ജനപ്രീതിയുള്ള മലയാളി നടിമാരുടെ ലിസ്റ്റിലെത്തി അനശ്വര രാജന്‍, നായികമാരില്‍ ഒന്നാമത് ഇന്നും ആ നടി തന്നെ

62

അഭിനയം കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ഒത്തിരി നടിമാര്‍ മലയാള സിനിമയിലുണ്ട്. ഇപ്പോഴിതാ ജനപ്രീതിയില്‍ മലയാള സിനിമയില്‍ മുന്നിട്ട് നില്‍ക്കുന്ന വനിതാ താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാമ് ഓര്‍മാക്‌സ് മീഡിയ.

Advertisements

ഇതിനോടകം ഒത്തിരി നടിമാര്‍ മലയാള സിനിമയിലെത്തിയെങ്കിലും മലയാളികളുടെ മനസ്സില്‍ ഇന്നും പ്രിയതാരമായി നില്‍ക്കുന്നത് നടി മഞ്ജു വാര്യര്‍ തന്നെയാണ്. മഞ്ജുവാര്യരെ മറികടക്കാന്‍ ഇതുവരെ ഒരു നടിക്കും കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Also Read:തമിഴ്‌നാട്ടില്‍ വന്‍ ഹിറ്റ്, 50 കോടി കളക്ഷന്‍ നേടിയ ആദ്യ മലയാള ചിത്രമായി മഞ്ഞുമ്മല്‍ ബോയ്‌സ്, വിജയക്കുതിപ്പ് തുടരുന്നു

അതേസമയം യുവനടി അനശ്വര രാജനും ഇത്തവണ പട്ടികയില്‍ ഇടംനേടിയുണ്ട്. പ്രേക്ഷകരുടെ പ്രിയനടിമാരുടെ ലിസ്റ്റില്‍ നാലാം സ്ഥാനത്താണ് അനശ്വര രാജന്‍ കുതിച്ചെത്തിയിരിക്കുന്നത്. നടി ശോഭനയും ഈ പട്ടികയില്‍ മുന്‍നിരയില്‍ തന്നെയുണ്ട്.

ഇന്ന് മലയാള സിനിമയില്‍ സജീവമല്ലെങ്കില്‍ താരത്തിന് പ്രേക്ഷകരുടെ ഇഷ്ടം നഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് ഓര്‍മാക്‌സ് മീഡിയ പുറത്തുവിട്ട പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നടി എത്തിയിരിക്കുന്നത്. യുവ നടി ഐശ്വര്യ ലക്ഷ്മിയാമ് പട്ടികയില്‍ മൂന്നാംസ്ഥാനത്തുള്ളത്.

Also Read:അന്ന് മോഹന്‍ലാല്‍ ചെയ്ത പോലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇന്ന് ഏത് നടനാനുള്ളത്, ആര്‍ക്കും പറ്റില്ല, തുറന്നുപറഞ്ഞ് സിബി മലയില്‍

ജനപ്രീതിയുള്ള മലയാള നടിമാരുടെ ലിസ്റ്റില്‍ അഞ്ചാം സ്ഥാനം പിടിച്ചിരിക്കുന്നത് നടി കല്യാണി പ്രിയദര്‍ശനാണ്. സമീപകാലത്ത് നിരവധി ചിത്രങ്ങളാണ് താരം നായികയായി എത്തിയിരിക്കുന്നത്. ഫെബ്രുവരി മാസത്തിലെ റിപ്പോര്‍ട്ടാണ് ഓര്‍മാക്‌സ് മീഡിയ പുറത്തുവിട്ടിരിക്കുന്നത്.

Advertisement