മോഹന്‍ലാലിന്റെയടുത്ത് നല്ല കഥകളെത്താന്‍ തടസ്സങ്ങള്‍ ഒത്തിരി, ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ ലാല്‍ ചെയ്താല്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടും, സിബി മലയില്‍ പറയുന്നു

88

മലയാള സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് മോഹന്‍ലാല്‍. വമ്പന്‍ വിജയങ്ങളായി മാറിയ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച പ്രിയ സംവിധായകന്‍ ആണ് അദ്ദേഹം. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ വിസ്മയിപ്പിച്ച കിരീടം, ചെങ്കോല്‍, ഹിസ് ഹൈനസ് അബ്ദുള്ള, ദശരഥം, ഭരതം, കമലദളം, സദയം, തുടങ്ങിയ ക്ലാസ്സ് സിനിമകളെല്ലാം സംവിധാനം ചെയ്തത് സിബി മലയില്‍ ആയിരുന്നു.

Courtesy: Public Domain

ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് സിബി മലയില്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മോഹന്‍ലാല്‍ സാധാരണക്കാരോട് ചേര്‍ന്നുനില്‍ക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യുന്നത് കാണാനാണ് തനിക്ക് ഇഷ്ടമെന്നും അത്തരം കഥാപാത്രങ്ങള്‍ കാണാനാണ് പ്രേക്ഷകരും ആഗ്രഹിക്കുന്നതെന്നും സിബി മലയില്‍ പറയുന്നു.

Advertisements

Also Read:അന്ന് മോഹന്‍ലാല്‍ ചെയ്ത പോലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇന്ന് ഏത് നടനാനുള്ളത്, ആര്‍ക്കും പറ്റില്ല, തുറന്നുപറഞ്ഞ് സിബി മലയില്‍

ഇനി ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ അദ്ദേഹം ശ്രദ്ധിക്കണം. അദ്ദേഹം 2000ത്തിന് ശേഷം ആറാം തമ്പുരാന്‍ പോലുള്ള അമാനുഷിക കഥാപാത്രങ്ങളാണ് ചെയ്തിട്ടുള്ളതെന്നും പുലി മുരുകന്‍ പോലുള്ള സൂപ്പര്‍ ഹീറോ കഥാപാത്രങ്ങളായിരുന്നു ഒരു കാലത്ത് പുള്ളി ചെയ്തതെന്നും സിബി മലയില്‍ പറയുന്നു.

തനിക്ക് തോന്നുന്നത് സാധാരണ പ്രേക്ഷകര്‍ ലാലില്‍ നിന്നും പ്രതീക്ഷിക്കുന്നത് സാധാരണ കഥാപാത്രങ്ങള്‍ ചെയ്യുന്ന മോഹന്‍ലാലിനെയാണെന്നും ഫാമിലി ഓഡിയന്‍സിന് ഇഷ്ടം തമാശയൊക്കെ പറഞ്ഞുനടക്കുന്ന മോഹന്‍ലാലിനെയാണെന്നും സിബി മലയില്‍ പറയുന്നു.

Also Read;ന്യൂ മൂണ്‍ സമയത്തായിരുന്നു എന്റെ ആര്‍ത്തവം, മൂണ്‍ കുറഞ്ഞുവരുമ്പോള്‍ എനര്‍ജി കുറഞ്ഞ് റെസ്റ്റ് എടുക്കാന്‍ തോന്നും, പൂര്‍ണചന്ദ്രനും മനസ്സും തമ്മില്‍ ബന്ധമുണ്ടെന്ന് അമല പോള്‍, ശ്രദ്ധനേടി വാക്കുകള്‍

അങ്ങനെയുള്ള കഥാപാത്രങ്ങളാണ് ലാല്‍ ചെയ്യുന്നതെങ്കില്‍ പ്രേക്ഷകരുടെ ആക്‌സപ്റ്റന്‍സും കൂടിവരും. താന്‍ പറഞ്ഞുവരുന്നത് അദ്ദേഹം ചെയ്യുന്ന പുലിമുരുകന്‍ പോലുള്ള സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിക്കില്ല എന്നല്ലെന്നും ആളുകള്‍ക്ക് കണക്ടഡായിട്ടുള്ള കഥയും കഥാപാത്രങ്ങളും വേണമെന്നും സിബി കൂട്ടിച്ചേര്‍ത്തു.

Advertisement