കലോല്‍സവ വേദിയില്‍ നിന്നും സിനിമയിലേക്ക് എത്തി പിന്നീട് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് നടി നവ്യാ നായര്‍. മലയാളത്തിന്റെ ജനപ്രിയ നടന്‍ ദിലീപ് നായകനായ ഇഷ്ടം എന്ന സിബിമലയില്‍ സംവിധാനം ചെയ്ത സിനിമയില്‍ അഭിനയിച്ചു കൊണ്ട് ആയിരുന്നു സിനിമയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം.
പിന്നീട് നിരവദി ചിത്രങ്ങളിലൂടെ നവ്യ ആരാധകരുടെ പ്രിയപ്പെട്ട നടിയായി. വിവാഹശേഷം സിനിമ വിട്ട നവ്യ പിന്നീട് റിയാലിറ്റ് ശോജഡ്ജായും നര്‍ത്തകിയായും ആരാധകര്‍ക്ക് മുന്നിലേക്ക് എത്തി. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമകളിലും സജീവമാവുകയാണ് താരം.
Also Read:അമ്മ ഭാരമാകുമോയെന്ന് പേടി, വിവാഹാലോചനകള്‍ ഉപേക്ഷിക്കാനുള്ള കാരണം വെളിപ്പെടുത്തി നടി മായ കൃഷ്ണ
അവസാനമായി താരത്തിന്റേതായി ഒരുങ്ങിയ ചിത്രം ജാനകി ജാനേ ആയിരുന്നു. ഇന്ന് സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് നവ്യ. ഇപ്പോഴിതാ താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ നവ്യ നായര്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലാവുന്നത്. സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹ റിസപ്ഷനുപോകുമ്പോള്‍ ധരിച്ച ഡ്രസ്സിന്റെ ചിത്രമാണ് നവ്യ പങ്കുവെച്ചിരിക്കുന്നത്. കറുപ്പ് വസ്ത്രമായിരുന്ന നവ്യ അണിഞ്ഞത്.
Also Read:മകന്റെ ഇടതുപക്ഷ ചിന്തയില്‍ അഭിമാനം; നടി സുഹാസിനി
വിവാഹറിസ്പ്ഷന് താന്‍ പോയിരുന്നു. എന്നാല്‍ അതിന്റെ ചിത്രങ്ങളൊന്നുമെടുക്കാന്‍ പറ്റിയില്ല. കാരണം അവിടെ വലിയ തിരക്കായിരുന്നുവെന്നും അത് കാരണം അവര്‍ക്കൊപ്പം ഫോട്ടോയൊന്നും എടുക്കാന്‍ പറ്റിയില്ലെന്നും മേഡ് ബൈ മിലേന്‍ കൊച്ചി എന്ന ഡിസൈനിങ് കമ്പനിയാണ് തനിക്ക് ഈ ഡ്രസ് ഡിസെന്‍ ചെയ്ത് തന്നതെന്നും നവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.