ഞാന്‍ നവ്യാ നായരാണ് ചേച്ചി, ഇത്രയും ഫേമസായ എന്നെ മനസ്സിലായില്ലേ, രസകരമായ വീഡിയോ പങ്കുവെച്ച് നവ്യ നായര്‍, വൈറല്‍

113

കലോല്‍സവ വേദിയില്‍ നിന്നും സിനിമയിലേക്ക് എത്തി പിന്നീട് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് നടി നവ്യാ നായര്‍. മലയാളത്തിന്റെ ജനപ്രിയ നടന്‍ ദിലീപ് നായകനായ ഇഷ്ടം എന്ന സിബിമലയില്‍ സംവിധാനം ചെയ്ത സിനിമയില്‍ അഭിനയിച്ചു കൊണ്ട് ആയിരുന്നു സിനിമയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം.

Advertisements

പിന്നീട് നിരവദി ചിത്രങ്ങളിലൂടെ നവ്യ ആരാധകരുടെ പ്രിയപ്പെട്ട നടിയായി. വിവാഹശേഷം സിനിമ വിട്ട നവ്യ പിന്നീട് റിയാലിറ്റ് ശോജഡ്ജായും നര്‍ത്തകിയായും ആരാധകര്‍ക്ക് മുന്നിലേക്ക് എത്തി. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമകളിലും സജീവമാവുകയാണ് താരം.

Also Read: രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഈ മനുഷ്യനെ ചെളി വാരി എറിയരുത് ; സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ച് അശ്വതി

അവസാനമായി താരത്തിന്റേതായി ഒരുങ്ങിയ ചിത്രം ജാനകി ജാനേ ആയിരുന്നു. ഇന്ന് സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് നവ്യ. ഇപ്പോഴിതാ താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

ഭക്ഷണം കഴിക്കാന്‍ വേണ്ടി ഒരു സാധാരണ ഹോട്ടലില്‍ കയറിയ നവ്യയെ ഹോട്ടല്‍ ജീവനക്കാരിക്ക് മനസ്സിലാവാതെ വരികയും അപ്പോള്‍ താന്‍ നവ്യ നായരാണെന്ന് നവ്യ തെളിയിച്ച് കൊടുക്കുകയും ചെയ്യുന്നതിന്റെ വീഡിയോയാണിത്. മറയൂരിലുള്ള രേവതിക്കുട്ടി എന്ന ചായക്കടയിലാണ് നവ്യയും സുഹൃത്തുക്കളും ഭക്ഷണം കഴിക്കാനായി കയറിയത്.

Also Read: ഇന്ന് തിരുവനന്തപുരത്താണെങ്കില്‍ നാളെ തൃശ്ശൂരില്‍ കാണാം, അവന്‍ സ്വന്തം ജീവിതം നോക്കാതെ പിന്നാലെ നടക്കുകയാണ് ; തന്റെ ആരാധകനെ കുറിച്ച് അനുമോള്‍

തന്നെ പരിചയമുണ്ടോ എന്ന് നവ്യ ഹോട്ടല്‍ജീവനക്കാരിയോട് ചോദിച്ചപ്പോള്‍ ഇല്ലെന്ന് പറയുകയും തന്നെ പോലെ ആരെയെങ്കിലും കണ്ടിട്ടപുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നും പക്ഷേ ആരാണെന്ന് മനസ്സിലാവുന്നില്ലെന്നും ഹോട്ടല്‍ജീവനക്കാരി മറുപടി നല്‍കി.

ഒടുവില്‍ നന്ദനം സിനിമ കണ്ടിട്ടുണ്ടോ എന്ന് നവ്യ ചോദിച്ചു. അപ്പോള്‍ ഉണ്ടെന്നായിരുന്നു മറുപടി. അതിലെ ബാലാമണിയെ ഓര്‍ത്തുനോക്കൂവെന്നും തന്നെപ്പോലെയല്ലേ എന്നും നവ്യ ഹോട്ടല്‍ജീവനക്കാരിയോട് പറയുന്നു. അയ്യോ ശരിക്കും ബാലാമണിയാണോ എന്നും ഹോട്ടല്‍ജീവനക്കാരി ആകാംഷയോടെ ചോദിക്കുന്നുണ്ട്.

Also Read: ഇന്ന് തിരുവനന്തപുരത്താണെങ്കില്‍ നാളെ തൃശ്ശൂരില്‍ കാണാം, അവന്‍ സ്വന്തം ജീവിതം നോക്കാതെ പിന്നാലെ നടക്കുകയാണ് ; തന്റെ ആരാധകനെ കുറിച്ച് അനുമോള്‍

അപ്പോള്‍ താന്‍ നവ്യ നായര്‍ ആണ് ചേച്ചി എന്നും നവ്യ പറയുന്നു. നവ്യ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വൈറലായിക്കൊണ്ടിരിക്കുകയാണ്.

Advertisement