കന്മാരായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് സിബി മലയില്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മോഹന്‍ലാല്‍ എന്ന നടന്‍ അദ്ദേഹത്തിന്റെ 29ാം വയസ്സില്‍ ചെയ്ത കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇന്നത്തെ കാലത്തെ നടന്മാര്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ലെന്ന് സിബി മലയില്‍ പറയുന്നു.

Also Read:ന്യൂ മൂണ്‍ സമയത്തായിരുന്നു എന്റെ ആര്‍ത്തവം, മൂണ്‍ കുറഞ്ഞുവരുമ്പോള്‍ എനര്‍ജി കുറഞ്ഞ് റെസ്റ്റ് എടുക്കാന്‍ തോന്നും, പൂര്‍ണചന്ദ്രനും മനസ്സും തമ്മില്‍ ബന്ധമുണ്ടെന്ന് അമല പോള്‍, ശ്രദ്ധനേടി വാക്കുകള്‍

മമ്മൂട്ടിയും മോഹന്‍ലാലും നല്ല ടാലന്റുള്ള നടന്മാരാണ്. ദീര്‍ഘകാലം അവരെ പോലെ സിനിമയില്‍ നില്‍ക്കാന്‍ സാധ്യതയുള്ള നടന്മാര്‍ ഇനിയില്ലെന്നും മോഹന്‍ലാലിന്റെ കിരീടം, ദശരഥം, ഭരതം തുടങ്ങി സിനിമകള്‍ ചെയ്യാന്‍ ഇന്നത്തെ പല നടന്മാര്‍ക്കും അവരുടെ 30ാം വയസ്സില്‍ കഴിയില്ലെന്നും സിബി മലയില്‍ പറഞ്ഞു.

ഉദാഹരണമായി തന്റെ ഈ സിനിമകളെടുത്തത് മോഹന്‍ലാലിന്റെ പ്രകടനം നേരിട്ട് കണ്ടതുകൊണ്ടാണെന്നും ചിലപ്പോള്‍ ഫഹദിനൊക്കെ ചെയ്യാന്‍ പറ്റിയെന്നും വരാമെന്നും അയാളുടെ പെര്‍ഫോമന്‍സ് കാണുമ്പോള്‍ അറിയാമല്ലോ എന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.

Also Read:സുരേഷ് ഗോപിയുടെ ഇടപെടല്‍, വര്‍ഷങ്ങളായി ശല്യം ചെയ്യുന്ന ആളെ അറസ്റ്റുചെയ്തുവെന്ന് പ്രവീണ, പുറത്തിറങ്ങിയാല്‍ കുടുംബം നശിപ്പിക്കുമെന്നാണ് പറഞ്ഞതെന്നും പേടിയോടെ വെളിപ്പെടുത്തി താരം

അത്രയും കണ്ടന്റും ഡപ്തുമുള്ള കഥാപാത്രങ്ങള്‍ അവരിലേക്ക് എത്തിയാല്‍ ചിലപ്പോള്‍ അതുപോലെ ചെയ്യാന്‍ പറ്റുമായിരിക്കും. അതിന് കഴിവുള്ളവര്‍ ചിലപ്പോള്‍ ഇപ്പോഴുണ്ടാവുമായിരിക്കുമെന്നും സിബി മലയില്‍ പറയുന്നു.

Advertisement