Home Entertainment Celebrities

ആറാംമാസം മുതല്‍ നോക്കി വളര്‍ത്തി, പഠിപ്പിച്ചു, സൗകര്യങ്ങളെല്ലാം ചെയ്തു കൊടുത്തു, വളര്‍ത്തുമകളുടെ ക്രൂരമര്‍ദനത്തില്‍ ഷക്കീല പറയുന്നു

113

ഒരു കാലത്ത് മലയാള സിനിമയില്‍ സൂപ്പര്‍താരങ്ങളെക്കാള്‍ മൂല്യം ഉണ്ടായിരുന്ന നടിയാണ് ഷക്കീല. ബി ഗ്രേഡ് സിനിമകളില്‍ കൂടി ആയിരുന്നു ഇക്കിളി നായികയായി ഷക്കീല വന്‍വിജയങ്ങള്‍ നേടിയെടുത്തത്. സൂപ്പര്‍താര സിനിമകള്‍ അടക്കം പരാജയത്തിലേക്ക് കൂപ്പുകുത്തിയ ഒരു കാലഘട്ടത്തില്‍ മലയാള സിനിമയെ രക്ഷപെടുത്തിയത് ഷക്കീല ചിത്രങ്ങള്‍ ആയിരുന്നു.

Advertisements

വളരെ ചെറുപ്രായത്തില്‍ തന്നെ സിനിമയില്‍ ഷക്കീല എത്തിയിരു ന്നു. കിന്നാരത്തുമ്പികള്‍ എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് നടിയുടെ ജീവിതം മാറിമറിഞ്ഞത്. സില്‍ക്ക് സ്മിതക്ക് ഒപ്പം തമിഴ് സിനിമയില്‍ അഭിനയിച്ചാണ് സിനിമാ ജീവിതം തുടങ്ങിയത്.

Also Read:ഫോട്ടോകളൊന്നുമില്ല, ഭാഗ്യ സുരേഷിന്റെ വിവാഹ റിസപ്ഷന് പോയില്ലേയെന്ന് ആരാധകര്‍, കാരണം വെളിപ്പെടുത്തി നവ്യ നായര്‍

സില്‍ക്കിന്റെ അനിയത്തിയായാണ് ഷക്കീല ആ സിനിമയില്‍ അഭിനയിച്ചത്. കഴിഞ്ഞ ദിവസം വളര്‍ത്തുമകള്‍ ശീതള്‍ ഷക്കീലയെ മര്‍ദ്ദിച്ചുവെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. പരിക്കേറ്റ ഷക്കീലയെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

സഹോദരന്റെ മകളായ ശീതളിനെ അമ്മ ഉപേക്ഷിച്ച് പോയതിന് പിന്നാലെ ഷക്കീലയായിരുന്നു നോക്കി വളര്‍ത്തിയിരുന്നത്. വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു ശീതള്‍ ഷക്കീലയെ മര്‍ദിച്ചത്. ഇപ്പോഴിതാ ആഴ്ചകള്‍ക്ക് മുമ്പ് ഷക്കീല ശീതളിനോടുള്ള തന്റെ സ്‌നേഹത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

Also Read:ഇത് ആദ്യമായിട്ടാണ് നടി കുടുംബ ചിത്രം പങ്കുവെക്കുന്നത് ; വൈറലായി ഗായത്രിയുടെ പോസ്റ്റ്

തന്റെ ചേട്ടന്റെ രണ്ടാമത്തെ മകളാണ് ശീതള്‍. ആറാം മാസം മുതല്‍ ശീതളിനെ താനായിരുന്നു നോക്കിയതെന്നും തന്റെ മകളാണ് ശീതളെന്നാണ് എല്ലാവരും പറയുന്നതെന്നും ചിന്നപ്പെണ്ണ് എന്നാണ് താന്‍ അവളെ വിളിച്ചിരുന്നതെന്നും ഒരിക്കല്‍ താന്‍ ശീതളിനോട് ഉപേക്ഷിച്ച് പോയ അമ്മയെ ഇഷ്ടമാണോ എന്ന് ചോദിച്ചുവെന്നും ഇഷ്ടമാണെന്നായിരുന്നു മറുപടിയെന്നും അതുകേട്ടപ്പോള്‍ കരഞ്ഞുപോയിരുന്നുവെന്നും ഷക്കീല പറയുന്നു.

Advertisement