ഉത്തരയുടെ കുഞ്ഞിനെ സ്‌നേഹം കൊണ്ട് പൊതിഞ്ഞ് നവ്യ നായര്‍, താരത്തിന്റെ പോസ്റ്റും വൈറല്‍

156

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. ഒരുകാലത്ത് സിനിമയില്‍ സജീവമായിരുന്ന നവ്യ വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുകയായിരുന്നു. പിന്നീട് ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്. ഇതിനിടെ നൃത്തത്തിലും സജീവമായി നടി. നിരവധി റിയാലിറ്റി ഷോകളിലും മറ്റു സ്റ്റേജ് പരിപാടികളിലും എത്തിയിട്ടുണ്ട് നവ്യ നായര്‍.

Advertisements

വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തി എന്ന സിനിമയിലൂടെ ആയിരുന്നു നവ്യ തിരിച്ചുവരവ് നടത്തിയത് . ഇതിനു ശേഷം മറ്റൊരു സിനിമയിലും നടി അഭിനയിച്ചു. അതേസമയം ഇപ്പോള്‍ നവ്യയുടെ നേതൃത്വത്തില്‍ നടക്കുന്ന മാതംഗി ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി ഉത്തര ഉണ്ണി എത്തിയിരുന്നു. നൃത്തത്തില്‍ ഏറെ കഴിവ് തെളിയിച്ച താരമാണ് ഉത്തര.

also read
ആ സിനിമ ഒരു പേടിസ്വപ്‌നമാണ്; അന്ന് ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത് പാസ്‌പോര്‍ട്ട് ഗ്യാരണ്ടിയായി നല്‍കി; സ്വന്തം സിനിമയെ കുറിച്ച് ലാല്‍ ജോസ്
ഉത്തരയുടെ നിരവധി ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ മാതംഗി ഫെസ്റ്റിവലിന്റെ ബാക്ക് സ്റ്റേജ് വിശേഷം പങ്കുവെച്ചാണ് ഉത്തര എത്തിയിരിക്കുന്നത്. ഇത്രയും മികച്ച രീതിയില്‍ ഫെസ്റ്റിവല്‍ നടത്തുന്നതിന് നവ്യ ചേച്ചിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. പ്രധാനപ്പെട്ട നര്‍ത്തകരെ പെര്‍ഫോം ചെയ്യാന്‍ വിളിക്കുന്നതും അതിഥികളെ മാനേജ് ചെയ്യുന്നതും എല്ലാം കൃത്യമായി ചെയ്തു. ഇങ്ങനെ ഒരു പരിപാടി കാണാന്‍ ആയതില്‍ ഒരുപാട് സന്തോഷം .

ചേച്ചിയുടെ പ്രയത്‌നം ശരിക്കും അഭിനന്ദിക്കപ്പെടേണ്ടത് തന്നെ. ഞാന്‍ മാത്രമല്ല എന്റെ മകളും ഇത് ശരിക്കും ആസ്വദിച്ചു ഉത്തര കുറച്ചു. നവ്യ നായര്‍ കുഞ്ഞിനെ താലോലിക്കുന്ന മറ്റൊരു ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. സുഖിച്ചിരിക്കുകയാണ് അവള്‍ താലോലിച്ചു താലോലിച്ച് കരയാതിരുന്നാല്‍ മതിയായിരുന്നു എന്ന് പോസ്റ്റിനു താഴെ നവ്യ കമന്റ് കുറിച്ചു.

Advertisement