എന്റെ സിനിമയുടെ ഷൂട്ടിനിടക്കും ചാക്കോച്ചന്‍ വിദേശത്ത് പോകണമെന്ന് പറഞ്ഞു, പറ്റില്ലെന്ന് ഞാന്‍ കടുപ്പിച്ചു പറഞ്ഞു, എനിക്ക് സംവിധായകന്റെ അധികാരമെടുക്കേണ്ടി വന്നു, ലാല്‍ജോസ് പറയുന്നു

316

നിരവധി സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കി മലയാള സിനിമയലെ സൂപ്പര്‍ സംവിധായകനായി മാറിയ വ്യക്തിയാണ് ലാല്‍ജോസ്. സ്വതന്ത്ര സംവിധായകന്‍ ആകുന്നതിന് മുന്‍പ് തന്നെ ലാല്‍ജോസ് സിനിമയില്‍ പ്രശസ്തനായിരുന്നു. ഒത്തിരി ഹിറ്റ് ചിത്രങ്ങളാണ് ലാല്‍ജോസ് ഒരുക്കിയത്.

Advertisements

തന്റെ ആദ്യ ചിത്രമായ ഒരു മറവത്തൂര്‍ കനവ് എന്ന സിനിമ ചെയ്യും മുന്‍പേ ലാല്‍ജോസ് എന്ന സംവിധായകന്‍ വലിയ രീതിയില്‍ മലയാള സിനിമയില്‍ അറിയപ്പെട്ടിരുന്നു. പ്രേക്ഷകര്‍ക്കിടയില്‍ ലാല്‍ജോസ് ഒരു വലിയ താരമായില്ലെങ്കിലും സിനിമാക്കാര്‍ക്കിടയില്‍ ലാല്‍ജോസ് എന്ന സംവിധായകന്‍ ശരിക്കുമൊരു ഹീറോ ആയിരുന്നു.

Also Read: ബാലചേട്ടനില്‍ നിന്ന് എനിക്ക് ഒന്നും വേണ്ട, എനിക്കതില്‍ താല്‍പര്യമില്ല; അഭിരാമി സുരേഷ്

സിനിമയില്‍ സജീവമായ അദ്ദേഹം ഇതിനോടകം ഒത്തിരി ഹിറ്റ് ചിത്രങ്ങളാണ് ഒരുക്കിയത്. ഇപ്പോഴിതാ തന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തെ കുറിച്ച് ലാല്‍ജോസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുമ്പോഴാണ് കുഞ്ചാക്കോബോബന്‍ വിദേശത്തേക്ക് പോകണമെന്ന് പറഞ്ഞതെന്ന് ലാല്‍ജോസ് പറയുന്നു.

കുഞ്ചാക്കോബോബന് വേറെ ഒരു ചിത്രത്തിന്റെ ഷൂട്ട് ഉണ്ടായിരുന്നു. താന്‍ നിര്‍ബന്ധിച്ചതുകൊണ്ട് കമ്മിറ്റ് ചെയ്ത പടമായിരുന്നു അതെന്നും എന്നാല്‍ അന്ന് കുഞ്ചാക്കോ ബോബന് വിദേശത്തേക്ക് പോകേണ്ടതിന്റെ കാര്യമുണ്ടായിരുന്നില്ലെന്നും തന്റെ ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂ്ട്ട് ചെയ്യുന്നതിനാല്‍ തനിക്ക് ഒരു സംവിധായകന്റെ അധികാരം എടുക്കേണ്ടി വന്നുവെന്നും ലാല്‍ജോസ് പറയുന്നു.

Also Read: അമൃത ചേച്ചിയുടെ പോലെ തളരാത്ത മനക്കട്ടി വേണമെന്ന് ആഗ്രഹിക്കും; ബാല ചേട്ടന്റെ ഒന്നും തനിക്ക് വേണ്ട, വെളിപ്പെടുത്തി അഭിരാമി സുരേഷ്

അതിനിടെ ചാക്കോച്ചന്‍ പോകണമെന്ന് വാശിപിടിച്ചു. ചിത്രത്തിന്റെ ഷൂട്ട് ഉള്ളതുകൊണ്ടായിരുന്നില്ല, എല്ലാവരും ഒന്നിച്ചുള്ള യാത്ര എന്‍ജോയ് ചെയ്യാന്‍ വേണ്ടിയായിരുന്നു വാശിപിടിച്ചതെന്നും തന്റെ സിനിമയുടെ ഷൂട്ട് കഴിയാതെ പോകാനാവില്ലെന്ന് താന്‍ തറപ്പിച്ചുപറഞ്ഞുവെന്നും അങ്ങനെ അത് കഴിഞ്ഞതിന് ശേഷമാണ് ചാക്കോച്ചന്‍ പോയതെന്നും ലാല്‍ജോസ് പറഞ്ഞു.

Advertisement