ബാലചേട്ടനില്‍ നിന്ന് എനിക്ക് ഒന്നും വേണ്ട, എനിക്കതില്‍ താല്‍പര്യമില്ല; അഭിരാമി സുരേഷ്

811

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഭിരാമി സുരേഷ്. ഐഡി സ്റ്റാര്‍സിംഗറിലൂടെ എത്തി പ്രേക്ഷകരുടെ പ്രിയ ഗായികയായി മാറിയ അമൃത സുരേഷിന്റെ സഹോദരിയാണ് അഭിരാമി. യൂട്യൂബ് വ്‌ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി സജീവമാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും.

Advertisements

അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി പ്രേക്ഷരുടെ ഇഷ്ട താരമാണ്. അമൃതയ്ക്ക് ഒപ്പം ചേര്‍ന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡ് നടത്തുകയാണ് അഭിരാമി. സംഗീതത്തിനപ്പുറം ഫാഷന്‍ ലോകത്തും സജീവമാണ് ഈ സഹോദരിമാര്‍. ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമി ഇപ്പോള്‍ മോഡലിംഗിലും ശ്രദ്ധ നേടുകയാണ്.

ബിഗ് ബോസ് സീസണ്‍ രണ്ടിലും താരം പങ്കെടുത്തിരുന്നു. അതിലൂടെ ധരാളം ആരാധകരെയും വിമര്‍ശകരെയും ലഭിച്ചു.

also read
ആ സിനിമ ഒരു പേടിസ്വപ്‌നമാണ്; അന്ന് ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത് പാസ്‌പോര്‍ട്ട് ഗ്യാരണ്ടിയായി നല്‍കി; സ്വന്തം സിനിമയെ കുറിച്ച് ലാല്‍ ജോസ്

ഇപ്പോള്‍ തന്റെ പുതിയ ബിസിനസിനെക്കുറിച്ചും എല്ലാം ആണ് അഭിരാമി പറയുന്നത്. ഫുഡ് ആയതുകൊണ്ട് മാത്രമല്ല ഇങ്ങനെ ഒരു ബിസിനസിലേക്ക് കടന്നത്, നമ്മുടെ സ്‌നേഹവും ക്രിയേറ്റിവിറ്റിയും എല്ലാം ചേര്‍ക്കാന്‍ പറ്റിയ ഏരിയ ആണ് കുക്കിംഗ്. ഞാന്‍ കുക്ക് ചെയ്യുന്ന ഒരാളാണ്. പല കാരണങ്ങള്‍ കൊണ്ട് പിന്നെ നമുക്കും ഫിനാന്‍ഷ്യല്‍ ആയി സ്റ്റേബിള്‍ ആകാന്‍ ആകും എന്നുള്ളതും കൊണ്ടും ഈ മേഖലയിലേക്ക് എത്താന്‍ കാരണമായി.

എല്ലാം കൊണ്ട് സെറ്റ് ആയപ്പോള്‍ ഉട്ടോപ്യന്‍ കഫയിലേക്ക് എത്തി താരം പറഞ്ഞു. അതേസമയം നമുക്ക് ഒരാളില്‍ നിന്ന് എന്തെങ്കിലും എടുക്കാന്‍ ആയാല്‍ അമൃത ചേച്ചിയില്‍ നിന്നും എന്തെടുക്കുമെന്ന് ചോദിച്ചപ്പോള്‍ ചേച്ചിയുടെ തകര്‍ക്കാന്‍ ആകാത്ത ആ മനക്കട്ടി എന്നായിരുന്നു അഭിരാമിയുടെ മറുപടി. പിന്നാലെ ബാലചേട്ടനില്‍ നിന്ന് എന്തെടുക്കുമെന്ന് ചോദിച്ചപ്പോള്‍ എനിക്കൊന്നും വേണ്ട ബാലചേട്ടനില്‍ നിന്നും താല്പര്യമില്ലെന്നും താരം പറഞ്ഞു.

Advertisement