തമിഴ്‌നാട്ടില്‍ വന്‍ ഹിറ്റ്, 50 കോടി കളക്ഷന്‍ നേടിയ ആദ്യ മലയാള ചിത്രമായി മഞ്ഞുമ്മല്‍ ബോയ്‌സ്, വിജയക്കുതിപ്പ് തുടരുന്നു

39

സംവിധായകന്‍ ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്സ് ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. മലയാളത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത സര്‍വൈവല്‍ ചിത്രമായിരിക്കുന്നു മഞ്ഞുമ്മല്‍ ബോയ്സ് എന്ന് വിശേഷിപ്പിച്ചാല്‍ അധികമാവില്ല എന്നാണ് നിരൂപകരുടെയടക്കം അഭിപ്രായങ്ങള്‍.

Advertisements

റിലീസ് ചെയ്ത് വെറും 12ാം ദിവസം 100 കോടി ക്ലബ്ബില്‍ കയറിയതാണ് ചിത്രം. വേള്‍ഡ് വൈഡായി ഇതിനോടകം 176 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. ഇതോടെ 2018 എന്ന സൂപ്പര്‍ചിത്രത്തിന്റെ കളക്ഷന്‍ റെക്കോഡ് തിരുത്തിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Also Read:മോഹന്‍ലാലിന്റെയടുത്ത് നല്ല കഥകളെത്താന്‍ തടസ്സങ്ങള്‍ ഒത്തിരി, ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ ലാല്‍ ചെയ്താല്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടും, സിബി മലയില്‍ പറയുന്നു

തമിഴ്‌നാട്ടില്‍ ഇതുവരെ ഒരു മലയാള സിനിമക്കും ലഭിക്കാത്ത സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. രണ്ടാഴ്ച കൊണ്ട് തമിഴ്‌നാട്ടില്‍ നിന്നും 21കോടിയിലേറെ കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ഇപ്പോഴിതാ തമിഴ്‌നാട്ടില്‍ നിന്നുള്ള ചിത്രത്തിന്റെ പുതിയ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

ഇതിനോടകം തമിഴ്‌നാട്ടില്‍ നിന്നും ചിത്രം 50കോടിയിലേറെ വാരിയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. ഇതാദ്യമായാണ് ഒരു മലയാള സിനിമ തമിഴ്‌നാട്ടില്‍ നിന്നും ഇത്രയേറെ കളക്ഷന്‍ നേടുന്നത്. ഫെബ്രുവരി 22നായിരുന്നു ചിത്രം റിലീസ് ചെയ്തത്.

Also Read:അന്ന് മോഹന്‍ലാല്‍ ചെയ്ത പോലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇന്ന് ഏത് നടനാനുള്ളത്, ആര്‍ക്കും പറ്റില്ല, തുറന്നുപറഞ്ഞ് സിബി മലയില്‍

കേരളത്തില്‍ വന്‍തരംഗമാണ് മഞ്ഞുമ്മല്‍ ബോയ്‌സ് സൃഷ്ടിച്ചിരിക്കുന്നത്. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ചിത്രം ഇത്രയേറെ ജനങ്ങളിലേക്ക് എത്തിയത്. കൊടൈക്കനാലിലെ ഗുണ കേവില്‍ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിക്കാനിറങ്ങിത്തിരിച്ച കൂട്ടുകാരുടെ കഥയാണ് ചിത്രം പറയുന്നത്.

Advertisement