നെഗറ്റീവ് കമന്റുകളില്‍ പ്രതികരിക്കാത്തത് അവര്‍ പറയുന്നത് ശരിയായതുകൊണ്ടല്ല, പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍ ഇപ്പോഴെനിക്ക് അറിയാം, അനശ്വര രാജന്‍ പറയുന്നു

28

വളരെ പെട്ടെന്ന് തന്നെ മലയാളി സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനശ്വര രാജന്‍. 2018 ല്‍ പുറത്തിറങ്ങിയ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ നായികയായി ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് ആണ് അനശ്വര രാജന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

Advertisements

ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയ ആകാന്‍ അനശ്വരയ്ക്ക് കഴിഞ്ഞു ആദ്യ ചിത്രത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം 2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രം ഏറെ ശ്രദ്ധേയമായി മാറി. കീര്‍ത്തി എന്ന കഥാപാത്രത്തെ ആണ് ചിത്രത്തില്‍ അനശ്വര അവതരിപ്പിച്ചത്.

Also Read:ഫോട്ടോകളൊന്നുമില്ല, ഭാഗ്യ സുരേഷിന്റെ വിവാഹ റിസപ്ഷന് പോയില്ലേയെന്ന് ആരാധകര്‍, കാരണം വെളിപ്പെടുത്തി നവ്യ നായര്‍

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് അനശ്വര പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. പിന്നീട് സൂപ്പര്‍ ശരണ്യ, പ്രണയ വിലാസം തുടങ്ങിയ ചിത്രങ്ങളിലൂടെ താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി. ഇപ്പോഴിതാ മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം നേരിലും ജയറാം മമ്മൂട്ടി ചിത്രം ഓസ്ലറിലും അമ്പരപ്പിക്കുന്ന പ്രകടനമാണ് അനശ്വര കാഴ്ചവെച്ചിരിക്കുന്നത്.

ഇപ്പോഴിതാ സിനിമയിലെത്തിയതിന് പിന്നാലെ തന്റെ സ്വഭാവത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് അനശ്വര. നേരത്തെയൊക്കെ തനിക്ക് ഇഷ്ടപ്പെടാത്ത കാര്യത്തില്‍ വളരെ പെട്ടെന്ന് പ്രതികരിക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോഴത് മാറിയെന്നും അനശ്വര പറയുന്നു.

Also Read: മോഹന്‍ലാല്‍ ചിത്രം നേര് ഇനി ഒടിടിയില്‍ കാണാം !

സോഷ്യല്‍മീഡിയയില്‍ നെഗറ്റീവ് കമന്റുകള്‍ കാണുമ്പോള്‍ പ്രതികരിക്കാത്തത് അവര്‍ പറയുന്നത് ശരിയായതുകൊണ്ടല്ലെന്നും അവര്‍ക്ക് അത്രയൊക്കെ വില നല്‍കിയാല്‍ മതിയെന്ന് തോന്നിയിട്ടാണെന്നും എന്നാല്‍ എല്ലാം സഹിച്ച് താനിരിക്കുമെന്ന് അന്നല്ല, മറിച്ച് പ്രതികരിക്കേണ്ട ഇടങ്ങളില്‍ ഉറപ്പായും പ്രതികരിക്കുമെന്നും പ്രശ്‌നങ്ങളൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തന്നെ പഠി്പ്പിച്ചത് സിനിമയാണെന്നും അനശ്വര പറയുന്നു.

Advertisement